ETV Bharat / science-and-technology

വണ്‍ യുഐ 5 ഗാലക്‌സി എഫ് 23ലേക്കും നല്‍കി സാംസങ്

author img

By

Published : Dec 25, 2022, 6:45 PM IST

ഏറെ സവിശേഷതകള്‍ ഉള്‍പ്പെടുത്തി മുന്‍ മോഡലായ ഗാലക്‌സി എഫ് 22ല്‍ അപ്‌ഡേറ്റായി പുറത്തിറക്കിയ ആന്‍ഡ്രോയിഡ് 13 അധിഷ്‌ഠിത വണ്‍ യുഐ 5 നിലവിലെ മോഡലായ ഗാലക്‌സി എഫ് 23 ലേക്കെത്തിച്ച് സ്‌മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങ്

Samsung  Galaxy F23  latest Technical news  Smartphone  Smartphone manufactures  Android 13 based One UI 5  Android  ഗാലക്‌സി എഫ് 22  ഗാലക്‌സി  വണ്‍ യുഐ 5  സാംസങ്  സ്‌മാര്‍ട്‌ഫോണ്‍  സിയോള്‍  ആന്‍ഡ്രോയിഡ്  ജിഎസ്‌എം അരേന
ഗാലക്‌സി എഫ് 22 ല്‍ പരിചയപ്പെടുത്തിയ വണ്‍ യുഐ 5 നിലവിലെ മോഡലായ ഗാലക്‌സി എഫ് 23 ലേക്കും വ്യാപിപ്പിച്ച് സാംസങ്

സിയോള്‍: തങ്ങളുടെ മുന്‍ മോഡലിനായി പുറത്തിറക്കിയ ആന്‍ഡ്രോയിഡ് 13 അധിഷ്‌ഠിത വണ്‍ യുഐ 5 അടുത്ത മോഡലിലേക്ക് കൂട്ടി വ്യാപിപ്പിച്ച് ടെക് ഭീമനായ സാംസങ്. ഗാലക്‌സി എഫ് 22നായി അപ്‌ഡേറ്റായി പുറത്തിറക്കിയ ആന്‍ഡ്രോയിഡ് 13 അധിഷ്‌ഠിത വണ്‍ യുഐ 5 ഫീച്ചറുകളാണ് തങ്ങളുടെ പുതിയ മോഡലായ ഗാലക്‌സി എഫ് 23 ലേക്ക് സാംസങ് വ്യാപിപ്പിക്കുന്നത്. ആന്‍ഡ്രോയിഡിന്‍റെ ഈ ഏറ്റവും പുതിയ പതിപ്പിനൊപ്പം സാംസങിന്‍റെ കസ്‌റ്റം ആന്‍ഡ്രോയിഡ് സ്‌കിന്നും കമ്പനി എഫ് 23ല്‍ എത്തിക്കുമെന്ന് സാങ്കേതിക വിദഗ്‌ദരായ ജിഎസ്‌എം അരേനയാണ് റിപ്പോര്‍ട്ട് ചെയ്‌തത്.

Samsung  Galaxy F23  latest Technical news  Smartphone  Smartphone manufactures  Android 13 based One UI 5  Android  ഗാലക്‌സി എഫ് 22  ഗാലക്‌സി  വണ്‍ യുഐ 5  സാംസങ്  സ്‌മാര്‍ട്‌ഫോണ്‍  സിയോള്‍  ആന്‍ഡ്രോയിഡ്  ജിഎസ്‌എം അരേന
സാംസങ് ഗാലക്‌സി എഫ് 23

ഗാലക്‌സി എഫ് 23നായുള്ള വണ്‍ യുഐ 5 സവിശേഷതകള്‍ അടങ്ങിയ അപ്‌ഡേറ്റ് E236BXXU1BVL1 ഫേംവെയര്‍ പതിപ്പാണെന്നും ഇത് ഡൗണ്‍ലോഡ് ചെയ്യാനായി 2.7 ജിബി ആവശ്യമാണെന്നും ജിഎസ്‌എം അരേന പറയുന്നു. ഇത് സാധാരണമായും യുഐ 5 ഗുഡീസിനൊപ്പമാണ് വരുന്നതെന്നും ഇവ ആന്‍ഡ്രോയിഡ് സുരക്ഷ പാച്ച ലെവല്‍ വര്‍ധിപ്പിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ വണ്‍ യുഐ 5നായുള്ള അപ്‌ഡേറ്റ് നിലവില്‍ ഇന്ത്യയില്‍ ആരംഭ ഘട്ടത്തിലാണുള്ളത്. അതുകൊണ്ടുതന്നെ ഈ അപ്‌ഡേറ്റ് ഇതേവരെ ലഭിക്കാത്തവര്‍ ഗാലക്‌സി എഫ് 23യുടെ സെറ്റിങ്‌സില്‍ കയറി സോഫ്‌റ്റ്‌വെയര്‍ അപ്‌ഡേറ്റിലെത്തി സ്വമേധയ പരിശോധിച്ച് അപ്‌ഡേറ്റ് ചെയ്യാമെന്നും ഇവര്‍ വ്യക്തമാക്കി.

സ്‌മാര്‍ട്‌ഫോണ്‍ രംഗത്തെ മുന്‍നിരക്കാരായ സാംസങ് നിലവില്‍ ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയ വണ്‍ യുഐ 5 അപ്‌ഡേഷനുമായാണ് തങ്ങളുടെ സ്‌മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കുന്നത്. ഭാവിയില്‍ ഇവ വേഗത്തിലും കൂടുതല്‍ ഉപകരണങ്ങളിലേക്കും കൊണ്ടുവരാനും കമ്പനി പദ്ധതിയിടുന്നുണ്ട്. അതേസമയം സാംസങ് തങ്ങളുടെ എ സീരീസ് സ്‌മാര്‍ട് ഫോണ്‍ ലൈനപ്പില്‍ ഉള്‍പ്പെടുന്ന എ7 എക്‌സ് വിപണിയില്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുള്ളതായാണ് വിവരം. മാത്രമല്ല ഇതോടെ എ 7 എക്‌സ് വിപണിയോട് വിടപറയും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.