ETV Bharat / science-and-technology

റിയല്‍മി ജിടി2 ഇന്ത്യയില്‍: ഏറെ സവിശേഷതകളും ഫീച്ചറുകളും

author img

By

Published : Apr 25, 2022, 10:04 AM IST

ഏപ്രില്‍ 28 മുതല്‍ ഇന്ത്യയില്‍ റിയല്‍മി ജിടി2ന്‍റെ വില്‍പ്പന ആരംഭിക്കും. നിരവധി ആധുനിക ഫീച്ചറുകളാണ് ഫോണിലുള്ളത്.

Realme GT 2 launched in India  Realme GT 2 features  Realme GT 2 sales in india  റിയല്‍മി ജിടി2  റിയല്‍മി ജിടി2 ഫീച്ചറുകള്‍  റിയല്‍മി ജിടി2 ഇന്ത്യയിലെ വില്‍പ്പന
റിയല്‍മി ജിടി2 ഇന്ത്യയില്‍ ഉടന്‍ ലഭ്യാമാകും

ജിടി 2 പ്രൊയ്ക്ക് പിന്നാലെ ജിടി 2 റെഗുലര്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് റിയല്‍മി. ജിടി പ്രൊ ഈ മാസം ആദ്യമാണ് ഇന്ത്യയില്‍ പുറത്തിറക്കിയത്. എപ്രില്‍ 28 മുല്‍ ജിടി 2ന്‍റെ വില്പന ഇന്ത്യയില്‍ ആരംഭിക്കും. സ്‌നാപ്‌ഡ്രാഗണ്‍ 888 എസ്‌ഒസി, ആന്‍ഡ്രോയിഡ് 12, റിയല്‍മിയുഐ 3.0 എന്നിവയുമായാണ് റിയല്‍മി ജിടി 2 വരുന്നത്.

6.62 ഇഞ്ച് 120 എച്ച് ഇസെഡ് ഫുള്‍ എച്ച്ഡി അമോലെഡ് സ്ക്രീന്‍, 16 എംപി സെല്‍ഫി കാമറയും ഇതിന്‍റെ സവിശേഷതയാണ്. മൊബൈലിന്‍റെ പിന്‍ഭാഗത്ത് രണ്ട് എല്‍ഇഡി ഫ്ലാഷ് മൊഡ്യൂള്‍സും മൂന്ന് കാമറകളും ഉണ്ട്: 50 എംപി പ്രൈമറി(ഒഐഎസ്), 8എംപി അള്‍ട്രാവൈഡ്, 2എംപി മേക്രോ. സ്റ്റിരിയോ സ്പീക്കറുകള്‍, 5,000 എംഎഎച്ച് ബാറ്ററി, ഡോള്‍ബി ആറ്റ്‌മോസ് സപ്പോര്‍ട്ട്, തുടങ്ങിയവയാണ് ഫോണിന്‍റെ മറ്റ് സവിശേഷതകള്‍.

ALSO READ: കൂടുതല്‍ ഉപയോക്തൃ സൗഹൃദമാവാനൊരുങ്ങി ട്വിറ്റര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.