ETV Bharat / science-and-technology

ഛിന്നഗ്രഹത്തിന്‍റെ ദിശ മാറ്റി: ഡാർട്ട് കൂട്ടിയിടി വിജയകരം എന്ന് നാസ

author img

By

Published : Oct 12, 2022, 12:05 PM IST

NASA  DART  NASA confirms DART successfully changed its course  DART changed orbit of asteroid Dimorphos  international news  malayalam news  Double Asteroid Redirection Test  nasa new project  ഛിന്നഗ്രഹത്തിന്‍റെ ദിശ മാറ്റി  ഡാർട്ട് കൂട്ടിയിടി  നാസ  ഡാർട്ട്  ഡാർട്ട് കൂട്ടിയിടി വിജയകരം  ഡിഡിമോസിനെ ചുറ്റുന്നതിന്‍റെ വേഗതയിൽ വ്യത്യാസം  ഡബിൾ ആസ്റ്ററോയ്‌ഡ് റീഡയറക്ഷൻ ടെസ്റ്റ്  മലയാളം വാർത്തകൾ  രീക്ഷണ പേടകം ഇടിച്ചിറക്കി
ഛിന്നഗ്രഹത്തിന്‍റെ ദിശ മാറ്റി: ഡാർട്ട് കൂട്ടിയിടി വിജയകരം എന്ന് നാസ

ഛിന്നഗ്രഹത്തിലേക്ക് പരീക്ഷണ പേടകം ഇടിച്ചിറക്കി ഡിമോർഫോസ് ഡിഡിമോസിനെ ചുറ്റുന്നതിന്‍റെ വേഗതയിൽ 32 മിനിറ്റ് വ്യത്യാസം കൊണ്ടുവരാൻ നാസയ്‌ക്കായി.

വാഷിംഗ്‌ടൺ: ഡബിൾ ആസ്റ്ററോയ്‌ഡ് റീഡയറക്ഷൻ ടെസ്റ്റ് അഥവാ ഡാർട്ടിലൂടെ ഡിമോർഫോസിന്‍റെ ഭ്രമണപഥത്തിൽ മാറ്റം വരുത്തി നാസ. ഛിന്നഗ്രഹത്തിലേക്ക് പരീക്ഷണ പേടകം ഇടിച്ചിറക്കി ഡിമോർഫോസ് ഡിഡിമോസിനെ ചുറ്റുന്നതിന്‍റെ വേഗതയിൽ 32 മിനിറ്റ് വ്യത്യാസം കൊണ്ടുവരാൻ നാസയ്‌ക്കായി. 2021 നവംബർ 24 നായിരുന്നു പേടകം വിക്ഷേപിച്ചത്.

  • CONFIRMED: Analysis of data obtained over the past 2 weeks by the #DARTMission team shows impact with Dimorphos has successfully altered the asteroid’s orbit by 32 minutes - marking the 1st time humans have changed the orbit of a celestial object in space! https://t.co/MjmUAFwVSO pic.twitter.com/4Qiy1mC4gK

    — NASA Asteroid Watch (@AsteroidWatch) October 11, 2022 " class="align-text-top noRightClick twitterSection" data=" ">

പ്രപഞ്ചം നമുക്ക് നേരെ എറിയുന്ന എന്തിനെ നേരിടാനും നാസ സജ്ജമാണെന്നാണ് ഈ ദൗത്യം കാണിക്കുന്നതെന്ന് നാസ അഡ്‌മിനിസ്‌ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു. ഡാർട്ടിന്‍റെ ആഘാതത്തിന് മുമ്പ്, ഡിമോർഫോസ് അതിന്‍റെ മാതൃ ഛിന്നഗ്രഹമായ ഡിഡിമോസിനെ പരിക്രമണം ചെയ്യാൻ 11 മണിക്കൂറും 55 മിനിട്ടും എടുത്തിരുന്നു. എന്നാൽ സെപ്‌റ്റംബർ 26 ന് ഡിമോർഫോസുമായുള്ള ഡാർട്ടിന്‍റെ കൂട്ടിയിടിയിൽ ഭ്രമണപഥത്തിൽ 32 മിനിട്ട് മാറ്റം വന്ന് 11 മണിക്കൂറും 23 മിനിറ്റും ആയി ചുരുങ്ങി.

നാസ പ്രതീക്ഷിച്ചതിനേക്കാൾ വലിയ മാറ്റമാണ് ഈ ദൗത്യത്തിൽ ലഭിച്ചത്. ഭാവിയിൽ ഛിന്നഗ്രഹവുമായി കൂട്ടിയിടിക്കുന്നതിൽ നിന്ന് ഭൂമിയെ സംരക്ഷിക്കാൻ ഡാർട്ട് പോലുള്ള ദൗത്യം എത്രമാത്രം സഹായിക്കുമെന്ന് വിലയിരുത്താൻ ഇതിലൂടെ ഗവേഷകർക്ക് സാധിക്കുമെന്ന് നാസയുടെ പ്ലാനറ്ററി സയൻസ് ഡിവിഷൻ ഡയറക്‌ടർ ലോറി ഗ്ലേസ് പറഞ്ഞു. റഡാർ സൗകര്യങ്ങൾ ഉപയോഗിച്ച് ശാസ്‌ത്രജ്ഞർ ഇപ്പോഴും ഭൂമിയിലേക്കുള്ള ഛിന്ന ഗ്രഹത്തിന്‍റെ അളവ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ഛിന്നഗ്രഹ ഗുണങ്ങളെക്കുറിച്ചും ഒരു ഗ്രഹ പ്രതിരോധ സാങ്കേതികവിദ്യ എന്ന നിലയിൽ ഒരു ചലനാത്മക സ്വാധീനത്തിന്‍റെ ഫലപ്രാപ്‌തിയെക്കുറിച്ചും ആകർഷകമായ ചില വിവരങ്ങൾ ഡാർട്ടിലൂടെ ലഭിച്ചു. ഏകദേശം നാല് വർഷത്തിന് ശേഷം, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഹീര പ്രോജക്‌റ്റ് ഡിമോർഫോസിന്‍റെയും ഡിഡിമോസിന്‍റെയും വിശദമായ സർവേ നടത്താനും പദ്ധതിയിട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.