ETV Bharat / science-and-technology

മാരുതി സുസൂക്കിയുടെ എസ്‌യുവി ഗ്രാന്‍ഡ് വിറ്റാര വിപണിയില്‍ ; വില 10.45 ലക്ഷം മുതല്‍

author img

By

Published : Sep 26, 2022, 9:09 PM IST

ഇന്ധന ക്ഷമത ഉറപ്പുവരുത്തുന്ന ആധുനിക സാങ്കേതിക വിദ്യയോടെയാണ് ഗ്രാന്‍ഡ് വിറ്റാര വിപണിയിലെത്തിയത്. 10.45 ലക്ഷം മുതല്‍ 19.65 ലക്ഷം രൂപ വരെയാണ് മോഡലിന്‍റെ വില

Maruti Suzuki drives in Grand Vitara  മാരുതി സുസൂക്കി  ഇന്ധന ക്ഷമത  features of Grand Vitara  ഗ്രാന്‍ഡ് വത്താര പുറത്തിറക്കി  ഗ്രാന്‍ഡ് വത്താര ഫീച്ചറുകള്‍
ഗ്രാന്‍ഡ് വത്താര പുറത്തിറക്കി മാരുതി സുസൂക്കി

ന്യൂഡല്‍ഹി : മാരുതി സുസൂക്കി പുതിയ എസ്‌യുവി ഗ്രാന്‍ഡ് വിറ്റാര വിപണിയില്‍ അവതരിപ്പിച്ചു. എക്‌സ്ഷോറൂം വില 10.45 ലക്ഷം മുതല്‍ 19.65 ലക്ഷം രൂപ വരെയുള്ള മിഡ്‌സൈസ്‌ഡ് എസ്‌യുവി കാറാണ് ഗ്രാന്‍ഡ് വിറ്റാര. മിഡ്‌സൈസ്‌ഡ് എസ്‌യുവി സെഗ്‌മെന്‍റില്‍ തങ്ങളുടെ സ്ഥാനം ശക്‌തിപ്പെടുത്തുകയാണ് മാരുതി സുസൂക്കിയുടെ ലക്ഷ്യം.

ഹൈബ്രിഡ് സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കപ്പെട്ട 1.5 ലിറ്റര്‍ പെട്രോള്‍ പവര്‍ട്രെയിനോട് കൂടിയ മോഡലാണ് ഗ്രാന്‍ഡ് വിറ്റാര. ഹുണ്ടായിയുടെ ക്രെറ്റ, കിയ സെല്‍റ്റോസ്, ടാറ്റ ഹരിയ എന്നിവയ്ക്കൊപ്പമായിരിക്കും ഗ്രാന്‍ഡ് വിറ്റാര വിപണിയില്‍ മത്സരിക്കുക.

വളരെ വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്‍റില്‍ മാരുതി സുസൂക്കി പിന്നിലാണ്. ഇതിന് പരിഹാരം കാണുക എന്നതാണ് ഗ്രാന്‍ഡ് വിറ്റാര പുറത്തിറക്കുന്നതിലൂടെ കമ്പനി ലക്ഷ്യം വയ്ക്കുന്നത്. ഗ്രാന്‍ഡ് വിറ്റാര പ്രകൃതി സൗഹൃദമാണെന്ന് മാരുതി സുസൂക്കി അധികൃതര്‍ അവകാശവാദം ഉന്നയിച്ചു.

വായുമലിനീകരണം കുറഞ്ഞ, കാര്‍ബണ്‍ ന്യൂട്രല്‍ ആയ ഒരു ലോകത്തിനായി കാര്‍ വഴിയൊരുക്കുമെന്ന് മാരുതി സുസൂക്കി ഇന്ത്യ എംഡിയും സിഇഒയുമായ ഹിസാഷി ടാക്കൂച്ചി പറഞ്ഞു. ഇത് ഉറപ്പ് വരുത്തുന്നതിനായാണ് 10.45 ലക്ഷം രൂപ മുതലിങ്ങോട്ട് എക്‌സ്ഷോറൂം വിലയോടെ മോഡല്‍ പുറത്തിറക്കുന്നത്.

57,000 ബുക്കിങ്ങുകളാണ് ഗ്രാന്‍ഡ് വിറ്റാരയ്‌ക്ക് ഇതുവരെ ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 21.11 കിലോമീറ്റര്‍ ഇന്ധനക്ഷമത ഗ്രാന്‍ഡ് വിറ്റാരയ്ക്ക് ലഭിക്കുമെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. ഇന്ധനക്ഷമത ഉറപ്പുവരുത്തുന്ന ബ്രേക്ക് എനര്‍ജി റീജെനറേഷന്‍, ടോര്‍ഖ് അസിസ്റ്റ്, ഐഡല്‍ സ്റ്റോപ്പ് സ്റ്റാര്‍ട്ട് ഫങ്ഷന്‍ എന്നിവയും പുതിയ മോഡലിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.