ETV Bharat / science-and-technology

ഹബിളിനെ സുസ്ഥിരമായ ഭ്രമണപഥത്തിലെത്തിക്കാൻ നാസ; ദൗത്യം മസ്‌കിന്‍റെ സ്‌പേസ് എക്‌സിനൊപ്പം

author img

By

Published : Sep 30, 2022, 3:38 PM IST

ദൗത്യത്തിന്‍റെ സാധ്യത പഠിക്കുന്നതിനായി ഇലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സുമായി നാസ കരാറിൽ ഒപ്പിട്ടു. ഭൂമിയിൽ നിന്ന് 540 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് നിലവിൽ ഹബിൾ ബഹിരാകാശ ദൂരദർശിനി.

NASA  SpaceX  Hubble telescope  Elon Musk  Dragon spacecraft  Polaris Programme  International Space Station  Japan Aerospace Exploration Agency  ഹബിൾ ബഹിരാകാശ ദൂരദർശിനി  സ്‌പേസ് എക്‌സ് ഡ്രാഗൺ  സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകം  നാസ  സ്‌പേസ് എക്‌സ്
ഹബിളിനെ സുസ്ഥിരമായ ഭ്രമണപഥത്തിലെത്തിക്കാൻ നാസ; ദൗത്യം മസ്‌കിന്‍റെ സ്‌പേസ് എക്‌സിനൊപ്പം

വാഷിങ്ടൺ: സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ഹബിൾ ബഹിരാകാശ ദൂരദർശിനിയെ കൂടുതൽ ഉയർന്ന ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യത പഠിക്കാൻ കരാറിൽ ഒപ്പിട്ട് നാസയും സ്‌പേസ് എക്‌സും. ഭൂമിയിൽ നിന്ന് 540 കിലോമീറ്റർ അകലെയുള്ള, കാലക്രമേണ ക്ഷയിച്ചു കൊണ്ടിരിക്കുന്ന ഭ്രമണപഥത്തിൽ 1990 മുതൽ പ്രവർത്തിക്കുകയാണ് ഹബിൾ.

കൂടുതൽ ഉയർന്നതും സുസ്ഥിരവുമായ ഭ്രമണപഥത്തിലേക്ക് ഹബിളിനെ പുനഃസ്ഥാപിക്കുന്നതിലൂടെ ദൂരദർശിനിയുടെ കാലാവധി കുറച്ചു വർഷങ്ങൾ കൂടി ഉയർത്താൻ സാധിക്കുമെന്ന് നാസ പറയുന്നു. വാണിജ്യ പങ്കാളിത്തവുമായി ബന്ധപ്പെട്ട സാങ്കേതിക വെല്ലുവിളികൾ മനസിലാക്കുന്നതിന് പോളാരിസ് പ്രോഗ്രാമിന്‍റെ പങ്കാളിത്തത്തോടെ സ്‌പേസ് എക്‌സ് നിർദേശിച്ചതാണ് ഈ പഠനം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നാസ നടത്തുന്ന നൂതന സമീപനങ്ങൾക്ക് ഉദാഹരണമാണ് ഇതെന്ന് നാസയുടെ സയൻസ് മിഷൻ ഡയറക്‌ടറേറ്റ് അഡ്‌മിനിസ്ട്രേറ്റർ തോമസ് സുർബുചെൻ പറഞ്ഞു.

ഹബിളും ഡ്രാഗണുമാണ് പരീക്ഷണത്തിൽ ഉപയോഗിക്കുന്നതെങ്കിലും ഭൂമിയ്ക്ക് സമീപമുള്ള ഭ്രമണപഥത്തിലുള്ള മറ്റ് പേടകങ്ങളിലും ഈ ആശയം ഉപയോഗപ്പെടുത്താമെന്ന് നാസ പറയുന്നു. കാലാവധി അവസാനിക്കുമ്പോൾ ഹബിളിനെ സുരക്ഷിതമായി ഭ്രമണപഥത്തിലെത്തിക്കാനോ നശിപ്പിക്കാനോ ആണ് നാസ പദ്ധതിയിടുന്നത്.

നാസയുടെ ക്രൂ-5 ദൗത്യം ഒക്‌ടോബർ 5ന് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കാനാണ് നാസയും സ്‌പേസ് എക്‌സും പദ്ധതിയിടുന്നത്. മിഷൻ കമാൻഡറായി നിക്കോൾ മാനും പൈലറ്റായി ജോഷ് കസാഡയും ക്രൂ-5ൽ ഉണ്ടാകും. ജാക്‌സ (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി) ബഹിരാകാശ യാത്രികൻ കൊയിച്ചി വകാത്ത, റോസ്‌കോസ്‌മോസ് ബഹിരാകാശ യാത്രികൻ അന്ന കികിന എന്നിവർ മിഷൻ സ്‌പെഷ്യലിസ്റ്റുകളായി പ്രവർത്തിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.