ETV Bharat / science-and-technology

എക്‌സ് 80 ജെ ഗൂഗിൾ ടിവി സീരീസ് പുറത്തിറക്കി സോണി ഇന്ത്യ

author img

By

Published : Apr 10, 2021, 9:25 PM IST

സ്ട്രീമിംഗ് സേവനങ്ങളിലൂടെ 700,000-ലധികം സിനിമകളും ടിവി എപ്പിസോഡുകളും കാണാൻ പുതിയ എക്സ് 80 ജെ ഗൂഗിൾ ടിവിയിലൂടെ ഉപയോക്താക്കൾക്ക് കഴിയും. 1,30,000 രൂപയാണ് അടിസ്ഥാന വില.

Sony  Sony BRAVIA X80J  Sony BRAVIA X80J Google TV series  Sony BRAVIA X80J features  Sony BRAVIA X80J specifications  Sony BRAVIA X80J price  Sony BRAVIA X80J launched  Sony BRAVIA X80J launched in india  X80J Google TV series  all new X80J Google TV series  X80J Google TV series with a 4K Ultra HD LED display  new BRAVIA X80J lineup powered with Dolby Vision  new BRAVIA X80J 4K televisions  television  Google Assistant  Dolby Vision  Apple devices  സോണി  ടിവി  എച്ച്ഡി  എൽഇഡി  സിനിമ  ഗൂഗിൾ ടിവി
എക്‌സ് 80 ജെ ഗൂഗിൾ ടിവി സീരീസ് പുറത്തിറക്കി സോണി ഇന്ത്യ

ന്യൂഡൽഹി: 4 കെ അൾട്രാ എച്ച്ഡി എൽഇഡി ഡിസ്പ്ലേയുള്ള പുതിയ എക്സ് 80 ജെ ഗൂഗിൾ ടിവി സീരീസ് പുറത്തിറക്കി സോണി ഇന്ത്യ. 1,30,000 രൂപയാണ് അടിസ്ഥാന വില.

സ്ട്രീമിംഗ് സേവനങ്ങളിലൂടെ 700,000-ലധികം സിനിമകളും ടിവി എപ്പിസോഡുകളും കാണാൻ പുതിയ എക്സ് 80 ജെ ഗൂഗിൾ ടിവിയിലൂടെ ഉപയോക്താക്കൾക്ക് കഴിയും. ഡോൾബി വിഷൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എച്ച്ഡിആർ സംവിധാനമുള്ള പുതിയ എക്സ് 80 ജെ സീരിസ് ടിവികൾ പ്രേക്ഷകർക്ക് അതിശയകരമായ സിനിമാറ്റിക് അനുഭവം സൃഷ്ടിക്കുമെന്ന് കമ്പനി പറഞ്ഞു. കാഴ്ചക്കാർക്ക് ഹാൻഡ്‌സ് ഫ്രീ അനുഭവം ലഭ്യമാക്കുന്നതിന് മൈക്രോഫോണും ഈ സീരീസ് അവതരിപ്പിച്ചിട്ടുണ്ട്.

ഗൂഗിൾ അസിസ്റ്റന്‍റ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് റിമോട്ട് ഉപയോഗിക്കാതെ തന്നെ വേഗത്തിൽ ആവശ്യമുള്ള ടിവി ഷോകൾ, മൂവികൾ എന്നിവ പ്ലേ ചെയ്യാൻ സാധിക്കും. നിലവിൽ എല്ലാ സോണി സെന്‍ററുകളിലും പ്രധാന ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിലും എക്സ് 80 ജെ ഗൂഗിൾ ടിവി സീരീസിന്‍റെ 65 ഇഞ്ച് മോഡൽ ലഭ്യമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.