ETV Bharat / lifestyle

ഗെയിമിങ് പ്രേമികൾക്കായി വൺപ്ലസിന്‍റെ 9ആർ 5ജി എത്തി

author img

By

Published : Apr 9, 2021, 4:42 PM IST

ഗെയിമിങിനായി പ്രത്യേകം ഡിസൈൻ ചെയ്തിരിക്കുന്ന 9ആർ 5ജി 8ജിബി+128ജിബി, 12ജിബി+256 ജിബി എന്നീ വേരിയെന്‍റുകളിലാണ് ലഭിക്കുന്നത്.

Oneplus  OnePlus 9R 5G  OnePlus 9R 5G in India  gaming enthusiasts  OnePlus unveils OnePlus 9R 5G  super fast Warp Charge 65 technology  OnePlus 9R 5G features  OnePlus 9R 5G specifications  OnePlus 9R 5G price  OnePlus 9R 5G launched date  OnePlus 9R 5G launched in India
ഗെയിമിങ് പ്രേമികൾക്കായി വൺപ്ലസിന്‍റെ 9ആർ 5ജി എത്തി

ബെംഗളൂരു: ഗെയിമിങ് പ്രേമികൾക്ക് പവർഫുൾ സ്മാർട്ട് ഫോണുമായി വൺപ്ലസ്. പ്രമുഖ ചൈനീസ് ഫോൺ നിർമാതാക്കളായ വൺ പ്ലസിന്‍റെ ഫ്ലാഗ്ഷിപ്പ് മോഡലായ വൺപ്ലസ് 9 സീരീസിൽ ഉൾപ്പെടുന്ന 9ആർ 5ജി എന്ന മോഡലാണ് വൺപ്ലസ് വിപണിയിൽ എത്തിക്കുന്നത്. ഗെയിമിങിനായി പ്രത്യേകം ഡിസൈൻ ചെയ്തിരിക്കുന്ന 9ആർ 5ജി 8ജിബി+128ജിബി, 12ജിബി+256 ജിബി എന്നീ വേരിയെന്‍റുകളിലാണ് ലഭിക്കുന്നത്. 39,999 മുതൽ 43,999 വരെയാണ് ഫോണിന്‍റെ വില. ഇന്ത്യൻ വിപണിയിൽ ഏപ്രി 15ന് വൺപ്ലസ് 9ആർ 5ജി എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കാർബൺ ബ്ലാക്ക്, ലേക് ബ്ലൂ എന്നീ നിറങ്ങളിൽ ലഭിക്കുന്ന സ്മാർട്ട് ഫോൺ ആമസോൺ പ്രൈം അംഗങ്ങൾക്കും വൺപ്ലസ് റെഡ് കേബിൾ ക്ലബ് അംഗങ്ങൾക്കും ഏപ്രിൽ 14 മുതൽ ലഭിക്കും.

മറ്റു സവിശേഷതകൾ:-

  • സ്നാപ്പ്ഡ്രാഗൺ 870 പ്രൊസസറോട് കൂടി വരുന്ന 9ആർ 5ജി മുൻ തലമുറ ഫോണുകളെ ആപേക്ഷിച്ച് 12.6 ശതമാനം വേഗത നൽകുന്നു
  • ഫോണിന്‍റെ ഊഷ്മാവ് 24x7 നിരീക്ഷിക്കുന്നതിനായി 14 ടെമ്പ്രേച്ചർ സെൻസറുകൾ സഹായിക്കുന്നു
  • 6.55 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേ 120 റിഫ്രഷ് റേറ്റ് നൽകുന്ന ഫ്ലൂയിഡ് അമോഎൽഇഡിയോടുകൂടിയാണ് എത്തുന്നത്
  • 4,500 എംഎഎച്ച്എൻ ശേഷിയുള്ള ബാറ്ററി സൂപ്പർ ഫാസ്റ്റ് വാർപ്പ് ചാർജ് 65 സാങ്കേതികവിദ്യയോടെയുള്ള ചാർജറോടെയാണ് എത്തുന്നത്
  • 48 മെഗാ പിക്സൽ പ്രൈമറി ക്യാമറയോടെ വരുന്ന സ്മാർട്ട് ഫോൺ ക്വാഡ് റിയർ സെറ്റപ്പിലാണ് പ്രവർത്തിക്കുന്നത്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.