ETV Bharat / international

world obesity day 2023: ആഗോള ആരോഗ്യ വെല്ലുവിളിയായി മാറി അമിത ഭാരം; ലോകത്ത് പൊണ്ണത്തടിയുള്ളവര്‍ 100 കോടി

author img

By

Published : Mar 3, 2023, 8:12 PM IST

അമിതഭാരം മാനസികവും ശാരീരികവുമായ പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. എന്നാല്‍ പലരും കളിയാക്കല്‍ ഭയന്ന് അവ പുറത്ത് പറയാതിരിക്കുന്ന സാഹചര്യം ഉണ്ട്. ഇത് കാരണം ശരിയായ ചികിത്സ ലഭിക്കാതെ വരുന്നു

World Obesity Day 2023  World Obesity Day  Obesity global health crisis  Obesity  March 4  March 4 World Obesity Day  Changing Perspectives Lets Talk About Obesity  Overweight  Mental Health  diabetes  high BP  heart disease  cancer  stroke  World Health Organisation  WHO  UNICEF  World Obesity Atlas  ലോക അമിത ഭാര ദിനം 2023  അമിതഭാരം  അമിതഭാരം ആരോഗ്യ പ്രശ്‌നങ്ങള്‍  പൊണ്ണത്തടിയുള്ളവരുടെ എണ്ണം  ലോക അമിത ഭാര ദിനം 2023
ലോക അമിത ഭാര ദിനം 2023

ഹൈദരാബാദ്: അമിതഭാരം പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. വര്‍ത്തമാന കാലത്ത് ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് അമിതഭാരം. എല്ലാ വര്‍ഷവും മാര്‍ച്ച് നാലിന് ലോക അമിതഭാര ദിനമായി(World Obesity Day)ആചരിക്കുന്നു.

അമിതഭാരത്തിന്‍റെ ആരോഗ്യ പ്രശ്‌നങ്ങളും അതിനുള്ള കാരണങ്ങളും സംബന്ധിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയാണ് ഈ ദിനം ആചരിക്കുന്നതിന്‍റെ പ്രധാന ലക്ഷ്യം. അമിതഭാരം ഡയഗ്‌നോസിസ് ചെയ്യുന്നതിനും തടയുന്നതിനുമുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തുകയും അവ വ്യാപകമായി ലഭ്യമാക്കുന്നതിന് പ്രോത്സാഹനം നല്‍കലും അമിതഭാര ദിനം ആചരിക്കുന്നതിന്‍റെ ലക്ഷ്യങ്ങളാണ്.

"മാറുന്ന കാഴ്‌ചപ്പാടുകള്‍: നമുക്ക് അമിതഭാരത്തെ കുറിച്ച് സംസാരിക്കാം" എന്ന തീമിന്‍റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ ലോക അമിത ഭാരം ദിനം ആചരിക്കുന്നത്. കുടുംബങ്ങള്‍, സൗഹൃദ വലയങ്ങള്‍, വിദ്യാലയങ്ങള്‍, ഓഫിസുകള്‍ തുടങ്ങിയ സാമൂഹ്യ ഇടങ്ങളില്‍ അമിതഭാരവും പൊണ്ണത്തടിയുമൊക്കെ നിര്‍ഭാഗ്യവശാല്‍ പരിഹാസത്തിന്‍റേയും തമാശയുടെയും മറ്റും കേന്ദ്ര വിഷയങ്ങളായി പലപ്പോഴും മാറുന്നു. പലപ്പോഴും അമിതഭാരമുള്ളവര്‍, ആളുകള്‍ കളിയാക്കുമോ എന്ന് ഭയന്ന്, തടി കൂടുതലായതിന്‍റെ ഫലമായി ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ പുറത്ത് പറയാറില്ല. ഇത് കാരണം അവരുടെ ജീവിത നിലവാരം താഴാനും അവര്‍ വിഷാദ രോഗത്തിലേക്ക് പോകാനും സാധ്യതയുണ്ട്.

പല രോഗങ്ങളുടെയും വില്ലന്‍ പൊണ്ണത്തടി: പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദം, ഹൃദ്രോഗങ്ങള്‍, അര്‍ബുദം, പക്ഷാഘാതം(stroke) മുതലായ രോഗങ്ങള്‍ പിടിപെടുന്നവരുടെ എണ്ണം ക്രമാനുഗതം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. മേല്‍പ്പറഞ്ഞ രോഗങ്ങളുടെ പ്രധാന കാരണക്കാരന്‍ അമിതവണ്ണമാണ്. കൂടാതെ ഈ രോഗങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതും അമിതവണ്ണമാണ്.

ലോക പൊണ്ണത്തടി ഫെഡറേഷന്‍റെ(World Obesity Federation) കണക്ക് പ്രകാരം ആഗോള തലത്തില്‍ 100 കോടി ആളുകള്‍ അമിതഭാരം കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ പൊണ്ണത്തടിയുള്ളവരുടെ എണ്ണം വലിയ രീതിയില്‍ കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2035 ഓടുകൂടി ലോകത്ത് അമിതഭാരം ഉള്ളവരുടെ എണ്ണം 190 കോടി(1.9 billion) ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതായത് ലോകത്തിലെ ഓരോ നാല് പേരിലും ഒരാള്‍ പൊണ്ണത്തടിയുടെ ഇരകളായി മാറും.

അമിതഭാരമുള്ളവരുടെ എണ്ണം വര്‍ധിച്ചു: നമ്മള്‍ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ 1975 മുതല്‍ ലോകത്ത് പൊണ്ണത്തടിയുടെ നിരക്ക് വളരെയധികം വര്‍ധിച്ചിട്ടുണ്ട് എന്ന് മനസിലാകും. 1975 മുതല്‍ പൊണ്ണത്തടിയുടെ നിരക്ക് മൂന്ന് ഇരട്ടിയായാണ് വര്‍ധിച്ചത്. വികസിത രാജ്യങ്ങളില്‍ മാത്രമല്ല വികസ്വര രാജ്യങ്ങളിലും പൊണ്ണത്തടിയുള്ളവരുടെ എണ്ണം വളരെയധികം വര്‍ധിച്ചു.

എല്ലാ പ്രായത്തിലുള്ളവരിലും പൊണ്ണത്തടിയുള്ളവരുടെ എണ്ണം വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും ക്രമാനുഗതമായി വര്‍ധിച്ചു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടന (World Health Organisation)യുടെ കണക്ക് പ്രകാരം അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരുടെ എണ്ണം 2020ല്‍ മൂന്ന് കോടി തൊണ്ണൂറ് ലക്ഷമാണ്. ഈ കണക്ക് നിലവില്‍ വര്‍ധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.

2022ലെ യുനിസെഫിന്‍റെ ലോക അമിത ഭാര അറ്റ്‌ലസ്(UNICEF's World Obesity Atlas for 2022) അനുസരിച്ച് ഇന്ത്യയില്‍ അടുത്ത ഏഴ് വര്‍ഷത്തില്‍ പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണം രണ്ട് കോടി എഴുപത് ലക്ഷം ആയിരിക്കും. ഈ കണക്ക് ലോകത്തിലെ പത്ത് കുട്ടികളില്‍ ഒരു കുട്ടി എന്ന നിലയാണ്.

അമിതഭാര ദിനാചരണത്തിന്‍റെ പ്രാധാന്യം: ഈ സാഹചര്യത്തില്‍ ലോക അമിത ഭാര ദിനം ആചരിക്കുന്നതിന്‍റെ ലക്ഷ്യം കേവലം അമിത ഭാരം സംബന്ധിച്ച പ്രധാന വസ്‌തുകളെ കുറിച്ച് അവബോധം സൃഷ്‌ടിക്കല്‍ മാത്രമല്ല. മറിച്ച് അമിത ഭാരത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കല്‍, അമിത ഭാരം കുറയ്‌ക്കാനായി ആളുകളില്‍ പ്രചോദനം സൃഷ്‌ടിക്കല്‍, ഇതിനായി സര്‍ക്കാര്‍ നയങ്ങള്‍ പരിഷ്‌കരിക്കല്‍, അമിത ഭാരമുള്ളവര്‍ക്ക് അവരുടെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കാനുള്ള ഇടങ്ങള്‍ ഒരുക്കല്‍ എന്നിവയുമാണ്.

വാര്‍ഷിക കാമ്പയിന്‍ എന്ന നിലയ്‌ക്ക് ലോക അമിത ഭാര ദിനം സംഘടിപ്പിക്കുന്നത് 2015ലാണ്. 2020ന് മുമ്പ് ലോക അമിത ഭാരം ദിനം ആചരിച്ചിരുന്നത് ഒക്‌ടോബര്‍ 11 ആയിരുന്നു. എന്നാല്‍ 2020 മുതല്‍ ഈ ദിനത്തിന്‍റെ ആചരണം മാര്‍ച്ച് നാലിലേക്ക് മാറ്റി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.