ETV Bharat / international

യുഎസിലെ ഇസ്രയേല്‍ സ്‌കൂള്‍ കെട്ടിടത്തിലേക്ക് കാറോടിച്ച്‌ കയറ്റി; യുവതി അറസ്റ്റില്‍

author img

By ETV Bharat Kerala Team

Published : Nov 7, 2023, 11:56 AM IST

Israel Hamas Attack: ഇസ്രയേല്‍ സ്‌കൂളിലേക്ക് കാറോടിച്ച് അപകടമുണ്ടാക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. 34 കാരിയാണ് അറസ്റ്റിലായത്. പലസ്‌തീനിന് നേരെയുള്ള ആക്രമണം വേദനാജനകമെന്ന് യുവതി. ഇസ്രയേല്‍ പലസ്‌തീന്‍ യുദ്ധവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്‍റ്.

Nobel Peace Prize laureate Narges Mohammadi  Narges Mohammadi goes on hunger strike  Mohammadi on hunger strike imprisoned in Iran  Narges Mohammadi imprisoned in Iran  Iran imprisons Nobel Peace Prize laureate  സ്‌കൂള്‍ കെട്ടിടത്തിലേക്ക് കാറോടിച്ച്‌ കയറ്റി  പലസ്‌തീനിന് നേരെയുള്ള ആക്രമണം  ഇസ്രയേല്‍ പലസ്‌തീന്‍ യുദ്ധം  ഇസ്രയേൽ സ്‌കൂൾ  ഇസ്രയേല്‍ ഹമാസ് യുദ്ധം
Woman Arrested For Car Drove Into Israel School Building In Indianapolis

ഇന്‍ഡ്യാനപോളിസ് (യുഎസ്‌) : ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ ലോക രാജ്യങ്ങളെല്ലാം ആശങ്കയിലിരിക്കുന്ന സാഹചര്യത്തില്‍ ഇൻഡ്യാനപോളിസിലെ ഇസ്രയേല്‍ സ്‌കൂളിലേക്ക് കാറോടിച്ച് കയറ്റിയ യുവതി അറസ്റ്റില്‍. ഏഴ്‌ മാസമായ പിഞ്ചു കുഞ്ഞുള്‍പ്പെടെ 4 പേരാണ് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്‌ച (നവംബര്‍ 3) വൈകിട്ട് ഇസ്രയേൽ സ്‌കൂൾ ഓഫ് യൂണിവേഴ്‌സൽ ആന്‍ഡ് പ്രാക്‌ടിക്കൽ നോളജിലാണ് കേസിനാസ്‌പദമായ സംഭവം (Israel Hamas Attack).

സംഭവത്തിന് പിന്നാലെ കാറോടിച്ച് അപകടമുണ്ടാക്കിയ 34 കാരിയെ പൊലീസ് പിടികൂടുകയായിരുന്നു. അറസ്റ്റിലായ യുവതിയെ മരിയോൺ കൗണ്ടി ജയിലിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച നടന്ന സംഭവത്തില്‍ തിങ്കളാഴ്‌ച ഉച്ചവരെ യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടായിരുന്നില്ലെന്ന് കൗണ്ടി പ്രോസിക്യൂട്ടര്‍ ഓഫിസ് വക്താവ് മൈക്കല്‍ ലെഫ്‌ലര്‍ പറഞ്ഞു (Woman Arrested For Car Drove Into Israel School).

സംഭവത്തില്‍ പൊലീസ് പറയുന്നതിങ്ങനെ: ഇസ്രയേല്‍ പലസ്‌തീന്‍ വാര്‍ത്തകള്‍ ഏറെ വേദനിപ്പിച്ചുവെന്ന് യുവതി പറഞ്ഞതായി പൊലീസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. പലസ്‌തീനിലെ തന്‍റെ ആളുകളെ കുറിച്ച് യുവതി ആശങ്ക അറിയിച്ചതായും പൊലീസ് പറയുന്നു. കാര്‍ കയറ്റി അപകടം സൃഷ്‌ടിച്ച സ്‌കൂളിന് മുമ്പിലൂടെ താന്‍ രണ്ട് തവണ സഞ്ചരിച്ചു. ഇസ്രയേല്‍ സ്‌കൂളാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് കെട്ടിടത്തിലേക്ക് കാറോടിച്ച് അപകടമുണ്ടാക്കാന്‍ ശ്രമം നടത്തിയതെന്നും യുവതി പറഞ്ഞതായി പൊലീസ് പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.

അപകടത്തെ തുടര്‍ന്ന് അറസ്റ്റിലായതിന് പിന്നാലെ താന്‍ മനപൂര്‍വ്വം അപകടം സൃഷ്‌ടിച്ചതാണെന്ന് യുവതി പറഞ്ഞു. അപകടത്തില്‍ കാറിന്‍റെ പിന്‍വശത്ത് കേടുപാടുകളുണ്ടായി. കൂടാതെ അപകടത്തെ തുടര്‍ന്ന് കെട്ടിടത്തിന്‍റെ തറയിലും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ടെന്ന് സ്‌കൂള്‍ മാനേജ്‌മെന്‍റ് ബോര്‍ഡ് അംഗം ക്യാപ്റ്റൻ ചാപാഷ് യാഹവാദ പറഞ്ഞു. അപകടം ഏല്ലാവരിലും ആശങ്കയുണ്ടാക്കിയെന്നും യാഹവാദ പറഞ്ഞു. ഇസ്രയേല്‍ പലസ്‌തീന്‍ യുദ്ധവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന പോരാട്ടത്തെ തുടര്‍ന്ന് ഇൻഡ്യാനപോളിസിലെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്ന് ജ്യൂയിസ് കമ്മ്യൂണിറ്റി റിലേഷന്‍സ് കൗണ്‍സില്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ക്കെതിരെ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാന്‍ അധികാരികള്‍ ജാഗ്രത പാലിക്കണമെന്നും കൗണ്‍സില്‍ പറഞ്ഞു.

also read: മരണമുനമ്പായി ഗാസ, അടിയന്തര വെടിനിര്‍ത്തല്‍ പ്രമേയം അംഗീകരിക്കുന്നതില്‍ പരാജയപ്പെട്ട് യുഎന്‍ രക്ഷാസമിതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.