ETV Bharat / international

താലിബാന്‍റെ വനിത നിയന്ത്രണം ശക്തം: ഇടപെട്ട് യുഎൻ അസിസ്റ്റന്‍റ് മിഷൻ

author img

By

Published : Nov 18, 2022, 8:16 PM IST

അഫ്‌ഗാന്‍റെ അവകാശങ്ങളെ സംരക്ഷിക്കുന്ന സാരിഫ യക്കൗബിയെയും മറ്റ് വനിത പ്രവര്‍ത്തകരെയും മോചിപ്പിക്കാന്‍ നിര്‍ദേശിച്ച ഐക്യരാഷ്‌ട്ര സഭയുടെ അസിസ്‌റ്റന്‍സ് മിഷ്യന്‍ സ്‌ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നത് അവരെ മാത്രമല്ല സമൂഹത്തെ മുഴുവന്‍ ബാധിക്കുമെന്ന് അറിയിച്ചു.

unama  United Nations Assistance Mission  Zarifa Yaqoubi  restriction on women  restriction on women in taliban  taliban rule  latest news in afganistan  latest news in taliban  latest international news  latest news today  സ്‌ത്രീകള്‍ക്കുമേലുള്ള നിയന്ത്രണം ശക്തം  വനിത പ്രവര്‍ത്തകരും തടങ്കലില്‍  താലിബാന്‍റെ നടപടിയില്‍ വിശദീകരണം  ഐക്യരാഷ്‌ട്രസഭയുടെ അസിസ്റ്റൻസ് മിഷൻ  സാരിഫ യക്കൗബി  താലിബാനില്‍ സ്‌ത്രീകള്‍ക്ക് മേല്‍ നിയന്ത്രണം  അഫ്‌ഗാനിസ്ഥാന്‍ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ അന്താരാഷ്‌ട്ര വാര്‍ത്ത  താലിബാന്‍റെ നിയന്ത്രണം
സ്‌ത്രീകള്‍ക്കുമേലുള്ള നിയന്ത്രണം ശക്തം, വനിത പ്രവര്‍ത്തകരും തടങ്കലില്‍; താലിബാന്‍റെ നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ട് ഐക്യരാഷ്‌ട്രസഭയുടെ അസിസ്റ്റൻസ് മിഷൻ

കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ സ്‌ത്രീകള്‍ക്ക് മേല്‍ തുടരുന്ന നിയന്ത്രണങ്ങള്‍ കൂടാതെ താലിബാന്‍റെ ഭരണത്തിന് കീഴില്‍ തടങ്കലില്‍ വച്ചിരിക്കുന്ന നിരവധി വനിത പ്രവര്‍ത്തകരെ കുറിച്ച് അഫ്‌ഗാനിസ്ഥാനിലെ ഐക്യരാഷ്‌ട്രസഭയുടെ അസിസ്റ്റൻസ് മിഷൻ (യുനാമ) ആശങ്കയറിക്കുകയും ഭരണകുടത്തിന്‍റെ നടപടിയില്‍ വിശദീകരണം ആവശ്യപ്പെടുകയും ചെയ്‌തു. അഫ്‌ഗാന്‍റെ അവകാശങ്ങളെ സംരക്ഷിക്കുന്ന സാരിഫ യക്കൗബിയെയും മറ്റ് വനിത പ്രവര്‍ത്തകരെയും മോചിപ്പിക്കാന്‍ നിര്‍ദേശിച്ച ഐക്യരാഷ്‌ട്ര സഭയുടെ അസിസ്‌റ്റന്‍സ് മിഷ്യന്‍ സ്‌ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നത് അവരെ മാത്രമല്ല സമൂഹത്തെ മുഴുവന്‍ ബാധിക്കുമെന്ന് അറിയിച്ചുവെന്ന് ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്‌തു.

'രണ്ട് ആഴ്‌ച മുമ്പാണ് അഫ്‌ഗാന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ പോരാടുന്ന സാരിഫ യക്കൗബിയെയും സഹപ്രവര്‍ത്തകരെയും അറസ്‌റ്റ് ചെയ്‌തത്. അവരെ മോചിപ്പിക്കണം. സ്‌ത്രീകളെ നിശബ്‌ദമാക്കുന്നതും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും അവരെ മാത്രമല്ല സമൂഹത്തെ മുഴുവനും ദോഷകരമായി ബാധിക്കും. അഫ്‌ഗാനിലെ എല്ലാ പൗരന്‍മാര്‍ക്കും ഒരുമിച്ച് ചേരുന്നതിനും ആവിഷ്‌കാരത്തിനും വിശ്വാസത്തിനുമുള്ള സ്വാന്ത്രമുണ്ടെന്ന്' അഫ്‌ഗാനിസ്ഥാനിലെ ഐക്യരാഷ്‌ട്രസഭയുടെ അസിസ്റ്റൻസ് മിഷൻ ട്വീറ്റ് ചെയ്‌തു.

നിരവധി പേരെ ഇതിനോടകം കാണാതായിട്ടുണ്ട്: അജ്ഞാത സ്ഥലങ്ങളിൽ വനിത പ്രവര്‍ത്തകരെ താലിബാൻ തടങ്കലിൽ വച്ചിട്ടുണ്ടെങ്കിലും തടവുകാർക്ക് കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ കഴിയണമെന്ന് ഊന്നിപ്പറയുന്ന താലിബാന്‍റെ തന്ത്രത്തെയും രഹസ്യ കോടതികളെയും യുനാമ വിമർശിച്ചു. സാരിഫ യക്കൗബിയെയും സഹപ്രവര്‍ത്തകരെയും പശ്ചിമ കാബൂളില്‍ വച്ച് അറസ്‌റ്റ് ചെയ്‌തതിന് ശേഷം നിരവധി പേര്‍ കാബൂളില്‍ തടങ്കലിലാക്കപ്പെടുകയും കാണാതാവുകയും ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതിനെ തുടര്‍ന്ന് രാജ്യത്തെ സ്‌ത്രീകളുടെ അവസ്ഥ വളരെയധികം ദുഷ്‌കരമാണ്.

കഴിഞ്ഞ ആഴ്‌ച രാജ്യത്തെ പൊതു ഉദ്യാനങ്ങള്‍ സന്ദര്‍ശിക്കാന്‍ താലിബാന്‍ സ്‌ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഷാരിയ നിയമത്തിന് വിരുദ്ധമായി സ്‌ത്രീകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ കുളിമുറികളും അനുവദിക്കുന്നതല്ല എന്ന് താലിബാന്‍ വക്താവ് അറിയിച്ചിരുന്നു. പൊതുസ്ഥലങ്ങളില്‍ ഉദ്യാനങ്ങളും ജിമ്മുകളും കുളിമുറികളും ഉപയോഗിക്കാന്‍ സാധിക്കാത്ത താലിബാനിലെ സ്‌ത്രീകളുടെ അവസ്ഥയ്‌ക്ക് മേല്‍ യുനാമ ഖേദം പ്രകടിപ്പിച്ചിരുന്നു.

അടിസ്ഥാന സ്വാന്ത്ര്യത്തിനുമേലും നിയന്ത്രണം: നേരത്തെ പാര്‍ക്കുകളിലും ജിമ്മുകളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്‌ത ദിവസങ്ങളില്‍ പ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍, സ്ത്രീകള്‍ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്നും പകരം നിയമലംഘനം നടത്തിയെന്നുമാണ് താലിബാന്‍ അറിയിച്ചത്. പാര്‍ക്കുകളില്‍ മിക്കപ്പോഴും സ്ത്രീകളെയും പുരുഷന്മാരെയും ഒരുമിച്ച് കാണാന്‍ ഇടയായിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് തങ്ങള്‍ എത്തിയതെന്നും കൂടാതെ പ്രവേശനം വിലക്കിയ സ്ഥലങ്ങളില്‍ സ്ത്രീകള്‍ എത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കുമെന്നും താലിബാന്‍ ഭരണകുടം അറിയിച്ചിരുന്നു.

2021 ഓഗസ്‌റ്റിനാണ് താലിബാന്‍ അധികാരത്തിലേയ്‌ക്ക് തിരിച്ചുവന്നത്. സ്‌ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ക്ക് മേല്‍ താലിബാന്‍ ക്രമാതീതമായി കടന്നുകയറുകയും ആക്രമണം തൊടുത്തുവിടുകയും ചെയ്യുന്നു. മാത്രമല്ല, രാജ്യത്ത് നിരന്തരമായ പീഡനങ്ങളും തിരോധാനങ്ങളും സംഭവിക്കുകയും ചെയ്യുന്നത് അഫ്‌ഗാന്‍ സമൂഹത്തെയും സംസ്‌കാരത്തെയും ഭയത്തില്‍ ആഴ്‌ത്തിയിരിക്കുകയാണ്. സഞ്ചാര സ്വാതന്ത്രം , വിദ്യാഭ്യാസം, രാഷ്‌ട്രീയ പങ്കാളിത്വം തുടങ്ങിയ സ്‌ത്രീകളുടെ അടിസ്ഥാന സ്വാതന്ത്രങ്ങള്‍ക്കുമേല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മുൻ സര്‍ക്കാരിന്‍റെ കാലത്ത് സ്‌ത്രീകൾക്കെതിരായ ഗാർഹിക പീഡനക്കേസുകൾ കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്‌ത സ്ഥാപനങ്ങളും താലിബാന്‍ ഇല്ലാതാക്കിയെന്ന് അംനസ്‌റ്റി ഇന്‍റര്‍നാഷണലിന്‍റെ പ്രസ്‌താവനയില്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.