ETV Bharat / international

വിമര്‍ശിച്ചവരെ പൂട്ടി ഇലോണ്‍ മസ്‌ക് ; മാധ്യമ പ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്‌തു

author img

By

Published : Dec 16, 2022, 11:13 AM IST

ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, സിഎന്‍എന്‍ തുടങ്ങിയവയുടെ റിപ്പോര്‍ട്ടര്‍മാര്‍ ഉള്‍പ്പടെയുള്ള മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളാണ് ട്വിറ്റര്‍ ഇന്നലെ സസ്‌പെന്‍ഡ് ചെയ്‌തത്. നടപടിയെ കുറിച്ച് വിശദീകരണം നല്‍കാന്‍ ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് തയ്യാറായിട്ടില്ല

Twitter  Elon Musk  Twitter suspends journalist accounts  The New York Times  Washington Post  CNN  Mashable  The Twitter Files  Twitter suspends journalists  വിമര്‍ശിച്ചവരെ പൂട്ടി ഇലോണ്‍ മസ്‌ക്  ഇലോണ്‍ മസ്‌ക്  ട്വിറ്റര്‍ അക്കൗണ്ടുകള്‍  ന്യൂയോര്‍ക്ക് ടൈംസ്  വാഷിങ്ടണ്‍ പോസ്റ്റ്  സിഎന്‍എന്‍  ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക്  മാറ്റ് ബൈന്‍ഡര്‍
വിമര്‍ശിച്ചവരെ പൂട്ടി ഇലോണ്‍ മസ്‌ക്

സാന്‍ഫ്രാന്‍സിസ്കോ : ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌കിനെ കുറിച്ച് വാര്‍ത്തകള്‍ കൈകാര്യം ചെയ്‌ത മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്‌തു. ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, സിഎന്‍എന്‍ തുടങ്ങിയവയുടെ റിപ്പോര്‍ട്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരെയാണ് നടപടി. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്‌തതിനെ കുറിച്ചോ മുന്‍ ട്വീറ്റുകള്‍ അപ്രത്യക്ഷമായതിനെ കുറിച്ചോ കമ്പനി വിശദീകരണം നല്‍കിയിട്ടില്ല.

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, തന്‍റെ സ്വകാര്യ ജെറ്റിന്‍റെ യാത്രാവിവരങ്ങള്‍ ശേഖരിച്ച അക്കൗണ്ടുകള്‍ എന്നെന്നേക്കുമായി നിരോധിക്കാന്‍ മസ്‌ക് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍. മറ്റൊരാളുടെ നിലവിലെ ലൊക്കേഷൻ അവരുടെ സമ്മതമില്ലാതെ പങ്കിടുന്നത് നിരോധിക്കുന്നതിനായി ട്വിറ്റര്‍ ബുധനാഴ്‌ചയും അതിന്‍റെ നിയമങ്ങൾ മാറ്റി.

  • Criticizing me all day long is totally fine, but doxxing my real-time location and endangering my family is not

    — Elon Musk (@elonmusk) December 16, 2022 " class="align-text-top noRightClick twitterSection" data=" ">

സസ്‌പെൻഡ് ചെയ്യപ്പെട്ട റിപ്പോർട്ടർമാർ ആ പുതിയ നയത്തെക്കുറിച്ചും അത് അടിച്ചേൽപ്പിക്കാനുള്ള മസ്‌കിന്‍റെ യുക്തിയെ കുറിച്ചും എഴുതിയിരുന്നു. വാര്‍ത്തകളില്‍ മസ്‌കിന്‍റെ കുടുംബത്തെ ബാധിച്ച ചില കാര്യങ്ങള്‍ പരാമര്‍ശിച്ചതായും പറയപ്പെടുന്നു.

'മറ്റെല്ലാവർക്കും എന്നപോലെ മാധ്യമപ്രവർത്തകർക്കും അതേ ഡോക്‌സിങ് നിയമങ്ങൾ ബാധകമാണ്' - മസ്‌ക് ട്വീറ്റ് ചെയ്‌തു. 'ദിവസം മുഴുവൻ എന്നെ വിമർശിക്കുന്നത് പൂർണമായും ശരിയാണ്. പക്ഷേ എന്‍റെ തത്സമയ ലൊക്കേഷൻ ഡോക്‌സ് ചെയ്‌ത് എന്‍റെ കുടുംബത്തെ അപകടത്തിലാക്കുന്നത് ശരിയല്ല' - മസ്‌ക് കൂട്ടിച്ചേര്‍ത്തു. ഒരാളുടെ വ്യക്തിഗത വിശദാംശങ്ങൾ ഓൺലൈനിൽ വെളിപ്പെടുത്തുന്നതിനെയാണ് ഡോക്‌സിങ് എന്ന് സൂചിപ്പിക്കുന്നത്.

ട്വിറ്ററില്‍ വർധിച്ചുവരുന്ന അസ്ഥിരത ട്വിറ്റർ ഉപയോക്താക്കളില്‍ ആശങ്കയുണ്ടാക്കണമെന്ന് സിഎൻഎൻ പ്രതികരിച്ചു. സിഎൻഎന്‍ റിപ്പോര്‍ട്ടര്‍ ഡോണി ഒ സുള്ളിവൻ ഉൾപ്പടെ നിരവധി മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്‌ത വിഷയത്തില്‍ ട്വിറ്ററിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിഎന്‍എന്‍ വ്യക്തമാക്കി. മസ്‌കിനെ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും ട്വിറ്ററിന്‍റെ നിയമങ്ങള്‍ക്ക് എതിരായി ലൊക്കേഷനും ഡാറ്റയുമൊന്നും താന്‍ പങ്കിട്ടിട്ടില്ലെന്ന് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ മാറ്റ് ബൈന്‍ഡര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.