ETV Bharat / international

ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു

author img

By

Published : Dec 31, 2022, 3:52 PM IST

എട്ട് വർഷത്തോളം കത്തോലിക്ക സഭയെ നയിച്ച അദ്ദേഹം ദീർഘകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു

ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു  Benedict XVI pope dies at 95  കത്തോലിക്ക സഭ  ബെനഡിക്‌ട് പതിനാറാമൻ അന്തരിച്ചു  Pope Emeritus Benedict XVI dies
ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു

വത്തിക്കാൻ സിറ്റി : കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ പോപ്പ് എമെരിറ്റസ് ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ (95) അന്തരിച്ചു. വത്തിക്കാനിലെ മേറ്റര്‍ എക്‌സീസിയാ മൊണാസ്ട്രിയില്‍ ശനിയാഴ്‌ച രാവിലെ പ്രാദേശിക സമയം 9.34നായിരുന്നു അന്ത്യം. ദീർഘകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. 2005 മുതൽ 2013 വരെ എട്ട് വർഷക്കാലം കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായിരുന്നു അദ്ദേഹം.

ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സഭയുടെ പരമാധ്യക്ഷനായ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടര്‍ന്ന് പോപ് എമെരിറ്റസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. ആറ് നൂറ്റാണ്ടുകൾക്കുള്ളിൽ ആദ്യമായിട്ടായിരുന്നു ഒരു മാർപാപ്പയുടെ സ്ഥാനത്യാഗം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.