ETV Bharat / international

ടേക്ക് ഓഫിനിടെ സാങ്കേതിക തകരാര്‍, വിമാനം തകര്‍ന്നുവീണു ; സുഡാനില്‍ 4 സൈനികര്‍ അടക്കം 9 പേര്‍ക്ക് ദാരുണാന്ത്യം

author img

By

Published : Jul 24, 2023, 7:45 AM IST

Updated : Jul 24, 2023, 2:36 PM IST

ഇന്നലെ വൈകിട്ടോടെയാണ് സംഭവം. അപകടത്തില്‍ ഒരു പെണ്‍കുട്ടി രക്ഷപ്പെട്ടതായി സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു

civilian plane crash at Port Sudan airport  plane crash at Port Sudan airport  Port Sudan airport  plane crash  വിമാനം തകര്‍ന്നു വീണു  സൈനിക ഉദ്യോഗസ്ഥര്‍  ഖാര്‍ത്തൂം  പോര്‍ട്ട് സുഡാന്‍  പോര്‍ട്ട് സുഡാന്‍ വിമാനത്താവളം  സുഡാനീസ് ആർമി
nine killed in civilian plane crash at Port Sudan airport

ഖാര്‍ത്തൂം (സുഡാന്‍): കിഴക്കന്‍ സുഡാന്‍ റെഡ് സീ സ്റ്റേറ്റിലെ പോര്‍ട്ട് സുഡാന്‍ വിമാനത്താവളത്തില്‍ ഉണ്ടായ വിമാന അപകടത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ടേക്ക് ഓഫിനിടെ ഉണ്ടായ സാങ്കേതിക തകരാര്‍ മൂലം അന്‍റോനോവ് വിമാനം, വിമാനത്താവളത്തില്‍ തകര്‍ന്ന് വീഴുകയായിരുന്നു എന്നാണ് വിവരം. ഇന്നലെ (ജൂലൈ 23) വൈകിട്ടായിരുന്നു സംഭവം.

സുഡാൻ സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള യുദ്ധത്തിന്‍റെ നൂറാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് പോര്‍ട്ട് സുഡാന്‍ വിമാനത്താവളത്തിലെ അപകടം. സുഡാനീസ് സായുധ സേനയാണ് അപകടത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചത്. കൊല്ലപ്പെട്ട ഒമ്പത് പേരില്‍ നാലുപേര്‍ സൈനികരാണ്.

അപകടത്തില്‍ ഒരു പെണ്‍കുട്ടി അത്‌ഭുതകരമായി രക്ഷപ്പെട്ടതായി സുഡാനീസ് ആർമി വക്താവിന്‍റെ ഓഫിസ് അറിയിച്ചു. ഈ വർഷം ഏപ്രിൽ 15 മുതൽ തലസ്ഥാന നഗരമായ ഖാർത്തൂമിലും മറ്റ് പ്രദേശങ്ങളിലും സുഡാനീസ് ആർമിയും പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർഎസ്‌എഫ്) തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നുവരികയാണ്.

നടന്നുകൊണ്ടിരിക്കുന്ന സായുധ സംഘട്ടനങ്ങള്‍ കണക്കിലെടുത്ത് ഖാര്‍ത്തൂം ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അടച്ചിട്ടിരുന്നു. പിന്നാലെ ഖാര്‍ത്തൂമില്‍ നിന്ന് 890 കിലോമീറ്റര്‍ അകലെയുള്ള പോര്‍ട്ട് സുഡാന്‍ വിമാനത്താവളം രാജ്യത്തിന്‍റെ പ്രധാന വിമാനത്താവളമായി ഉപയോഗിച്ച് വരികയായിരുന്നു. അതേസമയം യുദ്ധം നൂറ് ദിവസം പിന്നിടുമ്പോള്‍ വെടിവയ്‌പ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

വിമാനം തകര്‍ന്നു, ആമസോണ്‍ കാട്ടില്‍ അകപ്പെട്ട് കുട്ടികള്‍ : ഇക്കഴിഞ്ഞ ജൂണില്‍ വിമാനം തകർന്ന് കൊളംബിയൻ ആമസോൺ വനത്തിൽ (Amazon jungle) നാല് കുട്ടികള്‍ അകപ്പെട്ട വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. പിന്നീട് ആ കുട്ടികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു ആഗോള ശ്രദ്ധ. നീണ്ട 40 വര്‍ഷത്തിന് ശേഷം നാല് കുട്ടികളെയും ജീവനോടെ കണ്ടെത്തുകയായിരുന്നു.

മെയ് 1ന് പുലർച്ചെ ആറ് യാത്രക്കാരും ഒരു പൈലറ്റുമായി പറന്നുയർന്ന സെസ്‌ന സിംഗിൾ എഞ്ചിൻ പ്രൊപ്പല്ലർ വിമാനമാണ് Cessna single-engine propeller plane ആമസോൺ കാട്ടിൽ തകർന്നുവീണത്. എഞ്ചിൻ തകരാറിലായതാണ് അപകട കാരണം. പൈലറ്റ് ഉൾപ്പടെ വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചു.

മരിച്ചവരുടെ മൃതദേഹങ്ങൾ പിന്നീട് കാട്ടിൽ നിന്നും കണ്ടെത്തി. 13ഉം ഒൻപതും നാലും വയസുള്ള കുട്ടികളെയും 11 മാസം പ്രായമുള്ള കുഞ്ഞിനെയുമാണ് കാട്ടിൽ കാണാതായത്. ആമസോൺ ഗ്രാമമായ അരരാകുവാരയിൽ നിന്ന് ആമസോൺ മഴക്കാടുകളുടെ അരികിലുള്ള ചെറിയ നഗരമായ സാൻ ജോസ് ഡെൽ ഗ്വാവിയറിലേക്ക് San Jose del Guaviare അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു നാല് കുട്ടികളും.

അപകടം നടന്ന് രണ്ടാഴ്‌ചയ്ക്ക് ശേഷം മെയ് 16 ന് തെരച്ചിൽ സംഘം മഴക്കാടുകളുടെ ഉൾഭാഗത്ത് നിന്നും തകർന്ന വിമാനം കണ്ടെത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മൂന്ന് മുതിർന്നവരുടെ മൃതദേഹങ്ങളും തെരച്ചിൽ സംഘം കണ്ടെടുത്തു. എന്നാൽ രക്ഷപ്പെട്ട കുട്ടികളെ ആദ്യം കണ്ടെത്താനായിരുന്നില്ല.

150 സൈനികരാണ് തെരച്ചിലിനായി പ്രദേശത്ത് തമ്പടിച്ചിരുന്നത്. തദ്ദേശീയ ഗോത്രങ്ങളിൽ നിന്നുള്ള ഡസൻ കണക്കിന് സന്നദ്ധപ്രവർത്തകരും തെരച്ചിലിൽ പങ്കാളികളായി. ഡോഗ് സ്‌ക്വാഡിനെയും ഉൾപ്പെടുത്തിയായിരുന്നു തെരച്ചിൽ.

Last Updated : Jul 24, 2023, 2:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.