ETV Bharat / international

ന്യൂമെക്‌സിക്കോയില്‍ തീപിടിത്തം; 240 വീടുകള്‍ കത്തി നശിച്ചു; 5000 പേരെ കുടിയൊഴിപ്പിച്ചു

author img

By

Published : Apr 16, 2022, 10:27 AM IST

വൃദ്ധ ദമ്പതികളുടെ കത്തികരിഞ്ഞ മൃതദേഹം കണ്ടെടുത്തു. ഗമ്പതികളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടില്ല.

New Mexico village seeks prayers as deadly wildfire rages  ന്യൂമെക്‌സിക്കോയില്‍ തീപിടിത്തം  മെക്‌സിക്കോ:  കാട്ടുതീ  തിപിടിത്തം
ന്യൂമെക്‌സിക്കോയില്‍ തീപിടിത്തം

മെക്‌സികോ: ന്യൂമെക്‌സിക്കോയിലുണ്ടായ കാട്ടു തീ കനത്ത നാശം വിതച്ചു. 240 വീടുകള്‍ പൂര്‍ണമായും കത്തി നശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മേഖലയിലെ ഒരു വീട്ടില്‍ നിന്ന് വൃദ്ധ ദമ്പതികളുടെ കരിഞ്ഞ മൃത ശരീരം കണ്ടെത്തിയിരുന്നു.

മരിച്ച ദമ്പതികളുടെ പേരു വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അപകടം മുന്‍കൂട്ടി കണ്ട് ദമ്പതികളെ മാറ്റിപാര്‍പ്പിക്കാനിരിക്കെയാണ് അപകടമുണ്ടായത്. അപകട ശേഷം ഇരുവരെയും കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കത്തി കരിഞ്ഞ നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 16.6 ചതുരശ്ര കിലോമീറ്റര്‍ വനവും അടിക്കാടുകളും കത്തി നശിച്ചെന്ന് വനം വകുപ്പ് ഉദ്യേഗസ്ഥര്‍ പറഞ്ഞു. മേഖലയില്‍ കാറ്റടിക്കുന്നതിനാല്‍ തീ പിടിത്തമുണ്ടാകാനും പടരാനുമുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

ശക്തമായ കാറ്റിൽ വൈദ്യുതി ലൈനുകൾ തകരുകയും ട്രാൻസ്ഫോർമർ തകരാറിലാവുകയും ചെയ്തതിനെ തുടർന്ന് ആയിരക്കണക്കിന് താമസക്കാരെ ഒഴിപ്പിക്കാൻ അധികൃതര്‍ ഉത്തരവിട്ടു. അതോടെ 5000ത്തോളം പേരെ കുടിയൊഴിപ്പിച്ചു. മെക്‌സിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടു തീയായി ഇതിനെ രേഖപ്പെടുത്തിയിട്ടുമുണ്ട്.

അപകടത്തില്‍പ്പെട്ടവര്‍ക്ക് നിരവധി ധനസഹായങ്ങളെത്തുന്നുണ്ട്. തണുപ്പേറിയ മെക്‌സിക്കോയില്‍ വേനല്‍ കടുക്കുമ്പോള്‍ നിരവധി പേരാണെത്തുക. 8000 ജനസംഖ്യുള്ള മെക്‌സിക്കോയില്‍ വേനല്‍ക്കാലത്ത് ഇത് 25,000 വരെ വര്‍ധിക്കുന്നു. ഉയര്‍ന്ന പെന്‍ മരങ്ങളും തണുത്ത പര്‍വ്വതക്കാറ്റുമുള്ള തെക്കന്‍ ന്യൂ മെക്സിക്കോ ഒരു സമയത്ത് ആയിരകണക്കിന് വിനോദ സഞ്ചാരികളെയും കുതിരപന്തയ ആരാധകരെയും ആകര്‍ഷിക്കുന്നു.

കാരണം കായികരംഗത്തെ ഏറ്റവും സമ്പന്നമായ ക്വാർട്ടർ-കുതിര മത്സരങ്ങളിൽ ഒന്നാണിത്. റേസിംഗ് സീസൺ മെയ് 27 ന് ആരംഭിക്കുകയായിരുന്നു.

also read: ടെസ്‌കോ ഗോഡൗണില്‍ തീപിടിത്തം; 35 കോടിയുടെ നാശനഷ്‌ടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.