ETV Bharat / international

സിറിയയിൽ ഇസ്രായേൽ മിസൈൽ ആക്രമണം; 2 സൈനികർ മരിച്ചു

author img

By

Published : Jan 2, 2023, 9:06 AM IST

സിറിയയിലെ ദമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മിസൈൽ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ രണ്ട് സിറിയൻ സൈനികർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

സിറിയ  ഇസ്രായേൽ  ഇസ്രായേൽ മിസൈൽ ആക്രമണം  ഇസ്രായേൽ മിസൈൽ  സിറിയയിൽ മിസൈൽ ആക്രമണം  സിറിയയിലെ ദമാസ്‌കസ് അന്താരാഷാട്ര വിമാനത്താവളം  ദമാസ്‌കസ് അന്താരാഷാട്ര വിമാനത്താവളം  മിസൈൽ ആക്രമണം  മിസൈൽ ആക്രമണം സിറിയ  മിസൈൽ ആക്രമണം ഇസ്രായേൽ  ബെയ്‌റൂത്ത്  ഇസ്രായേൽ വ്യോമാക്രമണം  Israeli missile strikes put Damascus airport  Israeli missile  Israeli missile Damascus airport  Damascus airport out of service  Damascus airport  Syria  missile strikes  missile  മിസൈൽ
മിസൈൽ ആക്രമണം

ബെയ്‌റൂത്ത്: സിറിയയുടെ തലസ്ഥാനമായ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തി ഇസ്രായേൽ. സംഭവത്തിൽ രണ്ട് സിറിയൻ സൈനികർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്ക്. കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിലച്ചു. ഏഴ് മാസത്തിനിടെ ദമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.

ജൂൺ 10നും ദമാസ്‌കസ് അന്താരാഷാട്ര വിമാനത്താവളത്തിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇത് വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്കും റൺവേകൾക്കും കാര്യമായ കേടുപാടുകൾ വരുത്തി. തുടർന്ന് രണ്ടാഴ്‌ച വിമാനത്താവളം സർവീസ് നിർത്തിവയ്‌ക്കുകയും അറ്റകുറ്റപ്പണികൾക്ക് ശേഷം തുറന്നുപ്രവർത്തിക്കുകയും ചെയ്‌തു.

2022 സെപ്റ്റംബറിലും സിറിയയ്‌ക്ക് നേരെ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. അലെപ്പോ വിമാനത്താവളത്തിന് നേരെയാണ് ആക്രമണം നടത്തിയത്.

2021ന്‍റെ അവസാനത്തിൽ ഇസ്രായേലി യുദ്ധവിമാനങ്ങൾ ലതാകിയ തുറമുഖത്ത് മിസൈലുകൾ തൊടുത്തുവിടുകയും അത് കണ്ടെയ്‌നറുകളിൽ ഇടിച്ച് തീപിടിത്തം ഉണ്ടാകുകയും ചെയ്‌തിരുന്നു. സമീപ വർഷങ്ങളിൽ സിറിയയുടെ സർക്കാർ നിയന്ത്രണത്തിലുള്ള ഭാഗങ്ങളിൽ ഇസ്രായേൽ നൂറുകണക്കിന് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. സിറിയൻ പ്രസിഡന്‍റ് ബാഷർ അസദിന്റെ സേനയെ പിന്തുണയ്ക്കുന്ന ഇറാൻ സഖ്യകക്ഷി തീവ്രവാദ ഗ്രൂപ്പുകളുടെ താവളങ്ങൾ ലക്ഷ്യമിടുന്നതായി ഇസ്രായേൽ സമ്മതിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.