ETV Bharat / international

Canada| വാര്‍ത്ത വെബ്‌സൈറ്റുകള്‍ക്ക് ഗൂഗിളും മെറ്റയും പണം നല്‍കണം; ബില്‍ പാസാക്കി കാനഡ

author img

By

Published : Jun 23, 2023, 12:15 PM IST

വാര്‍ത്ത വെബ്‌സൈറ്റുകള്‍ക്ക് ഗൂഗിളും മെറ്റയും പണം നല്‍കണമെന്ന ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. നിയമം പ്രാബല്യത്തില്‍ വരിക ആറ് മാസത്തിന് ശേഷം.

Canada  Google Meta to pay media outlets for news  news updates in Canada  latest news in Canada  live news in Canada  ഗൂഗിളും മെറ്റയും  വാര്‍ത്ത വെബ്‌സൈറ്റുകള്‍  പ്രധാനമന്ത്രി ട്രൂഡോ  ഗൂഗിള്‍  മെറ്റ  മാര്‍ക്ക് സക്കര്‍ബര്‍ഗ്  കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോ
വാര്‍ത്ത വെബ്‌സൈറ്റുകള്‍ക്ക് ഗൂഗിളും മെറ്റയും പണം നല്‍കണം

ഒട്ടാവ: ന്യൂസ് പ്ലാറ്റ്‌ഫോമുകളിൽ പങ്കിടുന്ന വാർത്തകള്‍ക്ക് മീഡിയ ഔട്ട്‌ലൈറ്റുകള്‍ക്ക് ഗൂഗിളും മെറ്റയും പണം നല്‍കണമെന്നുള്ള ബില്‍ പാസാക്കി കാനഡ സെനറ്റ്. സർക്കാരും സിലിക്കൺ വാലി ടെക് ഭീമന്മാരും തമ്മിലുള്ള തർക്കത്തിനിടെയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യാഴാഴ്‌ച പാർലമെന്‍റില്‍ ബില്‍ പാസാക്കിയത്. ഓൺലൈൻ പരസ്യ രംഗത്തെ ഭീമന്മാരും ചുരുങ്ങുന്ന വാർത്ത വ്യവസായവും തമ്മിൽ ഒരു സന്തുലിതാവസ്ഥ സൃഷ്‌ടിക്കുന്നതാണ് ഈ നിയമമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഫേസ്‌ബുക്കിൽ നിന്നും ഗൂഗിളിൽ നിന്നും മാധ്യമ പ്രവർത്തനത്തെ നീക്കം ചെയ്യുന്നതിനെ "ഭീഷണി" എന്ന് വിശേഷിപ്പിക്കുന്നത് പിൻവലിക്കുമെന്ന് കനേഡിയൻ ഹെറിറ്റേജ് മന്ത്രി പാബ്ലോ റോഡ്രിഗസ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തനത്തെ നീക്കം ചെയ്യുന്നതിനെ കുറിച്ച് മെറ്റ വിശദീകരണം നല്‍കിയിട്ടില്ല. എന്നാല്‍ ഓൺലൈൻ വാർത്ത നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് പ്രാദേശിക വാർത്തകൾ തങ്ങളുടെ സൈറ്റിൽ നിന്ന് പിൻവലിക്കുമെന്ന് അറിയിച്ചു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാര്‍ലമെന്‍റില്‍ പാസാക്കിയ ഈ ബില്‍ ആറ് മാസത്തിന് ശേഷം പ്രാബല്യത്തില്‍ വരും.

''കാനഡയിലെ ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ ആക്‌സസ് ചെയ്യുന്ന ആളുകൾക്ക് കൂടുതൽ കാലം അത് ലഭ്യമാകുമെന്ന്'' കാനഡയിലെ മെറ്റയുടെ കമ്മ്യൂണിക്കേഷൻസ് മേധാവി ലിസ ലാവെഞ്ചർ പറഞ്ഞു. ഡിജിറ്റൽ വാർത്ത മേഖലയില്‍ നീതി ഉറപ്പാക്കുന്ന ബില്ലിനെ ലെഗസി മീഡിയയും പ്രക്ഷേപകരും പ്രശംസിച്ചു. മെറ്റയും ഗൂഗിളും ഉൾപ്പെടെയുള്ള ടെക് ഭീമന്മാർ പരസ്യ വ്യവസായത്തെ തടസപ്പെടുത്തുകയാണെന്ന് നേരത്തെ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് കാലിഫോർണിയയിലെ മെൻലോ പാർക്ക് ആസ്ഥാനമായുള്ള മെറ്റയും സമാനമായ നടപടികൾ നേരത്തെ സ്വീകരിച്ചിരുന്നു.

ഓസ്ട്രേലിയയില്‍ പാസാക്കിയ ഇത്തരത്തിലുള്ള നിയമത്തിന് പിന്നാലെ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പ്രസാധകരുടെ വാര്‍ത്തകള്‍ തടഞ്ഞിരുന്നു. 2021ലാണ് ഓസ്‌ട്രേലിയയില്‍ വാര്‍ത്തകള്‍ തടഞ്ഞത്. വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി പാബ്ലോ റോഡ്രിഗസ് ഇന്നലെ (ജൂണ്‍ 22) ഗൂഗിളുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് മന്ത്രിയുടെ സ്‌പോക്‌സ്‌ പേഴ്‌സണ്‍ ലോറ സ്‌കാഫിഡി പറഞ്ഞു.

മെറ്റയുടെ പരീക്ഷണം: കനേഡിയന്‍ ഉപയോക്താക്കളില്‍ നിന്ന് അഞ്ച് ശതമാനം വാര്‍ത്തകള്‍ മെറ്റ തടഞ്ഞു. ഈ വര്‍ഷം ആദ്യം ഗൂഗിളും ഇത്തരത്തില്‍ ഒരു പരീക്ഷണം നടത്തിയിരുന്നു. അതേസമയം വാർത്ത ഉള്ളടക്കത്തിന് പണം നൽകുന്നതിന് വാർത്ത പ്രസാധകരുമായി രണ്ട് കമ്പനികളും കരാറിൽ ഏർപ്പെടണമെന്നാണ് ഓൺലൈൻ വാർത്ത നിയമം ആവശ്യപ്പെടുന്നത്.

ന്യൂസിലന്‍ഡിലും സമാന നിയമം: നേരത്തെ ന്യൂസിലന്‍ഡ് സര്‍ക്കാറും സമാനമായ നിയമം കൊണ്ടു വന്നിരുന്നു. ഓസ്‌ട്രേലിയ കൊണ്ടുവന്ന ന്യൂ മീഡിയ ബാര്‍ഗേയിനിങ് കോഡിന്‍റെ അടിസ്ഥാനമാക്കിയുള്ള നടപടിയാണിത്. അതായത് ഗൂഗിളും മെറ്റയും തങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കുന്ന പ്രസാദകര്‍ക്ക് അല്ലെങ്കില്‍ വാര്‍ത്തകള്‍ ലഭിക്കുന്ന ഉറവിടങ്ങള്‍ക്ക് പണം നല്‍കണം. അതേ സമയം വാര്‍ത്ത സൈറ്റുകളിലേക്കുള്ള വാര്‍ത്തകളുടെ വരവിനെ തടയാന്‍ ഗൂഗിളും മെറ്റയും ശ്രമം നടത്തുന്നത് ഏറെ നിരാശജനകമാണെന്ന് മന്ത്രി റോഡ്രിഗസ് ട്വിറ്ററില്‍ കുറിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.