'അതില്‍ ഖേദിക്കുന്നില്ല' ; ഫിഫ്റ്റി ഷെയ്‌ഡ്‌സ് ഓഫ് ഗ്രേയിലെ ഷൂട്ടിങ് അനുഭവങ്ങള്‍ വെളിപ്പെടുത്തി ഡകോട്ട ജോണ്‍സണ്‍

author img

By

Published : Jun 30, 2022, 2:17 PM IST

Dakota Johnson opens up about working on film set  Fifty Shades of Grey Dakota Johnson  ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ  ഷൂട്ടിംഗ്‌ അനുഭവങ്ങളുമായി ഡകോട്ട ജോണ്‍സണ്‍  Dakota Johnson played lead role in Fifty Shades  Dakota Johnson about Fifty Shades producer  Fifty Shades franchise  ഷൂട്ടിംഗ്‌ അനുഭവങ്ങളുമായി ഡകോട്ട

Dakota Johnson opens up about working on film set: ബ്രിട്ടീഷ്‌ നോവലിസ്‌റ്റ്‌ ഇഎല്‍ ജയിംസിന്‍റെ ഇറോട്ടിക് റൊമാന്‍സ്‌ നോവലിനെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രമാണ് 'ഫിഫ്‌റ്റി ഷെയ്‌ഡ്‌സ്‌ ഓഫ്‌ ഗ്രേ'

Fifty Shades of Grey Dakota Johnson: സാം ടൈലര്‍ ജോണ്‍സണ്‍ സംവിധാനം ചെയ്‌ത ഇറോട്ടിക് റൊമാന്‍റിക് ചിത്രമാണ് 2015ല്‍ പുറത്തിറങ്ങിയ 'ഫിഫ്‌റ്റി ഷെയ്‌ഡ്‌സ്‌ ഓഫ്‌ ഗ്രേ'. ഒന്നാം ഭാഗം പുറത്തിറങ്ങി രണ്ട്‌ വര്‍ഷങ്ങള്‍ക്ക് ശേഷം 'ഫിഫ്‌റ്റി ഷെയ്‌ഡ്‌സി'ന്‍റെ രണ്ടാം ഭാഗമായ 'ഫിഫ്‌റ്റി ഷെയ്‌ഡ്‌സ്‌ ഓഫ്‌ ഡാര്‍ക്കര്‍' പുറത്തിറങ്ങി. ഒരു വര്‍ഷത്തിന് ശേഷം മൂന്നാം ഭാഗമായ 'ഫിഫ്‌റ്റി ഷെയ്‌ഡ്‌സ്‌ ഫ്രീഡും' പുറത്തിറങ്ങിയിരുന്നു.

Dakota Johnson played lead role in Fifty Shades: 'ഫിഫ്‌റ്റി ഷെയ്‌ഡ്‌സി'ന്‍റെ മൂന്ന് ഭാഗങ്ങളിലും ഡകോട്ട ജോണ്‍സണ്‍ ആണ് നായികയായെത്തിയത്‌. ബ്രിട്ടീഷ്‌ നോവലിസ്‌റ്റ്‌ ഇഎല്‍ ജയിംസിന്‍റെ ഇറോട്ടിക് റൊമാന്‍സ്‌ നോവലിനെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രത്തില്‍ അനസ്‌താസിയ സ്‌റ്റീല്‍ എന്ന പെണ്‍കുട്ടിയുടെ വേഷമായിരുന്നു ഡകോട്ടയ്‌ക്ക്. ഡകോട്ട ജോണ്‍സനും ജാമി ഡോര്‍മാനുമാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തിയത്.

Dakota Johnson opens up about working on film set: ഇപ്പോഴിതാ 'ഫിഫ്‌റ്റി ഷെയ്‌ഡ്‌സ്‌' ഫ്രാഞ്ചെസിയിലെ 'ഫിഫ്‌റ്റി ഷെയ്‌ഡ്‌സ്‌ ഓഫ്‌ ഗ്രേ'യുടെ ചിത്രീകരണ സമയത്തെ ചില അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ഡകോട്ട ജോണ്‍സണ്‍. അടുത്തിടെ വാനിറ്റി ഫെയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ 'ഫിഫ്‌റ്റി ഷെയ്‌ഡ്‌സി'ന്‍റെ നിര്‍മാതാവും രചയിതാവുമായ എറിക്ക മിച്ചല്‍ ജെയിംസിനെ കുറിച്ച് ഡകോട്ട ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. സിനിമയുടെ ചിത്രീകരണ വേളയില്‍ ജെയിംസ് പൂര്‍ണമായ സർഗ്ഗാത്മക നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും, അത് പുതിയ ആശയങ്ങളെ അടിച്ചമര്‍ത്തുന്നതായിരുന്നുവെന്നും ഡകോട്ട വ്യക്തമാക്കി. സെറ്റില്‍ ജെയിംസിനോട് എപ്പോഴും യുദ്ധമായിരുന്നുവെന്നും താരം വെളിപ്പെടുത്തി.

Dakota Johnson about Fifty Shades producer: 'എല്ലാ ദിവസവും സെറ്റില്‍ സര്‍ഗ്ഗാത്മക നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ചില കാര്യങ്ങള്‍ നടത്താന്‍ അവര്‍ ആവശ്യപ്പെട്ടു. എപ്പോഴും വഴക്കായിരുന്നു. ചില വേളകളില്‍ ഷൂട്ടിംഗ്‌ നടപടിക്രമങ്ങള്‍ വളരെ തിരക്കേറിയതുമായിരുന്നു. അതിനിടയിലും സിനിമയ്‌ക്ക് വേണ്ടിയുള്ള രംഗങ്ങള്‍ എനിക്ക് സ്വയം തിരുത്തിയെഴുതേണ്ടി വന്നു' - ഡകോട്ട പറഞ്ഞു. വളരെ അക്രമാസക്തം എന്നായിരുന്നു ഒരു അനുഭവത്തെ താരം വിശേഷിപ്പിച്ചത്.

'എറിക്ക ചെയ്യാന്‍ ആഗ്രഹിക്കുന്ന സിനിമയുടെ ടേക്കുകള്‍ ഞങ്ങള്‍ ചെയ്യും. ഞങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ടേക്കുകളും ഞങ്ങള്‍ തന്നെ ചെയ്യും. പഴയ ഡയലോഗ് ഉപയോഗിച്ച് തലേ ദിവസം രാത്രിയില്‍, ഞാന്‍ രംഗങ്ങള്‍ മാറ്റിയെഴുതും. അങ്ങനെ എനിക്ക് ഒരു വരി കൂട്ടിച്ചേര്‍ക്കാം. അത്‌ എല്ലാ സമയത്തും കുഴപ്പങ്ങള്‍ സൃഷ്‌ടിച്ചിരുന്നു'.

Also Read: യുവ ആരാധകരെയും കുട്ടികളെയും ലൈംഗിക ചൂഷണങ്ങള്‍ക്കിരയാക്കി ; ആര്‍ കെല്ലിക്ക് 30 വർഷം തടവ്

അതില്‍ അഭിനയിച്ചതില്‍ ഖേദിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.'ഖേദിക്കേണ്ട കാര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എങ്ങനെയായിരിക്കുമെന്ന് നേരത്തേ അറിയാമായിരുന്നെങ്കില്‍, ഒരുപക്ഷേ ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ ഇപ്പോള്‍ ഞാനതില്‍ ഖേദിക്കുന്നില്ല'. -ഡകോട്ട പറഞ്ഞു.

Fifty Shades franchise: 'ഫിഫ്‌റ്റി ഷെയ്‌ഡ്‌സി'ന്‍റെ ട്രയോളജി, അതായത് 'ഫിഫ്‌റ്റി ഷെയ്‌ഡ്‌സ്‌ ഓഫ്‌ ഗ്രേ', 'ഫിഫ്‌റ്റി ഷെയ്‌ഡ്‌സ്‌ ഓഫ്‌ ഡാര്‍ക്കര്‍', 'ഫിഫ്‌റ്റി ഷെയ്‌ഡ്‌സ്‌ ഓഫ്‌ ഫ്രീഡ്‌' എന്നിവയെ കള്‍ട്ട് ക്ലാസിക്കായി കാണുന്നവരുണ്ട്. ആദ്യ ഭാഗം പുറത്തിറങ്ങിയത്‌ മുതല്‍ ഡകോട്ട ജോണ്‍സണും ജാമി ഡോര്‍നും അവരുടെ അഭിനയ മികവിന് നിരൂപക പ്രശംസ നേടി. പുതിയ സംരംഭമായ 'മാഡം വെബി'ലാണ് ഡകോട്ട അടുത്തതായി അഭിനയിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.