ETV Bharat / international

Cricket World Cup 2023 India Pak Match : മത്സരങ്ങൾ ആവേശത്തേരേറുന്നു ; ആരാധകർ കാത്തിരിക്കുന്നു ഇന്ത്യ- പാക് മത്സരത്തിന്

author img

By ETV Bharat Kerala Team

Published : Oct 12, 2023, 4:59 PM IST

India Vs Pakistan ODI World Cup 2023 | ലോകകപ്പ് മത്സരങ്ങള്‍ പുരോഗമിക്കുമ്പോൾ റെക്കോഡുകൾക്കൊപ്പം ആവേശവും അലതല്ലുകയാണ്. ഒക്‌ടോബർ 14ന് ഇന്ത്യയും പാകിസ്ഥാനും നേർക്കുവരുമ്പോൾ ആരാധകർക്ക് അതൊരു വിരുന്നാകും.

Cricket World Cup  Cricket World Cup 2023 India Pak Match  India Pak Match  ഒക്‌ടോബർ 14ന് ഇന്ത്യയും പാകിസ്ഥാനും  India vs Pakistan  ഇന്ത്യ vs പാകിസ്ഥാൻ  India Vs Pakistan ODI World Cup 2023  Cricket news  ODI World Cup news
Etv BharatCricket World Cup 2023 India Pak Match

ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ ആവേശത്തിലാണ് ആരാധകർ. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ലോകകപ്പിൽ ഇതുവരെ ഒട്ടേറെ റെക്കോഡുകൾക്കാണ് ക്രിക്കറ്റ് പ്രേമികൾ സാക്ഷിയായത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്‌കോറും വേഗമേറിയ സെഞ്ച്വറിയും അടക്കം നിരവധി റെക്കോഡുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിറന്നത് (Cricket World Cup 2023 India Pak Match).

ശരിക്കും കളി കാണാൻ പോകുന്നതേയുള്ളൂ: ഒക്‌ടോബർ 14 ന് അഹമ്മദാബാദിലെ മൊട്ടേര, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത്. ലോകകപ്പിന്‍റെ ഏഴാം ദിവസമായ ഇന്ന് ശക്തരായ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് മത്സരം. ആവേശകരമായ ലോകകപ്പ് മത്സരം പുരോഗമിക്കുന്നതിനിടെയുള്ള ചില രസകരമായ കാര്യങ്ങൾ പരിശോധിക്കാം (India Vs Pakistan ODI World Cup 2023).

ഡൽഹിയിലെ 35 ഡിഗ്രി താപനിലയിലും ഇന്ത്യ-അഫ്‌ഗാനിസ്ഥാൻ മത്സരം കാണാനായി നിരവധി ആരാധകരാണ് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെത്തിയത്. ലജ്‌പത് നഗർ, സാകേതിലെ ഖിർക്കി വില്ലേജ് എന്നിവിടങ്ങളിൽ നിരവധി അഫ്‌ഗാൻ ആരാധകരുടെ സാന്നിധ്യം കാണാമായിരുന്നു. ഇന്ത്യയുടെ പരിചയസമ്പന്നരായ ബോളിങ് നിരയെ വളരെ മികച്ച രീതിയിലാണ് അഫ്‌ഗാൻ ബാറ്റർമാർ നേരിട്ടത്. ഇന്ത്യയ്‌ക്കെതിരായ മത്സരം റിപ്പോർട്ട് ചെയ്യുന്നതിനായി വേദിയിലെത്തിയ മാധ്യമപ്രവർത്തകരെയും അഫ്‌ഗാൻ ആരാധകർ മികച്ച രീതിയിൽ പ്രോത്സാഹിപ്പിക്കുന്നത് കാണാമായിരുന്നു.

പാക് മാധ്യമപ്രവർത്തകർ ഇന്ത്യയിലേക്ക് : വിസ കാലതാമസം കാരണം അതിർത്തിയിൽ കുടുങ്ങിപ്പോയ എല്ലാ പാകിസ്ഥാൻ മാധ്യമപ്രവർത്തകർക്കും ഒടുവിൽ അത് ലഭിച്ചു. അന്താരാഷ്‌ട്ര വാർത്ത ഏജൻസികളില്‍ നിന്നുള്ള മാധ്യമപ്രവർത്തകർ ഉൾപ്പടെ 60-ഓളം പേരുടെ സംഘം ഇതോടെ അഹമ്മദബാദിൽ നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിനായി എത്തും. മാധ്യമസസംഘത്തിന്‍റെ അഭാവത്തിൽ, വാർത്ത സമ്മേളനങ്ങൾ കവർ ചെയ്യാനും അവരുടെ പ്രത്യേക ചോദ്യങ്ങൾ വാട്‌സാപ്പ് ഗ്രൂപ്പ് വഴിയും സൂം ലിങ്കുകൾ വഴിയും അയയ്‌ക്കാനുമുള്ള ക്രമീകരണങ്ങൾ ഐസിസി ചെയ്‌തിരുന്നു. എന്നാൽ വാർത്താസമ്മേളനങ്ങൾ അടക്കമുള്ള പരിപാടികൾ ഓൺലൈനായി റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമ പ്രവർത്തകർ വിസമ്മതിച്ചിരുന്നു. എന്നാൽ ഇവരുടെ ഇന്ത്യയിലേക്കുള്ള വരവ് സാധ്യമായതോടെ മത്സരത്തിന്‍റെ അന്തരീക്ഷം കൂടുതൽ ആവേശഭരിതമാകും.

അഹമ്മദാബാദിൽ പാക് ടീമിന് അതീവ സുരക്ഷ : പാകിസ്ഥാൻ ടീം ഇതിനകം അഹമ്മദാബാദിൽ എത്തിയിട്ടുണ്ട്. മൊട്ടേരയിലെ ബുൾറിങ്ങിലാണ് ടീമിന്‍റെ പരിശീലനം നടക്കുക. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ മാധ്യമപ്രവർത്തകർ വേദിയിലെത്തുമെന്നത് പാക് താരങ്ങൾക്ക് സന്തോഷം നൽകും. ഇന്നലെ വൈകിട്ട് നാല് മണിയോടെ അഹമ്മദാബാദിലെത്തിയ പാക് ടീമിനെ സുരക്ഷ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.

നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഹോംഗാർഡുകൾ, ഗുജറാത്ത് പൊലീസ്, നാഷണൽ സെക്യൂരിറ്റി ഗാർഡ്, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് എന്നിവയടക്കം 12,000 ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചിട്ടുള്ളത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്‍റെ എല്ലാ ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്. 1,32,000 സ്റ്റേഡിയത്തിന്‍റെ പരമാവധി ശേഷി. 2012 ഡിസംബർ 28-നാണ് പാകിസ്ഥാൻ ടീം മൊട്ടേരയിൽ അവസാനമായി ഒരു മത്സരം കളിച്ചത്. അവിടെ നടന്ന ഏകദിന മത്സരത്തിൽ ആതിഥേയരായ ഇന്ത്യ 11 റൺസിനാണ് വിജയിച്ചത്.

ഗാസയ്‌ക്ക് പിന്തുണയർപ്പിച്ച പോസ്റ്റ് പിൻവലിച്ച് റിസ്‌വാൻ : ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ പാകിസ്ഥാന്‍ നേടിയ വിജയം ഗാസയിലെ സഹോദരീ-സഹോദരന്‍മാര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് എക്‌സിൽ പങ്കുവച്ച പോസ്റ്റാണ് റിസ്‌വാൻ പിൻവലിച്ചത്. റിസ്‌വാന്‍റെ സെഞ്ച്വറി പ്രകടനത്തിന്‍റെ മികവിലാണ് പാകിസ്ഥാന്‍ ജയിച്ചുകയറിയത്. ഇതിന് പിന്നാലെയായിരുന്നു എക്‌സിലൂടെ പാക് വൈസ്ക്യാപ്‌റ്റന്‍റെ പ്രതികരണം.

ഈ ജയം ഗാസയിലെ ഞങ്ങളുടെ സഹോദരീ-സഹോദരന്‍മാര്‍ക്ക് സമര്‍പ്പിക്കുകയാണ്. വിജയത്തില്‍ ടീമിനായി മികച്ച പ്രകടനം നടത്താനായതിൽ സന്തോഷം. വിജയത്തിന്‍റെ ക്രെഡിറ്റ് എല്ലാ ടീം അംഗങ്ങള്‍ക്കും പ്രത്യേകിച്ച് ജയം അനായാസമാക്കിയ അബ്‌ദുല്ല ഷഫീഖിനും ഹസന്‍ അലിക്കുമുള്ളതാണ്. ഹൈദരാബാദില്‍ ആരാധകര്‍ നല്‍കിയ സ്വീകരണത്തിനും സ്‌നേഹത്തിനും നന്ദി - ഇങ്ങനെയായിരുന്നു റിസ്‌വാന്‍റെ പോസ്റ്റ്.

ലോകകപ്പില്‍ കളിക്കാര്‍ രാഷ്‌ട്രീയ പ്രസ്‌താവനകള്‍ നടത്തരുതെന്ന ഐസിസിയുടെ വിലക്ക് ലംഘിച്ചായിരുന്നു റിസ്‌വാന്‍റെ ഈ പ്രതികരണം. ഇന്ത്യ വിരുദ്ധ പ്രസ്‌താവനകൾ നടത്തിയെന്ന് ആരോപിച്ചതിനെ തുടർന്ന് പാകിസ്ഥാൻ അവതാരക സൈനബ് അബ്ബാസ് ഇന്ത്യ വിട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.