ETV Bharat / international

പ്രണയത്തിന് എന്ത് പ്രായവും ദൂരവും..! 20കാരിയെ സ്വന്തമാക്കാൻ 77കാരൻ

author img

By

Published : Dec 7, 2021, 5:51 PM IST

Updated : Dec 7, 2021, 6:06 PM IST

18 മാസങ്ങള്‍ക്ക് മുമ്പാണ് ഡേറ്റിങ് വെബ്‌സൈറ്റിലൂടെ ഇരുവരും പരിചയപ്പെട്ടത്. സൗഹൃദം ഊഷ്‌മളമായ പ്രണയത്തിലേക്ക് വഴിമാറിയതോടെയാണ് ഇരുവരും വിവാഹിതരാകന്‍ തീരുമാനിച്ചത്.|20 year old Myanmar girl loves 77 year England man planning to get married

UK - Myanmar couple ready to marry  OkCupid dating app love between UK Myanmar couple  Love between 77 years old man and 20 years old girl  വിവാഹിതരാകന്‍ തയ്യാറെടുത്ത് 77 കാരനും 20 കാരിയും  ഇംഗ്ലണ്ട് സ്വദേശി ഡേവിഡ് മ്യാന്‍മര്‍ സ്വദേശി ജോ  ഡേറ്റിങ് വെബ്‌സൈറ്റ് ഒ.കെ ക്യുപിഡ്
പ്രണയത്തിന് മുമ്പില്‍ പ്രായവും ദൂരവും തോറ്റു; വിവാഹിതരാകന്‍ സ്വപ്‌നംകണ്ട് 77 കാരനും 20 കാരിയും

ലണ്ടന്‍: ഇരു ദ്രുവങ്ങളിലിരുന്ന്, നേരില്‍ കാണാത്ത രണ്ട് മനുഷ്യര്‍ 18 മാസമായി പ്രണയിക്കുകയാണ്. ഇംഗ്ലണ്ട് സ്വദേശിയും സംഗീത നിർമാതാവുമായ 77കാരന്‍ ഡേവിഡും മ്യാന്‍മാര്‍ സ്വദേശിനിയും വിദ്യാര്‍ഥിയുമായ 20കാരി ജോയുമാണ് ഈ കമിതാക്കള്‍. 18 മാസം മുമ്പ് ഡേറ്റിങ് വെബ്‌സൈറ്റായ ഒ.കെ ക്യുപിഡിലൂടെ(OkCupid)യാണ് ഇവര്‍ പരിചയപ്പെടുന്നത്.

ഇടപെട്ടത് രണ്ട് താത്‌പര്യത്തിനായി...

ഉപദേശകനും പഠനത്തിന് സാമ്പത്തിക സഹായം നല്‍കുന്ന ഒരാളെയുമാണ് 20കാരി വെബ്‌സൈറ്റിലൂടെ തെരഞ്ഞത്. എന്നാല്‍, തമാശ രൂപേണെയാണ് 77കാരന്‍ വെബ്‌സൈറ്റില്‍ ഇടപെട്ടത്. പരസ്‌പരം മെസേജുകള്‍ അയക്കാന്‍ തുടങ്ങിയതോടെ ഇരുവരും നല്ല സൗഹൃദത്തിലായി. ഇത് പിന്നീട്, പതുക്കെ പ്രണയത്തേക്ക് കടന്നു. യാത്രാനിയന്ത്രണമുള്ള, യുദ്ധമേഖലയായ മ്യാൻമറിലാണ് ജോ. ഡോവിഡിന്‍റെ വാസസ്ഥലത്തില്‍ നിന്നും 5000 മൈല്‍ അകലെയെന്ന് ചുരുക്കം.

ജോയ്‌ക്ക് വിസയും പാസ്‌പോർട്ടും ലഭിക്കുമ്പോൾ കണ്ടുമുട്ടാനും വിവാഹം കഴിക്കാനുമാണ് ഇവരുടെ പദ്ധതി. "പരമ്പരാഗത വിശ്വാസങ്ങളെയും രീതികളെയും പിന്തുടരാന്‍ ആഗ്രഹിക്കുന്ന വ്യക്തിയല്ല താന്‍. എപ്പോഴും ഹൃദയത്തെ മാത്രം പിന്തുടരുന്നുവെന്ന് ഡേവിഡ് പറയുന്നു. യു.കെയിലെ ചെറുപ്പക്കാരായ സ്ത്രീകളുടെ പ്രൊഫൈലുകൾ മാത്രമാണ് ഡേവിഡ് നോക്കിയിരുന്നത്. ഹൃദയത്തിൽ ചെറുപ്പം സുക്ഷിച്ചിരുന്ന അദ്ദേഹത്തിന് യുവതികളോടായിരുന്നു താത്‌പര്യം.

'ലഭിക്കുന്നത് വലിയ പിന്തുണയും വാത്സല്യവും'

അങ്ങനെയിരിക്കെ ലണ്ടനിലെ വിദ്യാർഥിനിയുമായി സൗഹൃദത്തിലായി. കുറച്ചുനാളുകള്‍ക്കൊണ്ട് തന്നെ ഇരുവരും സൗഹൃദത്തിലായി. അവസാനം, പെണ്‍കുട്ടിയ്‌ക്ക് താന്‍ ലണ്ടന്‍ സ്വദേശിനിയല്ലെന്ന് തുറന്നുപറയേണ്ടി വന്നു. ആ പെണ്‍കുട്ടിയാണ് ജോ. യു.കെയിൽ നിന്നുള്ള പുരുഷന്മാരെ ആകർഷിക്കാന്‍ വേണ്ടിയാണ് അവള്‍ വ്യാജ ലൊക്കേഷന്‍ കൊടുത്തത്. നിലവില്‍ മ്യാൻമറിൽ കോഫി ബാരിസ്റ്റയാകാൻ (കാപ്പിയില്‍ ചിത്ര പണി നടത്തുന്നത്) പരിശീലനം നേടുകയാണ് ജോ.

തന്‍റെ പഠനത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ കഴിയുന്ന ആരെയെങ്കിലും കണ്ടുപിടിക്കാനാണ് താന്‍ ഡേറ്റിങ് സൈറ്റില്‍ തെറ്റായ ലൊക്കേഷന്‍ കൊടുത്തതത്. മാതാപിതാക്കളോടൊപ്പമല്ല താമസം. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടനുഭവിക്കുന്നു. അതുകൊണ്ടാണ് താന്‍ ഇങ്ങനെ ചെയ്‌തതെന്ന് 20കാരി പറയുന്നു. പരസ്‌പം എല്ലാ കാര്യങ്ങളും പങ്കുവക്കാന്‍ ഇരുവര്‍ക്കും കഴിയുന്നു. മണിക്കൂറുകളോളം ഇവര്‍ തമ്മില്‍ സംസാരിക്കുന്നു. വലിയ പിന്തുണയും വാത്സല്യവും നല്‍കുന്നതിനാലാണ് ഡേവിഡുമായി പ്രണയത്തിലായതെന്ന് ജോ പറയുന്നു.

ജീവിതം വെര്‍ച്വല്‍ ലോകത്ത് ആസ്വദിച്ച് ആ രണ്ടുപേര്‍

ആറര മണിക്കൂർ വ്യത്യാസമുണ്ട് ഇരുവരും താമസിക്കുന്ന ഇടങ്ങള്‍ തമ്മില്‍. എന്നാല്‍ തോന്നുമ്പോഴൊക്കെ പരസ്‌പരം സംസാരിക്കുകയും തമാശകള്‍ പറഞ്ഞും വെര്‍ച്വല്‍ ലോകത്തിലിരുന്ന് ജീവിക്കുകയാണ് അവര്‍. ജീവിതത്തില്‍ ഒരു തവണ ഡേവിഡ് വിവാഹം കഴിച്ചിട്ടുണ്ട്. 1980ലാണത്. പിന്നീട്, ബന്ധം വേര്‍പിരിഞ്ഞ് ഒരു ദശാബ്‌ദത്തിലേറെ ഒറ്റയ്‌ക്കാണ് കഴിയുന്നത്. ജോയെ സാമ്പത്തികമായി വളരെയധികം സഹായിക്കാന്‍ കഴിയില്ലെങ്കിലും ഊര്‍ജമേകുന്ന വാക്കുകള്‍ നല്‍കാന്‍ കഴിയുമെന്ന് ഡേവിഡ് പറയുന്നു.

ആദ്യ നാളുകളില്‍ ലൈംഗികത നിറഞ്ഞ സംസാരമായിരുന്നു ഇരുവരും തമ്മില്‍. പിന്നീട്, നിത്യജീവിതത്തെക്കുറിച്ചും പൂച്ചകളോടുള്ള സ്നേഹത്തെക്കുറിച്ചും സംഗീതം, കലകള്‍ എന്നിവയെക്കുറിച്ചായെന്ന് ഇരുവരും പറയുന്നു. ജോയുടെ ബർമീസ് സംസ്‌കാരവും അവളുടെ ബുദ്ധമതവും തനിക്ക് വളരെ ഇഷ്‌ടപ്പെട്ടു. അതിനാൽ അവൾ യഥാർഥത്തിൽ യു.കെ സ്വദേശിനിയല്ല എന്നുപറഞ്ഞപ്പോള്‍ തന്‍റെ ഇഷ്‌ടത്തിന് മാറ്റം വന്നില്ലെന്ന് ഡേവിഡ്.

വിസയ്‌ക്കായ് തുടരുന്ന ശ്രമം

മ്യാന്‍മര്‍ സൈനിക ഭരണത്തിനു കീഴിലാണ്. 70 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന ആഭ്യന്തരയുദ്ധത്തിന്‍റെ ഭീതിയിലാണ് രാജ്യം. അതുകൊണ്ടുതന്നെ മ്യാൻമര്‍ ജീവിതത്തില്‍ നിന്നും രക്ഷപ്പെടാനുള്ള മാർഗം കൂടിയായാണ് ജോ, ഡേവിഡിനെ കാണുന്നത്. ജോയുടെ നാട്ടില്‍ പാസ്‌പോർട്ടിന് മിനിമം 200 പൗണ്ടാണ് ( രൂപയില്‍ 19,995.23) വില. വിസ ലഭിക്കുന്നതിന് ധാരാളം കൈക്കൂലി ഉണ്ടെങ്കിലും രാജ്യം വിടാൻ വിസയും പാസ്‌പോർട്ടും നേടാൻ 20 കാരി നിരന്തരം ശ്രമിക്കുകയാണ്.

77കാരനുമായുള്ള ബന്ധത്തെക്കുറിച്ച് ജോ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. കുടുംബം കർക്കശക്കാരും മതവിശ്വാസികളുമായതുകൊണ്ട് അവര്‍ സമ്മതിക്കില്ല. ഈ വിഷയത്തില്‍ വിഡ്ഢിയായ വൃദ്ധനായാണ് തന്നെ സുഹൃത്തുക്കള്‍ കാണുന്നതെന്നും ഡേവിഡ് പറയുന്നു. പ്രായം പ്രണയത്തിനും വിവാഹത്തിനും തടസമല്ലെന്ന തിരിച്ചറിവില്‍ ഒരുമിച്ചുള്ള ജീവിതം സ്വപ്‌നം കാണുകയാണ് ലോകത്തിന്‍റെ രണ്ടിടങ്ങളില്‍ ഇരുന്ന് ഇരുവരും. |20 year old Myanmar girl loves 77 year England man planning to get married

ALSO READ: Aung San Suu Kyi: ഓങ് സാന്‍ സൂചി വീണ്ടും ജയിലില്‍; നാല് വര്‍ഷം തടവ്‌ വിധിച്ച്‌ പട്ടാള ഭരണകൂടം

Last Updated : Dec 7, 2021, 6:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.