ETV Bharat / international

ഐഒസി എണ്ണക്കപ്പല്‍ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

author img

By

Published : Sep 4, 2020, 1:19 PM IST

പനാമയില്‍ രജിസ്റ്റർ ചെയ്ത ടാങ്കർ എംടി ന്യൂ ഡയമണ്ടിന്‍റെ എഞ്ചിൻ മുറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് ഫിലിപ്പിനോ നാവികൻ മരിച്ചതായി ശ്രീലങ്കൻ നാവികസേന വെള്ളിയാഴ്ച സ്ഥിരീകരിച്ചു. 23 അംഗ സംഘത്തിൽ 22 പേരെ ടാങ്കറിൽ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും നാവികസേന അറിയിച്ചു.

Sri Lankan Navy  Indian ships battling fire on board oil tanker  one crew dead  ഇന്ത്യൻ ഓയിൽ എണ്ണക്കപ്പലിന് തീപിടിത്തം  രക്ഷാപ്രവർത്തനം തുടരുന്നു
ഇന്ത്യൻ ഓയിൽ

കൊളംബോ: ശ്രീലങ്കയുടെ കിഴക്കൻ ഭാഗത്ത് തീപിടിച്ച ഇന്ത്യൻ ഓയിൽ കപ്പലിലെ തീ അണയ്ക്കാനുള്ള പ്രവർത്തനം ഗ്രീക്ക് ദേശീയ ക്യാപ്റ്റൻ ടാങ്കറിന്‍റെ മേൽനോട്ടത്തിൽ ഇന്ന് പുലർച്ചെ പുനരാരംഭിച്ചു. ഇന്ത്യൻ കപ്പലുകളുടെ സഹായത്തോടെയാണ് ശ്രീലങ്കൻ നാവികസേന രക്ഷാപ്രവർത്തനം നടത്തുന്നത്. പനാമയില്‍ രജിസ്റ്റർ ചെയ്ത ടാങ്കർ എംടി ന്യൂ ഡയമണ്ടിന്‍റെ എഞ്ചിൻ മുറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് ഫിലിപ്പിനോ നാവികൻ മരിച്ചതായി ശ്രീലങ്കൻ നാവികസേന വെള്ളിയാഴ്ച സ്ഥിരീകരിച്ചു. 23 അംഗ സംഘത്തിൽ 22 പേരെ ടാങ്കറിൽ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും നാവികസേന അറിയിച്ചു.

ടാങ്കർ കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് 270,000 മെട്രിക് ടൺ അസംസ്കൃത എണ്ണ കയറ്റിക്കൊണ്ടു വരികയായിരുന്നു. ചരക്കിലേക്ക് തീ പടരുന്നത് തടയാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ടാങ്കറിൽ നിന്ന് കടലിലേക്ക് എണ്ണ ഒഴുകിപ്പോകാതിരിക്കാൻ ശ്രീലങ്കൻ നാവികസേന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. കപ്പൽ കിഴക്കൻ തീരത്ത് നിന്ന് 23 നോട്ടിക്കൽ മൈൽ അകലെയാണുള്ളത്. 3100 മീറ്ററാണ് സമുദ്രത്തിന്‍റെ ആഴം കണക്കാക്കുന്നത്.

ഇന്ത്യൻ നേവൽ ഫ്രിഗേറ്റ് ഐ‌എൻ‌എസ് സഹ്യാദ്രിയും രണ്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലുകൾ കൂടി രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുമെന്ന് നാവികസേന അറിയിച്ചു. ശ്രീലങ്കൻ നാവികസേന ആവശ്യപ്പെട്ടതിനെത്തുടർന്ന് മൂന്ന് കപ്പലുകളും ഡോർണിയർ വിമാനവും പ്രവർത്തനക്ഷമമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.