ETV Bharat / international

സമുദ്രാതിര്‍ത്തി കടന്ന രണ്ട് ഇന്ത്യക്കാരെ ശ്രീലങ്കൻ നേവി അറസ്‌റ്റ് ചെയ്‌തു

author img

By

Published : Jul 13, 2020, 3:05 AM IST

ജാഫ്‌നയിലെ തൊണ്ടമന്നാര്‍ തീരത്തുനിന്നാണ് രണ്ട് ഇന്ത്യക്കാരടക്കം നാല് പേര്‍ പിടിയിലായത്.

Sri Lankan Navy  violating territorial waters  സമുദ്രാതിര്‍ത്തി  ശ്രീലങ്കൻ നേവി
സമുദ്രാതിര്‍ത്തി കടന്ന രണ്ട് ഇന്ത്യക്കാരെ ശ്രീലങ്കൻ നേവി അറസ്‌റ്റ് ചെയ്‌തു

കൊളംബോ: വിസയോ അനുബന്ധ രേഖകളോ ഇല്ലാതെ സമുദ്രാതിര്‍ത്തി കടന്ന രണ്ട് ഇന്ത്യക്കാരടക്കം നാല് പേരെ ശ്രീലങ്കന്‍ നാവികസേന അറസ്‌റ്റ് ചെയ്‌തു. ജൂലൈ 11നാണ് സംഭവം. ജാഫ്‌നയിലെ തൊണ്ടമന്നാര്‍ തീരത്ത് സംശയാസ്‌പദമായി രീതിയില്‍ രണ്ട് പേരെ കണ്ട സേന ഉദ്യോഗസ്ഥര്‍ ഇവരോട് തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു. ആവശ്യമായ രേഖകളില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ഇവരെ അറസ്‌റ്റ് ചെയ്‌തു. ശേഷം മേഖലയില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മറ്റ് രണ്ട് പേരെ കൂടി പിടികൂടിയത്. അറസ്‌റ്റിലായ ഒരാള്‍ എല്‍ടിടിഇ അംഗമാണെന്നും രണ്ടാമത്തെയാള്‍ക്ക് എല്‍ടിടിഇ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും സേന വൃത്തങ്ങള്‍ അറിയിച്ചു. അറസ്‌റ്റിന് ശേഷം നടന്ന വൈദ്യ പരിശോധനയില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.