ETV Bharat / international

ചൗധരി പഞ്ചസാര മിൽസ് അഴിമതി; നവാസ് ഷെരീഫിന് നേരിട്ട് ഹാജരാകുന്നതിൽ ഇളവ്

author img

By

Published : Jan 4, 2020, 7:59 PM IST

ഷെരീഫ് ഇപ്പോഴും ലണ്ടനിൽ ചികിത്സയിലാണെന്നും യാത്ര ചെയ്യാൻ ഡോക്ടർമാർ അനുവദിച്ചിട്ടില്ലെന്നും അഭിഭാഷകൻ വെള്ളിയാഴ്ച കോടതിയെ അറിയിച്ചു

Sharif exempted from personal appearance  Sharif personal appearance in court  Nawaz Sharif Case  ormer Pakistan prime minister Nawaz Sharif  Nawaz Sharif illness
പാക് മുൻ പ്രധാനമന്ത്രി

ഇസ്ലാമാബാദ്: ചൗധരി പഞ്ചസാര മിൽസ് അഴിമതി കേസിൽ അടുത്ത വാദം കേൾക്കുന്നത് വരെ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കാൻ കോടതി അനുമതി. ഷെരീഫ് ഇപ്പോഴും ലണ്ടനിൽ ചികിത്സയിലാണെന്നും യാത്ര ചെയ്യാൻ ഡോക്ടർമാർ അനുവദിച്ചിട്ടില്ലെന്നും അഭിഭാഷകൻ വെള്ളിയാഴ്ച കോടതിയെ അറിയിച്ചു. ഹാജരാകുന്നതിൽ നിന്ന് ഒറ്റത്തവണ ഇളവ് ആവശ്യപ്പെട്ട് അദ്ദേഹം അപേക്ഷ സമർപ്പിച്ചിരുന്നു. ജഡ്‌ജി അമീർ മുഹമ്മദ് ഖാൻ അപേക്ഷ സ്വീകരിക്കുകയും വാദം ജനുവരി പതിനേഴിലേക്ക് മാറ്റുകയും ചെയ്തു. കോടതി നടപടികളിൽ പങ്കെടുക്കാൻ ഷെരീഫിന്‍റെ അനന്തരവൻ യൂസഫ് അബ്ബാസ് കോടതിയിൽ ഹാജരാകും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.