ETV Bharat / international

കോടതിയില്‍ ഹാജരാകാൻ നവാസ് ഷെരീഫിന് അന്ത്യശാസന

author img

By

Published : Sep 1, 2020, 8:07 PM IST

സെപ്‌റ്റംബര്‍ 10ന് മുമ്പ് ഹാജരാകണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അഴിമതി കേസില്‍ ശിക്ഷ നേരിടുന്നതിനിടെ ജാമ്യത്തിലിറങ്ങിയ നവാസ് ഷെരീഫ് ഇപ്പോള്‍ ലണ്ടനിലാണുള്ളത്.

Nawaz Sharif  Lahore High Court  Islamabad High Court  Covid-19 pandemic  court gives 'last chance' to Nawaz Sharif to surrender  നവാസ് ഷെരീഫ്  ഇസ്ലാമാബാദ്  കൊവിഡ്
കോടതിയില്‍ ഹാജരാകാൻ നവാസ് ഷെരീഫിന് അന്ത്യാശാസന

ഇസ്ലാമാബാദ്: അഴിമതി കേസില്‍ കോടതിയില്‍ ഹാജരാകാൻ പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന് അന്ത്യശാസനം നല്‍കി ഇസ്ലാമാബാദ് ഹൈക്കോടതി. സെപ്‌റ്റംബര്‍ 10ന് മുമ്പ് ഹാജരാകണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ശിക്ഷാ വിധിക്കെതിരെ നവാസ് ഷെരീഫിന്‍റെ മകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. അഴിമതി കേസില്‍ ശിക്ഷ നേരിടുന്നതിനിടെ ജാമ്യത്തിലിറങ്ങിയ നവാസ് ഷെരീഫ് ഇപ്പോള്‍ ലണ്ടനിലാണുള്ളത്. ഹൃദ്രോഗ സംബന്ധമായി ചികിത്സയ്‌ക്ക് വിദേശത്തേക്ക് പോകാൻ നാല് ആഴ്‌ചത്തെ ജാമ്യമാണ് കോടതി അനുവദിച്ചിരുന്നത്. കൊവിഡ് പശ്ചാത്തില്‍ ചികിത്സ തടസപ്പെട്ടിരിക്കുകയാണെന്നാണ് നവാസ് ഫെരീഫിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ കോടതി തയാറായില്ല. കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും, ജാമ്യം നീട്ടിത്തരണമെന്നുമുള്ള നവാസ് ഷെരീഫിന്‍റെ ഹര്‍ജി ലാഹോര്‍ കോടതിയുടെ പരിഗണനയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.