ETV Bharat / international

നേപ്പാള്‍ പ്രധാനമന്ത്രിയുടെ വിശ്വാസവോട്ടെടുപ്പ് ഇന്ന്

author img

By

Published : Jul 18, 2021, 2:21 PM IST

271 അംഗ അസംബ്ലിയില്‍ 136 പേരുടെ വോട്ടാണ് ഭൂരിപക്ഷം തെളിയിക്കാൻ ഷേർ ബഹാദൂർ ദ്യൂബയ്ക്ക് വേണ്ടത്.

Nepal politics  Nepal news  Nepal PM Sher Bahadur Deuba  Deuba to face vote of confidence today  Sher Bahadur Deuba news  Sher Bahadur Deuba  നേപ്പാള്‍ പ്രധാനമന്ത്രി  ഷേർ ബഹാദൂർ ദ്യൂബ  നേപ്പാളി കോൺഗ്രസ്
നേപ്പാള്‍ പ്രധാനമന്ത്രി

കാഠ്മണ്ഡു: നേപ്പാളിൽ പുതുതായി നിയമിതനായ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ ഞായറാഴ്‌ച പാർലമെന്‍റിൽ വിശ്വാസ വോട്ടെടുപ്പ് നേരിടും. പുതിയ പ്രധാനമന്ത്രിയെ സ്ഥാനമേറ്റാല്‍ 30 ദിവസനത്തിനകം സഭയില്‍ ഭൂരിപക്ഷ പിന്തുണ ഉറപ്പിക്കണമെന്നാണ് നേപ്പാളിലെ നിയമം.

കഴിഞ്ഞ ആഴ്‌ചയാണ് സുപ്രീം കോടതി നിർദേശപ്രകാരം ശര്‍മ ഒലി നേപ്പാൾ പ്രധാനമന്ത്രി പദം ഒഴിഞ്ഞത്. പിന്നാലെ ഒരാഴ്‌ചയ്‌ക്കുള്ളില്‍ സഭാ സമ്മേളനം വിളിച്ച് ചേർക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇത് പ്രകാരമാണ് ഞായാറാഴ്‌ച സഭ ചേരുന്നത്. 18 തിയതി വരെയാണ് കോടതി സമയം അനുവദിച്ചിരുന്നത്.

വേണ്ടത് 136 പേരുടെ പിന്തുണ

50 ശതമാനം ജനപ്രതിനിധികളുടെ പിന്തുണ പ്രധാനമന്ത്രിക്ക് വേണം. 271 അംഗ അസംബ്ലിയില്‍ 136 പേരുടെ വോട്ടാണ് ഭൂരിപക്ഷം തെളിയിക്കാൻ ഷേർ ബഹാദൂർ ദ്യൂബയ്ക്ക് വേണ്ടത്. പ്രതിപക്ഷമായ സിപിഎൻ-യുഎംഎല്‍ പിന്തുണയ്‌ക്കുമെന്നാണ് ഷേർ ബഹാദൂർ ദ്യൂബയുടെ നേപ്പാളി കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

നേപ്പാളി കോൺഗ്രസിന് 61 അംഗങ്ങള്‍ മാത്രമാണ് സഭയിലുള്ളത്. 121 സീറ്റുള്ള സി‌പി‌എൻ-യു‌എം‌എല്ലിന്‍റെ തീരുമാനമാകും വിശ്വാസവോട്ടെടുപ്പില്‍ നിർണായകമാവുക. മാവോയിസ്റ്റ് സെന്‍ററിന് 49 അംഗങ്ങളും, ജനതസമാജ്‌ബാദി പാർട്ടിക്ക് 32 അംഗങ്ങളും, ജനമോർച്ച, നേപ്പാൾ കർഷക പാർട്ടി, ആർ‌പി‌പിക്ക് എന്നിവർക്ക് ഓരോ അംഗങ്ങളും സഭയിലുണ്ട്.

സി‌പി‌എൻ‌-യു‌എം‌എല്ലിലെ 98 പേരും, നേപ്പാൾ‌ കർഷക പാർട്ടി, ആർ‌പി‌പി, ജനത സമാജ്‌ബാദി പാർട്ടി എന്നിവരും ദ്യൂബയ്‌ക്കെതിരെ വോട്ടുചെയ്യുമെന്നാണ് റിപ്പോർട്ട്.

also read: നേപ്പാളിലെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ആഭ്യന്തര കാര്യങ്ങളെന്ന് ഇന്ത്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.