ETV Bharat / international

പാകിസ്ഥാനില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 8 മരണം ; 5 പേർക്ക് പരിക്ക്

author img

By

Published : Jun 9, 2021, 6:02 PM IST

8 killed  5 injured in gas cylinder blast in Pakistan  blast pakistan  gas cylinder  gas cylinder blast  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി  പാക്കിസ്ഥാൻ
പാക്കിസ്ഥാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 8 പേർ മരണം; 5 പേർക്ക് പരിക്കേറ്റു

വാഷുക്കിലെ ഒരു വെൽഡിങ് വർക്ഷോപ്പിലായിരുന്നു അപകടം.

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ട് മരണം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ അഞ്ചുപേർ അഫ്ഗാനിസ്ഥാൻ സ്വദേശികളാണ്.

Also Read:12 വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ വാക്സിന്‍ പരീക്ഷിക്കാനൊരുങ്ങി ഫൈസർ

വാഷുക്കിലെ ഒരു വെൽഡിങ് വർക്ക്ഷോപ്പിലാണ് അപകടം ഉണ്ടായത്. നന്നാക്കാനായി കൊണ്ടുവന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. തീപിടിത്തത്തിൽ നാല് കടകളും നശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.