ETV Bharat / international

ക്രിമിനൽ ഗൂഢാലോചനക്കുറ്റത്തിന് നവാസ് ഷെരീഫിനെതിരെ എഫ്‌ഐആർ

author img

By

Published : Oct 5, 2020, 6:00 PM IST

പാകിസ്ഥാൻ മുസ്ലീം ലീഗ് (എൻ) മേധാവിക്കും മറ്റ് നേതാക്കൾക്കുമെതിരെ ക്രിമിനൽ ഗൂഢാലോചന നടത്തിയതിനെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്.

nawaz sharif  പാകിസ്ഥാൻ മുസ്ലീം ലീഗ് (എൻ)  ക്രിമിനൽ ഗൂഡാലോചനക്കുറ്റം  പാകിസ്ഥാൻ  പ്രധാനമന്ത്രി ഇമ്രാൻ ഖാൻ  ഇസ്ലാമബാദ് ഹൈകോടതി  pakistan muslim league (N)  criminal conspiracy  pakistan  prime minister imran khan  islamabad high court
ക്രിമിനൽ ഗൂഡാലോചനക്കുറ്റത്തിന് നവാസ് ഷെരീഫിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു

ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. പാകിസ്ഥാനിലെ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തി ലണ്ടനിൽ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങൾക്കെതിരെയാണ് ക്രിമിനൽ ഗൂഢാലോചനക്കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. ഒക്ടോബർ ഒന്നിന് ഷഹ്‌റ പൊലീസ് സ്റ്റേഷന്‍റെ അധികാര പരിധിയിലുള്ളയാളാണ് ഷെരീഫിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്.

പാകിസ്ഥാൻ മുസ്ലീം ലീഗ് (എൻ) മേധാവിക്കും മറ്റ് നേതാക്കൾക്കുമെതിരെ ക്രിമിനൽ ഗൂഢാലോചന നടത്തിയതിനാണ് പാകിസ്ഥാൻ പീനൽ കോഡിലെ വ്യവസ്ഥകൾ പ്രകാരം കേസ് ഫയൽ ചെയ്‌തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ വർഷം നവംബറിൽ വൈദ്യചികിത്സക്കായി വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ച ഷെരീഫിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് നടപ്പാക്കുന്നതിൽ ഈ മാസം ആദ്യം പാകിസ്ഥാൻ പരാജയപ്പെട്ടിരുന്നു. ഒരു മാസത്തോളമായി ഷെരീഫിന്‍റെ അറസ്റ്റ് വാറണ്ട് ഒപ്പിട്ടുകിട്ടാൻ പാകിസ്ഥാൻ സർക്കാർ നിരവധി ശ്രമങ്ങൾ നടത്തി വരുകയായിരുന്നു.

പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനാടിസ്ഥാനത്തിർ ഷെരീഫിനെ എത്രയും വേഗം തിരിച്ചുകൊണ്ടുവരാൻ ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തി. കോടതിയെ അറിയിക്കാതെ ഷെരീഫിനെ വിദേശത്തേക്ക് പോകാൻ അനുവദിച്ചതിന് ഇമ്രാൻ ഖാൻ സർക്കാരിനെതിരെ കഴിഞ്ഞ മാസം ഇസ്ലാമബാദ് ഹൈകോടതി രംഗത്തെത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.