ETV Bharat / international

ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തില്‍ അനുശോചിച്ച് അഫ്‌ഗാൻ പ്രസിഡന്‍റ്‌

author img

By

Published : Jul 23, 2021, 9:52 AM IST

അദ്ദേഹത്തിന്‍റെ വിയോഗം കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വലിയ നഷ്ടമാണെന്നും പ്രസിഡന്‍റ്‌ പറഞ്ഞു

ഡാനിഷ് സിദ്ദിഖി  അനുശോചിച്ച് അഫ്‌ഗാൻ പ്രസിഡന്‍റ്‌  അഫ്‌ഗാൻ പ്രസിഡന്‍റ്‌ അഷ്‌റഫ്‌ ഗാനി  അഷ്‌റഫ്‌ ഗാനി  Afghan President Calls Danish Siddiqui's Father  Extends Condolences To Family, Friends  danish-siddiquis-father
ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തില്‍ അനുശോചിച്ച് അഫ്‌ഗാൻ പ്രസിഡന്‍റ്‌

കാബൂൾ: അഫ്‌ഗാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ്‌ ഡാനിഷ്‌ സിദ്ദിഖിയുടെ മരണത്തിൽ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച്‌ അഫ്‌ഗാൻ പ്രസിഡന്‍റ്‌ അഷ്‌റഫ്‌ ഗാനി. ഡാനിഷിന്‍റെ പിതാവ്‌ പ്രൊഫസർ സിദ്ദിഖിയെ ഫോണിൽ വിളിച്ചാണ്‌ പ്രസിഡന്‍റ്‌ അനുശോചനം രേഖപ്പെടുത്തിയത്‌.

അദ്ദേഹത്തിന്‍റെ വിയോഗം കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വലിയ നഷ്ടമാണെന്നും പ്രസിഡന്‍റ്‌ പറഞ്ഞു. അഫ്ഗാൻ സൈനികരും താലിബാൻ തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെടുന്നത്.

also read:ബജറ്റ് എയര്‍ സര്‍വീസ് തുടങ്ങാന്‍ പദ്ധതിയില്ലെന്ന് വ്യോമയാന മന്ത്രാലയം

റോയിട്ടേഴ്സിനു വേണ്ടി കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക്ക് ജില്ലയില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ലോകത്തെ പല വെല്ലുവിളി നിറഞ്ഞ പ്രശ്നങ്ങളിലും വാർത്തകൾക്ക് പിന്നിലെ മാനുഷിക മുഖവും വികാരാധീനതയും ഡാനിഷിന്‍റെ ചിത്രങ്ങൾ വെളിച്ചത്തു കൊണ്ടുവന്നുവെന്നും അദ്ദേഹത്തിന്‍റെ കൊലപാതകം റോയിട്ടേഴ്സിനു മാത്രമല്ല, ലോകത്തിന് മുഴുവൻ നഷ്ടമാണെന്നും അഷ്‌റഫ്‌ ഗാനി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.