ETV Bharat / international

അഫ്‌ഗാൻ കാവൽ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ച് അംറുല്ല സാലിഹ്

author img

By

Published : Aug 18, 2021, 8:16 AM IST

Updated : Aug 18, 2021, 8:30 AM IST

താലിബാൻ മുന്നേറ്റത്തോടെ പ്രസിഡന്‍റ് അഷ്റഫ് ഗാനി രാജ്യം വിട്ടിരുന്നു. ഗാനിക്കൊപ്പം സാലിഹും രാജ്യം വിട്ടതായുള്ള റിപ്പോർട്ടുകളും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്വയം പ്രഖ്യാപനം.

amrullah saleh  amrullah saleh declared himself afghanistan president  ashraf ghani  taliban takes over afghanistan  afghan crisis  taliban  taliban rule in afghanistan  അഫ്‌ഗാൻ കാവൽ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ച് അംറുല്ല സാലേഹ്  അംറുല്ല സാലേഹ്  അംറുല്ല സാലിഹ്  അഷ്റഫ് ഗാനി  അഫ്‌ഗാൻ കാവൽ ഭരണാധികാരി  അഫ്‌ഗാൻ കാവൽ ഭരണാധികാരിയായി അംറുല്ല സാലേഹ്  അഫ്ഗാന്‍ കാവല്‍ സര്‍ക്കാരിന്റെ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച് അംറുല്ല സാലേഹ്  അഫ്‌ഗാൻ  താലിബാൻ  Amrullah Saleh announced himself as Afghan legitimate caretaker President  legitimate caretaker President  legitimate caretaker President  അഫ്‌ഗാൻ ആദ്യ വൈസ് പ്രസിഡന്‍റ്  അംറുല്ല സാലേഹ് ട്വീറ്റ്
അഫ്‌ഗാൻ കാവൽ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ച് അംറുല്ല സാലേഹ്

കാബൂൾ: അഫ്‌ഗാനിലെ കാവൽ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ച് അഫ്‌ഗാന്‍റെ ആദ്യ വൈസ് പ്രസിഡന്‍റ് അംറുല്ല സാലിഹ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നേരത്തേ താലിബാൻ മുന്നേറ്റത്തോടെ പ്രസിഡന്‍റ് അഷ്റഫ് ഗനി രാജ്യം വിട്ടിരുന്നു. ഗനി എവിടെയാണെന്നുള്ളത് അജ്ഞാതമായി തുടരുകയാണ്.

  • Clarity: As per d constitution of Afg, in absence, escape, resignation or death of the President the FVP becomes the caretaker President. I am currently inside my country & am the legitimate care taker President. Am reaching out to all leaders to secure their support & consensus.

    — Amrullah Saleh (@AmrullahSaleh2) August 17, 2021 " class="align-text-top noRightClick twitterSection" data=" ">

അതേസമയം ഗനിക്കൊപ്പം സാലിഹും രാജ്യം വിട്ടതായുള്ള റിപ്പോർട്ടുകളും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്വയം പ്രഖ്യാപനം. താൻ ഇപ്പോൾ രാജ്യത്തിനുള്ളിലുണ്ടെന്നും പ്രസിഡന്‍റിന്‍റെ അഭാവത്തിൽ, അഫ്‌ഗാൻ ഭരണഘടന പ്രകാരം, താനാണ് നിയമാനുസൃതമായ കാവൽ ഭരണാധികാരിയെന്നും അദ്ദേഹം ട്വിറ്റിലൂടെ അവകാശപ്പെട്ടു.

  • It is futile to argue with @POTUS on Afg now. Let him digest it. We d Afgs must prove tht Afgh isn't Vietnam & the Talibs aren't even remotely like Vietcong. Unlike US/NATO we hvn't lost spirit & see enormous oprtnities ahead. Useless caveats are finished. JOIN THE RESISTANCE.

    — Amrullah Saleh (@AmrullahSaleh2) August 17, 2021 " class="align-text-top noRightClick twitterSection" data=" ">

ഈ വിഷയത്തിൽ എല്ലാ നേതാക്കളുടെയും പിന്തുണയും സമ്മതവും ആവശ്യപ്പെടുന്നു. ഇപ്പോൾ യുഎസ് പ്രസിഡന്‍റുമായി തർക്കിക്കുന്നതിൽ ഫലമില്ല. അഫ്‌ഗാൻ വിയറ്റ്നാം അല്ലെന്നും താലിബാൻ വിയറ്റ്‌കോങ് പോലെയല്ലെന്നും തെളിയിക്കേണ്ട സമയമാണിതെന്നും അതിനാൽ പ്രതിരോധത്തിൽ പങ്കാളികളാകണമെന്നും സാലിഹ് ആഹ്വാനം ചെയ്‌തു.

ALSO READ: വിമാനത്തിന്‍റെ ചക്രത്തില്‍ മനുഷ്യ ശരീരത്തിന്‍റെ അവശിഷ്ടം; അന്വേഷണം പ്രഖ്യാപിച്ച് യു.എസ്

Last Updated : Aug 18, 2021, 8:30 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.