ETV Bharat / international

ഹെസ്‌ബൊള്ളയുമായി ബന്ധപ്പെട്ട 15 പേരെ ആഗോള തീവ്രവാദികളായി പ്രഖ്യാപിച്ച് യുഎസ്

author img

By

Published : Feb 27, 2020, 12:58 PM IST

മാര്‍ട്ടിയര്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട 15 ലെബനന്‍ പൗരന്മാരെയാണ് ആഗോള തീവ്രവാദികളായി പ്രഖ്യാപിച്ചത്

US blacklists individuals over Hezbollah links  Hezbollah links in US  US treasurt blacklists lebanon-based individuals  US blacklists individuals as specially designated global terrorists  US Hezbollah support network  Lebanon's Martyrs Foundation  ഹെസ്‌ബൊള്ള  ആഗോള തീവ്രവാദി  ഹെസ്‌ബൊള്ള തീവ്രവാദ സംഘടന  മാര്‍ട്ടിയര്‍ ഫൗണ്ടേഷന്‍  യുഎസ് ട്രഷറി  അറ്റ്‌ലസ് ഹോൾഡിങ് കമ്പനി  യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ്
ഹെസ്‌ബൊള്ളയുമായി ബന്ധപ്പെട്ട 15 പേരെ ആഗോള തീവ്രവാദികളായി പ്രഖ്യാപിച്ച് യുഎസ്

വാഷിങ്‌ടണ്‍: ഹെസ്‌ബൊള്ള തീവ്രവാദ സംഘടനക്ക് പിന്തുണ നല്‍കുന്ന മാര്‍ട്ടിയര്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട 15 ലെബനന്‍ പൗരന്മാരെ ആഗോള തീവ്രവാദികളായി പ്രഖ്യാപിച്ച് യുഎസ് ട്രഷറി. മാര്‍ട്ടിയര്‍ ഫൗണ്ടേഷന്‍റെ നിയന്ത്രണത്തിലുള്ള അറ്റ്‌ലസ് ഹോൾഡിങ് കമ്പനിയെയും മുതിര്‍ന്ന ഉദ്യോഗസ്ഥനെയും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പത്ത് കമ്പനികളെയും കരിമ്പട്ടികയില്‍പ്പെടുത്തിയതായി യുഎസ് ട്രഷറി ബുധനാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയില്‍ അറിയിച്ചു. ഇതില്‍ രണ്ട് മാര്‍ട്ടിയര്‍ ഫൗണ്ടേഷന്‍ നേതാക്കളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ലെബനന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയായ ഹെസ്‌ബൊള്ളയെ 1997ല്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.