ETV Bharat / international

കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി ന്യൂയോര്‍ക്ക്

author img

By

Published : Jun 16, 2021, 11:53 AM IST

സംസ്ഥാനത്ത് പ്രായപൂര്‍ത്തിയായവരില്‍ 70 ശതമാനത്തോളം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

Andrew Cuomo
കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സാമൂഹ്യ, വാണിജ്യ മേഖലകളില്‍ ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി ന്യൂയോര്‍ക്ക് . ന്യൂയോര്‍ക്കില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കുമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ എം ക്യൂമോ അറിയിച്ചു. സംസ്ഥാനത്ത് പ്രായപൂര്‍ത്തിയായവരില്‍ 70 ശതമാനത്തോളം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ചില്ലറ വിൽപ്പന, ഭക്ഷ്യ സേവനങ്ങൾ, ഓഫീസുകൾ, ജിമ്മുകൾ, ഫിറ്റ്നസ് സെന്‍ററുകള്‍, വിനോദ കേന്ദ്രങ്ങള്‍, ഹെയർ സലൂണുകൾ, ബാർബർ ഷോപ്പുകൾ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് പിന്‍വലിയ്ക്കുന്നത്. സാമൂഹിക അകലം, ആരോഗ്യ പരിശോധന ഉള്‍പ്പെടെയുള്ളവ ഇനി മുതല്‍ നിര്‍ബന്ധമല്ല. നിയന്ത്രണങ്ങള്‍ പിന്‍വലിയ്ക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

Also read: കടല്‍ക്കൊല : കേസവസാനിച്ചത് വലിയ നയതന്ത്ര ശ്രമത്തിന്‍റെ ഫലമെന്ന് ഇറ്റലി

അതേസമയം, വാക്‌സിന്‍ സ്വീകരിക്കാത്ത വ്യക്തികള്‍ മാസ്‌ക് ധരിക്കുന്നത് തുടരണം. വലിയ തോതിലുള്ള ഇൻഡോർ പരിപാടികള്‍, 12 ക്ലാസ് വരെയുള്ള സ്‌കൂളുകള്‍, പൊതുഗതാഗതം, അഗതി മന്ദിരം, ജയിലുകള്‍, നഴ്‌സിംഗ് ഹോമുകൾ, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങള്‍ തുടരും. ന്യൂയോര്‍ക്കിന് പുറമേ കാലിഫോര്‍ണിയ സംസ്ഥാനവും നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.