ETV Bharat / international

ഡെൽറ്റയ്‌ക്ക് പിന്നാലെ ലാംഡ : വാക്‌സിനില്‍ ആശങ്ക അറിയിച്ച് ഡബ്ല്യുഎച്ച്ഒ

author img

By

Published : Jun 21, 2021, 10:51 PM IST

COVID-19 vaccines less effective against Delta variant: WHO  ഡബ്ല്യൂഎച്ച്ഒ  ഡെൽറ്റ പ്ലസ് വേരിയൻ്റ്  വാക്‌സിനുകളുടെ കാര്യത്തിൽ ആശങ്ക  ജനീവ  ഡെൽറ്റ പ്ലസ് വേരിയൻ്റ്
ഡെൽറ്റ പ്ലസ് വേരിയൻ്റ്: വാക്‌സിനുകളുടെ കാര്യത്തിൽ ആശങ്ക അറിയിച്ച് ഡബ്ല്യൂഎച്ച്ഒ

പുതിയ വകഭേദം രോഗവ്യാപനം കൂട്ടും. ഡെൽറ്റ പ്ലസ് വേരിയൻ്റ് അപകടകാരിയെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

ജനീവ : ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ പ്ലസ് വേരിയൻ്റിനെതിരെ നിലവിലെ കൊവിഡ് വാക്‌സിനുകൾ അത്രത്തോളം ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന. പുതിയ വകഭേദം രോഗവ്യാപനം കൂട്ടും. ഡെൽറ്റ പ്ലസ് വേരിയൻ്റ് അപകടകാരിയെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

Also read: പുതുക്കിയ വാക്‌സിനേഷൻ മാർഗരേഖ; വാക്‌സിൻ സ്വീകരിച്ചത് 69 ലക്ഷത്തിലധികം പേർ

പുതിയ വകഭേദങ്ങളാണ് ആരോഗ്യ വിദഗ്‌ധർക്ക് വെല്ലുവിളിയാകുന്നത്. നിലവിൽ പ്രധാനമായും ഗാമ, ഡെൽറ്റ വകഭേദങ്ങളാണ് ലോകരാജ്യങ്ങളിൽ കൂടുതലായി കാണപ്പെടുന്നത്.

ഇപ്പോഴിതാ 'ലാംഡ' എന്ന മറ്റൊരു കൊവിഡ് വകഭേദം കൂടി റിപ്പോർട്ട് ചെയ്തതായി സ്ഥിരീകരിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ഇതിനോടകം 29 രാജ്യങ്ങളിലാണ് ഈ വകഭേദം കണ്ടെത്തിയിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് വാക്‌സിനുകളുടെ കാര്യത്തിൽ സംഘടന ആശങ്ക അറിയിച്ചത്. പുതിയ വകഭേദങ്ങൾ രൂപപ്പെടുന്നതും അതിവേഗം വ്യാപിക്കുന്നതിനാലും ഇവയെ തരം തിരിച്ച്​ നിരീക്ഷിക്കുകയാണെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.