ETV Bharat / international

അമേരിക്കയില്‍ കെട്ടിടം തകർന്ന് ഒരാള്‍ മരിച്ചു; 99 പേരെ കാണാതായി

author img

By

Published : Jun 25, 2021, 6:23 AM IST

12 നില കെട്ടിടത്തിന്‍റെ ഒരു ഭാഗമാണ് തകര്‍ന്നത്.

building collapses in US' Florida  america news  അമേരിക്ക വാർത്തകള്‍  അമേരിക്കയില്‍ കെട്ടിടം തകർന്നു
അമേരിക്ക

വാഷിങ്‌ടണ്‍: മിയാമി ബീച്ചിന് സമീപത്തുള്ള 12 നില കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്ന് വീണ് വൻ അപകടം. സംഭവത്തില്‍ ഒരാൾ മരിക്കുകയും, 10 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. 99 പേരെ കാണാതായതിനാല്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇന്ത്യൻ സമയം വെള്ളിയാഴ്‌ച പുലർച്ചെ 1.30ഓടെയാണ് സംഭവം. കെട്ടിടത്തിന്‍റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഇടനാഴി തകര്‍ന്നാണ് അപകടമുണ്ടായിരിക്കുന്നത്.

also read: കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമം ശക്തമാക്കാനൊരുങ്ങി യുഎസ്

സര്‍ക്കാര്‍ പരിശോധന കഴിഞ്ഞ പ്രവർത്തനാനുമതി ലഭിച്ചതിന് തൊട്ടടുത്ത ദിവസമാണ് അപകടമുണ്ടായിരിക്കുന്നത്. തകർച്ചയ്ക്ക് കാരണമായത് എന്താണെന്ന് എഞ്ചിനീയർമാർ പരിശോധിക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണം നിർണയിക്കാൻ സമയമെടുക്കുമെന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്‍റിസ് പറഞ്ഞു. ഫെഡറൽ എമർജൻസി മാനേജ്‌മെന്‍റ് ഏജൻസിയുമായി സഹകരിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ വൈറ്റ് ഹൗസ് നിർദേശിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.