ETV Bharat / international

Travel Bans On Southern Africa: ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്തേണ്ട: ഇടപെട്ട് ലോകാരോഗ്യ സംഘടന

author img

By

Published : Nov 29, 2021, 1:47 PM IST

Updated : Nov 29, 2021, 2:57 PM IST

Travel Bans On Southern African Countries : ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവര്‍ക്ക് യാത്രാനിരോധനം ഏർപ്പെടുത്തരുതെന്നും അവര്‍ക്കായി അതിര്‍ത്തികള്‍ തുറക്കണമെന്നും ഡബ്യു.എച്ച്.ഒ.

WHO On Omicron  Travel Bans On Southern African Countries  ദക്ഷിണാഫ്രിക്ക ഒമിക്രോണ്‍ ഡബ്യു.എച്ച്.ഒ  കൊവിഡ് വകഭേദം ഒമിക്രോണ്‍  New covid mutant  South africa todays news  യാത്രാനിരോധനം കൊറോണ  സൗത്ത് ആഫ്രിക്ക ഇന്നത്തെ വാര്‍ത്ത
WHO On Omicron: 'ദക്ഷിണാഫ്രിക്കയ്‌ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തരുത്'; അതിര്‍ത്തികള്‍ തുറന്നുനല്‍കണമെന്ന് ഡബ്യു.എച്ച്.ഒ

ജനീവ: ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് വകഭേദം ഒമിക്രോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ലോക രാജ്യങ്ങള്‍ സ്വീകരിച്ച സമീപനത്തില്‍ പ്രതികരിച്ച് ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവര്‍ക്ക് യാത്രാനിരോധനം ഏർപ്പെടുത്തരുത്. അവര്‍ക്കായി അതിര്‍ത്തികള്‍ തുറന്നുനല്‍കണമെന്നും ഡബ്യു.എച്ച്.ഒ ലോക രാജ്യങ്ങളോട് അഭ്യർഥിച്ചു.

ലോകാരോഗ്യ സംഘടന ആഫ്രിക്കൻ രാജ്യങ്ങൾക്കൊപ്പം നിലകൊള്ളുന്നു. യാത്രാനിരോധനം ഒഴിവാക്കേണ്ടതുണ്ടെന്നും ഡബ്യു.എച്ച്.ഒ ആഫ്രിക്കന്‍ റീജിയണൽ ഡയറക്‌ടര്‍ മത്ഷിഡിസോ മൊയ്‌തി പറഞ്ഞു. യാത്രാനിയന്ത്രണങ്ങള്‍ വൈറസ് വ്യാപനം കുറയ്ക്കുന്നതിൽ ചെറിയ പങ്ക് വഹിച്ചേക്കാം.

ALSO READ: Omicron: ഒമിക്രോൺ കൂടുതല്‍ രാജ്യങ്ങളിലേക്ക്; അതീവ ജാഗ്രതയില്‍ ലോകരാഷ്ട്രങ്ങള്‍

പക്ഷേ, ഒരുപാട് ജീവിതങ്ങളുടെ ഉപജീവനമാർഗത്തിന് വലിയ ഭാരമാകാന്‍ അത് ഇടയാക്കും. ശാസ്‌ത്രീയവും അന്തർദേശീയവുമായ ആരോഗ്യ നിയന്ത്രണളാണ് പാലിക്കേണ്ടതെന്നും അവര്‍ ട്വീറ്റില്‍ കുറിച്ചു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വിവിധ രാജ്യങ്ങളുടെ തീരുമാനം തികച്ചും നീതിരഹിതമെന്ന് നവംബര്‍ 26 ന് ദക്ഷിണാഫ്രിക്കൻ ആരോഗ്യമന്ത്രി ജോ ഫാഹ്‌ല പറഞ്ഞിരുന്നു.

Last Updated : Nov 29, 2021, 2:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.