ETV Bharat / entertainment

പൊലീസായി തിളങ്ങാൻ ടൊവിനോ ; 'അന്വേഷിപ്പിൻ കണ്ടെത്തും' വരുന്നു, റിലീസ് തീയതി പുറത്ത്

author img

By ETV Bharat Kerala Team

Published : Dec 26, 2023, 2:06 PM IST

Anweshippin Kandethum Hits the theatres on February 9 : ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' ഫെബ്രുവരി 9ന് തിയേറ്ററുകളിലേക്ക്

Tovino Thomas starrer Anweshippin Kandethum movie  Tovino Thomas in Anweshippin Kandethum movie  Anweshippin Kandethum movie  Anweshippin Kandethum movie release  Tovino Thomas as police officer  അന്വേഷിപ്പിൻ കണ്ടെത്തും റിലീസ് തീയതി പുറത്ത്  അന്വേഷിപ്പിൻ കണ്ടെത്തും റിലീസ്  അന്വേഷിപ്പിൻ കണ്ടെത്തും  അന്വേഷിപ്പിൻ കണ്ടെത്തും റിലീസ് ഫെബ്രുവരി 9ന്  ഡാർവിൻ കുര്യാക്കോസിന്‍റെ അന്വേഷിപ്പിൻ കണ്ടെത്തും  ടൊവിനോ തോമസിസിന്‍റെ അന്വേഷിപ്പിൻ കണ്ടെത്തും  ടൊവിനോ തോമസ് നായകനായി അന്വേഷിപ്പിൻ കണ്ടെത്തും  Tovino Thomas as the hero in Anweshippin Kandethum  Tovino Thomas new movie  Anweshippin Kandethum from February 9
Anweshippin Kandethum

ലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ ടൊവിനോ തോമസ് നായകനായി പുതിയ ചിത്രം വരുന്നു. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന സിനിമയിലാണ് താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ റിലീസ് തീയതി പുറത്തുവന്നു (Tovino Thomas starrer Anweshippin Kandethum).

ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' ഫെബ്രുവരി 9ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും (Anweshippin Kandethum Hits the theaters on February 9). തിയേറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. തിയേറ്റര്‍ ഓഫ് ഡ്രീംസാണ് അന്വേഷിപ്പിൻ കണ്ടെത്തും' പ്രദർശനത്തിന് എത്തിക്കുന്നത്.

ആക്ഷൻ പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. എപ്പോഴും പ്രേക്ഷകർക്ക് പുതുമ സമ്മാനിക്കുന്ന താരം ഇത്തവണയും ഞെട്ടിക്കുമെന്നാണ് സൂചന. ഇതുവരെ അവതരിപ്പിച്ച പൊലീസ് വേഷങ്ങളിൽ നിന്നും വിഭിന്നമായാകും ടൊവിനോ 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയിൽ എത്തുക.

വേറിട്ടൊരു ദൃശ്യാനുഭവമായിരിക്കും ചിത്രം സമ്മാനിക്കുക എന്നാണ് വിവരം. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിൽ ഒന്നാണ്. പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥ പറയുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ജിനു വി എബ്രഹാമാണ്.

സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഇവർക്കൊപ്പം പുതുമുഖ താരങ്ങളും വേഷമിടുന്നുണ്ട്.

ദക്ഷിണേന്ത്യയിലെ തന്നെ മികച്ച സംഗീത സംവിധായകരിൽ ഒരാളായ സന്തോഷ് നാരായണനാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് എന്നതും 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയുടെ പ്രത്യേകതയാണ്. സന്തോഷ് നാരായണൻ ഈണം പകരുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.

ALSO READ: 'വൺസ് അപ്പോണ്‍ എ ടൈം ഇൻ കൊച്ചി' ; റാഫിയുടെ തിരക്കഥയിൽ നായകനായി മകൻ, സംവിധാനം നാദിര്‍ഷാ

ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ സൈജു ശ്രീധർ ആണ്. കലാസംവിധാനം ദിലീപ് നാഥും നിർവഹിക്കുന്നു. വസ്‌ത്രാലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ : സഞ്ജു ജെ, പിആർഒ : ശബരി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.