ETV Bharat / entertainment

tamannaah on vijay varma| 'എന്‍റെ സന്തോഷത്തിന്‍റെ ഇടം, ഞങ്ങൾ പ്രണയത്തിലാണ്'; വെളിപ്പെടുത്തലുമായി തമന്ന

author img

By

Published : Jun 13, 2023, 2:30 PM IST

ബോളിവുഡ് നടൻ വിജയ് വർമയുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ. ലസ്റ്റ് സ്റ്റോറീസ് 2ന്‍റെ സെറ്റിൽ വച്ചാണ് അടുപ്പത്തിലായതെന്നും തമന്ന അഭിമുഖത്തിൽ പറഞ്ഞു.

തമന്ന  തമന്ന ഭാട്ടിയ  തമന്ന ഭാട്ടിയ വിജയ് വർമ  വിജയ് വർമ  തമന്ന ഭാട്ടിയ വിജയ് വർമ പ്രണയത്തിൽ  പ്രണയം  പ്രണയം  തമന്ന വിജയ്‌  ലസ്റ്റ് സ്റ്റോറീസ് 2  ബാന്ദ്ര  പ്രണയം വെളിപ്പെടുത്തി തമന്ന  tamannaah bhatia  vijay varma  tamannaah bhatia vijay varma  tamannaah relationship with vijay varma  tamannaah relationship  tamannaah reveals love  tamannaah love
tamannaah

കഴിഞ്ഞ കുറച്ച് നാളുകളായി സിനിമ ലോകം ഏറെ ചർച്ച ചെയ്‌ത വിഷയമായിരുന്നു നടി തമന്ന ഭാട്ടിയയും (Tamannaah Bhatia) ബോളിവുഡ് താരം വിജയ് വർമയും (Vijay Varma) പ്രണയത്തിലാണോ എന്നതിനെക്കുറിച്ച്. സിനിമ ലോകവും ആരാധകരും വിഷയം ഒരുപാട് ചർച്ച ചെയ്‌തിരുന്നെങ്കിലും തമന്നയും വിജയ്‌യും വാർത്തകളോടൊന്നും പ്രതികരിക്കാതെ മൗനത്തെ കൂട്ടുപിടിക്കുകയായിരുന്നു. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് തങ്ങൾ പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് തമന്ന.

വാർത്തകൾ ഗോസിപ്പല്ലെന്നും തങ്ങൾ പ്രണയത്തിലാണെന്നും തമന്ന അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ലസ്റ്റ് സ്റ്റോറീസ് 2ന്‍റെ (Lust Stories 2) സെറ്റിൽ വച്ചാണ് വിജയ്‌ വർമയുമായി അടുപ്പത്തിലായതെന്നും താരം പറഞ്ഞു. താൻ ഒരുപാട് കെയർ ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. തനിക്ക് ഏറെ സന്തോഷം ലഭിക്കുന്ന ഇടമാണെന്നും (happy place) തമന്ന കൂട്ടിച്ചേർത്തു.

'ഒരാൾ നിങ്ങളുടെ സഹനടൻ ആയതുകൊണ്ട് മാത്രം നിങ്ങൾ അവരിലേക്ക് ആകർഷിക്കപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. എനിക്ക് ഒരുപാട് സഹതാരങ്ങൾ ഉണ്ടായിരുന്നു. പ്രണയത്തിലാവുകയോ മറ്റൊരാളോട് ആകർഷണം തോന്നുകയോ ചെയ്യുന്നത് തികച്ചും വ്യക്തിപരമാണ്. അതിന് അവരുടെ പ്രൊഫഷനുമായി യാതൊരു ബന്ധവുമില്ല. ഇത് സംഭവിക്കാനുള്ള കാരണം അതല്ല', എന്നും തമന്ന വ്യക്തമാക്കി.

താൻ ഒരുപാട് ബഹുമാനിക്കുന്നതും ആരാധിക്കുന്നതുമായ വ്യക്തിയാണ് അദ്ദേഹം. തനിക്ക് വളരെ സ്വാഭാവികമായി അടുപ്പം തോന്നിയ വ്യക്തി. മറ്റൊന്നും ചിന്തിക്കാതെ തന്നോട് അടുത്ത ഒരാൾ. അതുകൊണ്ട് തന്നെ തനിക്കും അത് വളരെ എളുപ്പമായെന്നും തമന്ന പറഞ്ഞു.

'സാധാരണ ഇന്ത്യയിലെ ഒരു സ്ത്രീയ്ക്ക് തന്‍റെ ജീവിതം മുഴുവൻ മറ്റാർക്കെങ്കിലും വേണ്ടി മാറ്റേണ്ടിവരുമെന്ന് താൻ കരുതുന്നു. അവർക്ക് ഒരു പങ്കാളിയെ കണ്ടെത്തണമെങ്കിൽ ശാരീരികമായി നീങ്ങേണ്ടി വരുന്നു. അല്ലെങ്കിൽ ആ വ്യക്തിയെ മനസിലാക്കാൻ സഹായിക്കുന്ന നിരവധി കാര്യങ്ങൾ ചെയ്യേണ്ടി വന്നേക്കാം. പക്ഷെ, ഇവിടെ ഞാൻ എനിക്കായി ഒരു ലോകം തന്നെ ഉണ്ടാക്കിയെടുക്കുകയായിരുന്നു. ഞാൻ ഒന്നും ചെയ്യാതെ തന്നെ എന്‍റെ ലോകത്തെ ആ വ്യക്തി മനസിലാക്കി. ഞാൻ ഏറെ കെയർ ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. അതെ, എന്‍റെ സന്തോഷത്തിന്‍റെ ഇടം, തമന്ന കൂട്ടിച്ചേർത്തു.

ലസ്റ്റ് സ്റ്റോറീസ് 2 : തമന്നയും വിജയ് വർമയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ലസ്റ്റ് സ്റ്റോറീസ് 2. അമിത് രവീന്ദർനാഥ് ശർമ, കൊങ്കണ സെൻശർമ്മ, ആർ ബാൽക്കി, സുജോയ് ഘോഷ് എന്നിവരുടെ നാല് ഹ്രസ്വ ചിത്രങ്ങൾ ചേർന്ന ആന്തോളജി സിനിമയാണ്. അമൃത സുഭാഷ്, അംഗദ് ബേദി, കാജോൾ, കുമുദ് മിശ്ര, മൃണാൽ താക്കൂർ, നീന ഗുപ്‌ത, തിലോത്തമ ഷോം എന്നിവർ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ജൂൺ 29 മുതൽ നെറ്റ്ഫ്ലിക്‌സിൽ സ്‌ട്രീമിങ് ആരംഭിക്കും. ദിലീപ് നായകനാകുന്ന മലയാള ചിത്രം ബാന്ദ്ര അടക്കം നിരവധി സിനിമകൾ തമന്നയുടേതായി അണിയറയിൽ ഒരുങ്ങുകയാണ്.

Also read : അലന്‍ അലക്സാണ്ടര്‍ ഡൊമിനിക് വരുന്നു, തമന്നയുടെ അരങ്ങേറ്റം ദിലീപിന്‍റെ നായികയായി ; ബാന്ദ്ര ടീസര്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.