ETV Bharat / entertainment

RDX Release| ഫാമിലി ആക്ഷന്‍ ചിത്രം 'ആർഡിഎക്‌സ്' ഓണത്തിന് തിയേറ്ററുകളിൽ

author img

By

Published : Jul 13, 2023, 12:15 PM IST

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'ആർഡിഎക്‌സ്' സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

RDX will release in theaters on Onam  RDX Release  ഫാമിലി ആക്ഷന്‍ ചിത്രം ആർഡിഎക്‌സ്  ആർഡിഎക്‌സ് ഓണത്തിന് തിയേറ്ററുകളിൽ  ആർഡിഎക്‌സ് തിയേറ്ററുകളിലേക്ക്  ആർഡിഎക്‌സ് റിലീസ്  ഷെയ്ന്‍ നിഗം  Shane Nigam  ആന്‍റണി വര്‍ഗീസ്  Antony Varghese  നീരജ് മാധവ്  Neeraj Madhav  റോബര്‍ട്ട് ഡോണി സേവ്യര്‍  Robert Dony Xavier
RDX

ഷെയ്ന്‍ നിഗം (Shane Nigam), ആന്‍റണി വര്‍ഗീസ് (Antony Varghese), നീരജ് മാധവ് (Neeraj Madhav) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം 'ആർഡിഎക്‌സ്' (റോബര്‍ട്ട് ഡോണി സേവ്യര്‍ Robert Dony Xavier - RDX) ഈ ഓണത്തിന് തിയേറ്ററുകളില്‍ എത്തും. സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ആര്‍ഡിഎക്‌സ്' ഒരു ഫാമിലി ആക്ഷന്‍ ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ മൂന്ന് യുവാക്കളുടെ കഥയാണ് 'ആർഡിഎക്‌സ്' പറയുന്നത്. ബാബു ആന്‍റണി (Babu Antony), ലാല്‍ (Lal), ഐമ റോസ്‌മി സെബാസ്റ്റ്യന്‍ (Aima Rosmy Sebastian), മഹിമ നമ്പ്യാര്‍ (Mahima Nambiar), മാല പാര്‍വതി (Maala Parvathi), ബൈജു (Baiju) തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്‌ (Weekend Blockbusters) ഈ ചിത്രത്തിന്‍റെ നിർമാണം.

'മിന്നല്‍ മുരളി, ബാംഗ്ലൂര്‍ ഡേയ്‌സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം' തുടങ്ങി പ്രേക്ഷകര്‍ക്ക് നിരവധി ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള ബാനറാണ് സോഫിയ പോളിന്‍റെ (Sophia Paul) ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരാണ് 'ആർഡിഎക്‌സ്' ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങും നിർവഹിക്കുന്നു. മനു മന്‍ജിതിന്‍റെ വരികൾക്ക് സംഗീതം പകരുന്നത് സാം സി എസ് ആണ്.

'കെജിഎഫ് (KGF), വിക്രം (Vikram), ബീസ്റ്റ് (Beast)' തുടങ്ങിയ ചിത്രങ്ങളുടെ തകർപ്പൻ സംഘട്ടന സംവിധാനം നിർവഹിച്ച അൻപറിവാണ് 'ആർഡിഎക്‌സി'നായി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും ടീസറും അണിയറ പ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ തകർപ്പൻ ആക്ഷൻ രംഗങ്ങൾ ഉണ്ടാകുമെന്ന് അടിവരയിടുന്നതായിരുന്നു പോസ്റ്ററുകളും ടീസറും എല്ലാം.

ഷെയ്‌ന്‍ നിഗം, ആന്‍റണി വര്‍ഗീസ്, നീരജ് മാധവ് തുടങ്ങിയവരുടെ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരുന്നു ചിത്രത്തിന്‍റെ ടീസർ. 1.26 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസർ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് ആളുകളാണ് ടീസർ യൂട്യൂബിൽ കണ്ടത്.

READ MORE: RDX teaser| തീപാറും ആക്ഷന്‍ രംഗങ്ങള്‍; ആര്‍ഡിഎക്‌സ്‌ ടീസര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കോസ്റ്റ്യൂംസ് - ധന്യ ബാലകൃഷ്‌ണന്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്‌ടര്‍ - ജോസഫ് നെല്ലിക്കല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ - സൈബണ്‍ സി സൈമണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്, വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍ പ്രൊഡക്ഷന്‍ മാനേജര്‍ - റോജി പി കുര്യന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - അനൂപ് സുന്ദരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.