ETV Bharat / entertainment

'പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ചില്ല'; രശ്‌മിക മന്ദാന-വിജയ്‌ ദേവരകൊണ്ട ബ്രേക്കപ്പ് അഭ്യൂഹങ്ങള്‍ക്ക് വിരാമം

author img

By

Published : Apr 6, 2023, 4:44 PM IST

രശ്‌മികയുടെ പിറന്നാള്‍ ദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ ആശംസ അറിയിച്ചുകൊണ്ട് വിജയ്‌ ദേവരകൊണ്ട പ്രത്യക്ഷപ്പെടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വിജയ്‌ ആശംസ അറിയിക്കാതിരുന്നതോടെ ഇരുവരും തമ്മിലുള്ള ബ്രേക്കപ്പ് വാര്‍ത്തകള്‍ ആരാധകര്‍ ശരിവച്ചിരിക്കുകയാണ്.

rashmika mandannaa  vijay deverakonda  breakup  rashmika mandannaa birthday  pushpa the rise  pushpa the rule  latest film news  രശ്‌മിക മന്ദാന  വിജയ്‌ ദേവരകൊണ്ട  ബ്രേക്കപ്പ്  ബെല്ലമകൊണ്ട സായി ശ്രീനിവാസ  മാലിദ്വീപ്  പുഷ്‌പ 2  പുഷ്‌പ ദി റൂള്‍  ഏറ്റവും പുതിയ സിനിമ വാര്‍ത്ത
'പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ചില്ല'; രശ്‌മിക മന്ദാന-വിജയ്‌ ദേവരകൊണ്ട ബ്രേക്കപ്പ് അഭ്യൂഹങ്ങള്‍ക്ക് വിരാമം

ഹൈദരാബാദ്: നടന്‍ വിജയ്‌ ദേവരകൊണ്ടയും നടി രശ്‌മിക മന്ദാനയും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹം ഏറെ നാളായി നിലനില്‍ക്കുന്നതാണ്. എന്നാല്‍, നിലവില്‍ ഇരുവരുടെയും ബ്രേക്കപ്പ് വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. രശ്‌മികയുടെ പിറന്നാള്‍ ദിനത്തില്‍(05.04.2023) സമൂഹമാധ്യമങ്ങളില്‍ ആശംസ അറിയിച്ചുകൊണ്ട് വിജയ്‌ പ്രത്യക്ഷപ്പെടുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്.

എന്നാല്‍, കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയോ ഇന്‍സ്‌റ്റഗ്രാമിലൂടെയോ മറ്റ് സമൂഹമാധ്യമങ്ങളിലൂടെയോ വിജയ്‌, രശ്‌മികയ്‌ക്ക് ആശംസകള്‍ അറിയിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് അടുത്തിടെയായി പ്രചരിച്ചിരുന്ന ഇരുവരുടെയും ബ്രേക്ക് അപ്പ് വാര്‍ത്തകള്‍ ശരി വച്ചിരിക്കുകയാണ് ആരാധകര്‍. വിജയ്‌ ദേവരകൊണ്ടയുമായി രശ്‌മിക ഇനി ഡേറ്റിങിനില്ല എന്ന വാര്‍ത്ത കഴിഞ്ഞ ആഴ്‌ച പുറത്തുവന്നിരുന്നു.

ബെല്ലംകൊണ്ട സായി ശ്രീനിവാസയുമായി ഡേറ്റിങ്: നിലവില്‍ തെലുഗു നടനായ ബെല്ലംകൊണ്ട സായി ശ്രീനിവാസയുമായി രശ്‌മിക ഡേറ്റിങിലാണെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അടുത്ത ദിവസങ്ങളിലായി രശ്‌മിക മന്ദാനയേയും ബെല്ലംകൊണ്ട സായി ശ്രീനിവാസയേയും പൊതു സ്ഥലങ്ങളില്‍ ഒരുമിച്ച് കണ്ടിരുന്നു. ആളുകളുടെ സംസാര വിഷയം ഇതേക്കുറിച്ചാണെന്ന് ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരുവരും പരസ്‌പരം തങ്ങളുടെ ബന്ധങ്ങളില്‍ ആത്മാര്‍ഥത കാത്തുസൂക്ഷിക്കുന്നവരാണ്. രണ്ട് അഭിനേതാക്കളും പരസ്‌പരം ഡേറ്റ് ചെയ്യുകയാണ്. എന്നാല്‍ ഇരുവരും വാര്‍ത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സിനിമ മേഖലയിലെ നിരവധി സുഹൃത്തുക്കളില്‍ നിന്നും തന്‍റെ ഫോളോവേഴ്‌സില്‍ നിന്നും നിരവധി പിറന്നാള്‍ ആശംസകളാണ് രശ്‌മികയ്‌ക്ക് ലഭിച്ചത്. മികച്ച താരങ്ങളായ സാമന്ത റൂത്ത് പ്രഭു, സിദ്ധാര്‍ഥ് മല്‍ഹോത്ര തുടങ്ങിയവരും താരത്തിന് ആശംസകളുമായി എത്തി. തന്‍റെ പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ചവര്‍ക്ക് നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കുന്നതിനായി രശ്‌മിക ഒരു വീഡിയോയും പങ്കുവച്ചിരുന്നു.

മാലിദ്വീപ് അഭ്യൂഹം: രശ്‌മിക മന്ദാനയും വിജയ്‌ ദേവരകൊണ്ടയും ഒന്നിച്ച് മാലിദ്വീപില്‍ അവധിയാഘോഷിച്ച വാര്‍ത്തകള്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. താരങ്ങള്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ക്കിടയിലായിരുന്നു അവധിക്കാലം ആഘോഷിക്കുന്നതിനായി ഇരുവരും മാലിദ്വീപിലേയ്‌ക്ക് പോയത്. മാലിദ്വീപിലേയ്‌ക്കുള്ള യാത്രയില്‍ ഇരുവരെയും മുംബൈ വിമാനത്താവളത്തില്‍ കണ്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

എന്നാല്‍, അവധിക്കാലം ആഘോഷിച്ചതിന് ശേഷം തിരികെയെത്തിയപ്പോള്‍ താരങ്ങള്‍ തനിച്ചായിരുന്നു പ്രത്യക്ഷപ്പെട്ടത്. അര്‍ജുന്‍ റെഡ്ഡി താരം വളരെ കാഷ്വല്‍ ലുക്കിലും രശ്‌മിക എയര്‍പോര്‍ട്ട് ലുക്കിലുമായിരുന്നു പ്രത്യക്ഷപ്പെട്ടത്.

'പുഷ്‌പ 2'വിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍: അതേസമയം, പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് 'പുഷ്‌പ ദി റൂളി'ലെ രശ്‌മികയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. മൈത്രി മൂവി മേക്കേഴ്‌സാണ് പോസ്‌റ്റര്‍ പുറത്തുവിട്ടത്. ആദ്യ ഭാഗത്തിലേതു പോലെ തന്നെ രണ്ടാം ഭാഗത്തിലും ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്‌മിക അവതരിപ്പിക്കുന്നത്.

'പുഷ്‌പ ദി റൈസില്‍' നിന്നും അല്‍പം വ്യത്യസ്‌തമായ ലുക്കാണ് 'പുഷ്‌പ ദി റൂളില്‍' താരത്തിന്. നിര്‍മാതാക്കള്‍ പങ്കുവച്ച 'പുഷ്‌പ 2'വിന്‍റെ പുതിയ അപ്‌ഡേറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പുഷ്‌പയിലെ രശ്‌മികയുടെ അവതരണ അഭിനയ മികവിന് പ്രേക്ഷക നിരൂപക പ്രശംസകള്‍ നിരവധി ലഭിച്ചിരുന്നു. 2023ല്‍ പ്രേക്ഷകര്‍ ഏറ്റവുമധികം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രം കൂടിയാണിത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.