ETV Bharat / entertainment

Aalmara Kaakka| 'തേപ്പ്' പാട്ടുമായി പദ്‌മിനി; 'ആൽമര കാക്ക' ശ്രദ്ധ നേടുന്നു

author img

By

Published : Jul 12, 2023, 8:18 AM IST

padmini Aalmara Kaakka  padmini movie  padmini  Aalmara Kaakka  Aalmara Kaakka The Poetic Theppu  Aalmara Kaakka Lyrical out  തേപ്പ് പാട്ടുമായി പദ്‌മിനി  പദ്‌മിനി  പദ്‌മിനി തേപ്പ് പാട്ട്  ആൽമര കാക്ക ശ്രദ്ധനേടുന്നു  ആൽമര കാക്ക  പദ്‌മിനിയിലെ പുതിയ ​ഗാനം  Padmini new song  കുഞ്ചാക്കോ ബോബൻ  Kunchacko Boban  അപർണ ബാലമുരളി  Aparna Balamurali  വിൻസി അലോഷ്യസ്  Vincy Aloshious  മഡോണ സെബാസ്റ്റ്യൻ  Madonna Sebastian  കാവ്യാത്മകമായ തേപ്പ്
പദ്‌മിനി

അഖിൽ ജെ ചന്ദിനൊപ്പം കുഞ്ചാക്കോ ബോബനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബൻ (Kunchacko Boban), അപർണ ബാലമുരളി (Aparna Balamurali), വിൻസി അലോഷ്യസ് (Vincy Aloshious), മഡോണ സെബാസ്റ്റ്യൻ (Madonna Sebastian) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'പദ്‌മിനി'യിലെ (Padmini) പുതിയ ​ഗാനം പുറത്തിറങ്ങി. 'കാവ്യാത്മകമായ തേപ്പ്' എന്ന വിശേഷണത്തോടെ 'ആൽമര കാക്ക' എന്ന ലിറിക്കൽ ​ഗാനമാണ് (Aalmara Kaakka The Poetic Theppu - Lyrical) അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

മനു മഞ്‌ജിത്തിന്‍റെ വരികൾക്ക് ജേക്ക്‌സ് ബിജോയ് ആണ് (Jakes Bejoy) സം​ഗീതം പകർന്നിരിക്കുന്നത്. അഖിൽ ജെ ചന്ദിനൊപ്പം കുഞ്ചാക്കോ ബോബനും ചേർന്ന് ആലപിച്ച ​ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ 'ലവ് യു മുത്തെ' എന്ന ഗാനം ആലപിച്ച് പ്രേക്ഷകരെ ഞെട്ടിച്ച ചാക്കോച്ചൻ ഇപ്പോഴിതാ വീണ്ടും ഗായകനായി എത്തിയിരിക്കുകയാണ്.

പാട്ടിനിടയില്‍ വരുന്ന കവിത ശകലം റാപ്പ് ആയാണ് കുഞ്ചാക്കോ ബോബൻ പാടുന്നത്. 'തേപ്പ് കിട്ടി തേഞ്ഞുപ്പോയ എല്ലാ ജീവിതങ്ങൾക്കും സമർപ്പിക്കുന്ന എന്‍റെ പുതിയ സമാഹാരം; രമേശൻ താഴത്ത് '- എന്ന് എഴുതിക്കൊണ്ടാണ് ഗാനം തുടങ്ങുന്നത്. പ്രണയം തകർന്നുപോയ 'രമേശൻ താഴത്ത്' എന്ന നായകനിലൂടെയാണ് ഗാനം നീങ്ങുന്നത്.

  • " class="align-text-top noRightClick twitterSection" data="">

'തിങ്കളാഴ്‌ച നിശ്ചയം', '1744 വൈറ്റ് ആള്‍ട്ടോ' എന്നീ ചിത്രങ്ങൾക്ക് ശേഷം സെന്ന ഹെഗ്‌ഡെ (Senna Hegde) മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പദ്‌മിനി'. ചിത്രം ജൂലൈ 14 മുതൽ തിയറ്ററുകളിലെത്തും. ചിത്രത്തിന്‍റെ റിലീസ് ജൂലൈ ഏഴിനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതോടെ നിർമാതാക്കൾ റിലീസ് നീട്ടി. കേരളത്തിലെ പ്രതികൂലമായ കാലാവസ്ഥയിൽ, ജനങ്ങൾ ബുദ്ധിമുട്ടുന്ന വേളയിൽ സിനിമയുടെ റിലീസ് നീട്ടിവയ്‌ക്കുന്നു എന്ന് അണിയറ പ്രവർത്തകർ അറിയിക്കുകയായിരുന്നു.

'കുഞ്ഞിരാമായണം', 'എബി', 'കൽക്കി', 'കുഞ്ഞെൽദോ' എന്നീ ചിത്രങ്ങൾക്ക് ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്‍റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്‌ണ എന്നിവർ ചേർന്നാണ് പദ്‌മിനി നിർമിക്കുന്നത്. ദീപു പ്രദീപിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച 'കുഞ്ഞിരാമായണം' എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്താണ് ദീപു പ്രദീപ്. അതേസമയം ഒരു മുഴുനീള എന്‍റര്‍ടെയ്‌നര്‍ ആയാണ് പദ്‌മിനിയും എത്തുന്നത്.

ശ്രീരാജ് രവീന്ദ്രൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ചിത്രസംയോജനം മനു ആന്റണിയും കൈകാര്യം ചെയ്യുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനീത് പുല്ലുടൻ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് പൂങ്കുന്നം, കലാസംവിധാനം - ആർഷാദ് നക്കോത്, മേക്കപ്പ് - രഞ്ജിത്ത് മണലിപ്പറമ്പ്, വസ്‌ത്രാലങ്കാരം - ഗായത്രി കിഷോർ, സ്റ്റിൽസ് - ഷിജിൻ പി രാജ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - വിഷ്‌ണു ദേവ്, ശങ്കർ ലോഹിതാക്ഷൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ഉണ്ണി പൂങ്കുന്നം, ഷിന്‍റോ ഇരിഞ്ഞാലക്കുട, വിതരണം - സെൻട്രൽ പിക്ചേഴ്‌സ് റിലീസ്, മാർക്കറ്റിങ് ഡിസൈൻ - പപ്പറ്റ് മീഡിയ എന്നിവർ ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരാണ്.

READ ALSO: Padmini Release| 'പദ്‌മിനി' വരുന്നു; പുതിയ റിലീസ് തിയതി പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.