ETV Bharat / entertainment

മഹേഷ് ബാബുവിന്‍റെ മുഖത്തടിച്ച് കീര്‍ത്തി, മൂന്ന് തവണ ക്ഷമാപണം നടത്തിയതിനെ കുറിച്ച് നടി

author img

By

Published : May 4, 2022, 1:38 PM IST

Updated : May 4, 2022, 2:41 PM IST

കീര്‍ത്തി സുരേഷ് അബദ്ധത്തില്‍ മഹേഷ് ബാബുവിന്‍റെ മുഖത്തടിക്കുകയായിരുന്നു. സിനിമയുടെ അവസാന ഗാന ചിത്രീകരണത്തിനിടെ നടന്ന സംഭവത്തെ കുറിച്ചാണ് നടി മനസുതുറന്നത്.

keerthy suresh mahesh babu  keerthy suresh telugu movie  sarkaru vaari paata movie  കീര്‍ത്തി സുരേഷ് മഹേഷ് ബാബു  മഹേഷ് ബാബു തെലുങ്ക് സിനിമ  കീര്‍ത്തി സുരേഷ് തെലുങ്ക് സിനിമ
മഹേഷ് ബാബുവിന്‍റെ മുഖത്തടിച്ച കീര്‍ത്തി, മൂന്ന് തവണ ക്ഷമാപണം നടത്തിയതിനെ കുറിച്ച് നടി

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന താരമാണ് കീര്‍ത്തി സുരേഷ്. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെ ദേശീയ തലത്തില്‍ വരെ കീര്‍ത്തി അംഗീകരിക്കപ്പെട്ടു. കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന നടി ഇപ്പോള്‍ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ എല്ലാം സജീവമാണ്. പക്ഷേ തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്ക് ശേഷം ശക്തമായി തിരിച്ചുവരാനുളള തയ്യാറെടുപ്പുകളിലാണ് കീര്‍ത്തി ഇപ്പോള്‍.

തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു നായകനായ സര്‍ക്കാരുവാരി പാട്ട ആണ് കീര്‍ത്തിയുടെ റിലീസിങ്ങിനൊരുങ്ങുന്ന സിനിമ. ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ നടന്ന മറക്കാനാവാത്ത ഒരു അനുഭവം പങ്കുവെക്കുകയാണ് നടി. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഹേഷ് ബാബുവിനൊപ്പമുളള അനുഭവം കീര്‍ത്തി പങ്കുവെച്ചത്.

സിനിമയുടെ ഒരു ഗാനചിത്രീകരണത്തിനിടെ മഹേഷ് ബാബുവിന്‍റെ മുഖത്തടിച്ചുപോയതിനെ കുറിച്ച് നടി പറയുന്നു. സെറ്റിലെ ഏകോപന പിശക് കാരണം സംഭവിച്ചുപോയതാണ് ഇതെന്ന് കീര്‍ത്തി പറഞ്ഞു. തെലുങ്ക് ചിത്രത്തിന്റെ അവസാന പാട്ട് ചിത്രീകരണത്തിനിടെയാണ് സംഭവം. കീര്‍ത്തി അബദ്ധത്തില്‍ മഹേഷ് ബാബുവിന്റെ മുഖത്തടിക്കുകയായിരുന്നു.

ആ നിമിഷം തന്നെ താന്‍ അദ്ദേഹത്തോട് ക്ഷമ ചോദിച്ചുവെന്ന് നടി പറഞ്ഞു. എന്നാല്‍ തനിക്ക് കുഴപ്പമില്ലെന്നും ഇതേകുറിച്ച് ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കേണ്ടെന്നും ആയിരുന്നു മഹേഷ് സാറിന്‍റെ മറുപടി. പക്ഷേ എനിക്ക് പിടിച്ചുനിൽക്കാനായില്ല, മൂന്ന് തവണ അദ്ദേഹത്തോട് ക്ഷമാപണം നടത്തിയെന്ന് കീര്‍ത്തി ഓര്‍ത്തെടുത്തു. എന്നാല്‍ മഹേഷ് സാര്‍ അത് വളരെ കൂളായിട്ടാണ് എടുത്തത്, അഭിമുഖത്തില്‍ നടി വ്യക്തമാക്കി.

അതേസമയം മെയ് 12നാണ് മഹേഷ് ബാബു ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്. പരശുറാം സംവിധാനം ചെയ്ത സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എസ് തമന്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. തെലുങ്കിലെ പ്രമുഖ ബാനറായ മെെത്രി മൂവി മേക്കേഴ്‌സാണ് സര്‍ക്കാരുവാരി പാട്ടയുടെ നിര്‍മ്മാണം.

Last Updated :May 4, 2022, 2:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.