ETV Bharat / entertainment

പഠാന്‍ മുതല്‍ പൂവൻ വരെ; ഈ വാരാന്ത്യത്തിലെ ഒടിടി റിലീസുകള്‍

author img

By

Published : Mar 24, 2023, 8:24 AM IST

ഈ വാരാന്ത്യത്തിലെ ഒടിടി റിലീസുകള്‍ പരിശോധിക്കാം. നെറ്റ്‌ഫ്ലിക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി പ്ലസ്‌ ഹോട്ട്സ്‌റ്റാര്‍ തുടങ്ങി പ്ലാറ്റ്‌ഫോമുകളില്‍ എത്തുന്ന ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാംത

Watch Pathaan to Succession Season 4  Pathaan to Succession Season 4  Pathaan  Succession Season 4  OTT releases this weekend  OTT releases  പഠാന്‍ മുതല്‍ പൂവൻ വരെ  ഈ വാരാന്ത്യത്തിലെ ഒടിടി റിലീസുകള്‍  ഒടിടി റിലീസുകള്‍  നെറ്റ്‌ഫ്ലിക്‌സ് റിലീസുകള്‍  ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാര്‍ റിലീസുകള്‍  ആമസോണ്‍ പ്രൈം വീഡിയോ റിലീസുകള്‍  സീ 5ലെ ഒടിടി റിലീസുകള്‍
ഈ വാരാന്ത്യത്തിലെ ഒടിടി റിലീസുകള്‍ പരിശോധിക്കാം

വീണ്ടുമൊരു ആഴ്‌ച കൂടി പിന്നിട്ട് അടുത്ത വാരാന്ത്യത്തിലേക്ക് കടക്കുമ്പോള്‍ നിങ്ങളെത്ര ആവേശത്തിലാണ്? ഒടിടി റിലീസുകളുടെ ഒരു വലിയ നിരയാണ് ഈ വാരാന്ത്യത്തില്‍ സിനിമാസ്വാദകരെ കാത്തിരിക്കുന്നത്. ഈ ആഴ്‌ചത്തെ പ്രധാന ഒടിടി റിലീസുകളെ കുറിച്ച്....

നെറ്റ്‌ഫ്ലിക്‌സ് റിലീസുകള്‍ - 'ചോർ നികൽ കേ ഭാഗ' നെറ്റ്‌ഫ്ലിക്‌സിലൂടെ മാർച്ച് 24ന് റിലീസിനെത്തും. സണ്ണി കൗശല്‍, യാമി ഗൗതം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രം കൂടിയാണിത്. കടക്കെണിയില്‍ നിന്നും രക്ഷപ്പെടാനായി രത്നങ്ങള്‍ മോഷ്‌ടിക്കുന്ന എയര്‍ ഹോസ്‌റ്റസിനെയും അവളുടെ ബിസിനസുകാരനായ കാമുകനെയും ചുറ്റുപറ്റിയുള്ളതാണ് കഥ.

'ലവ് ഈസ് ബ്ലൈൻഡ് സീസൺ 4' - 'ലവ് ഈസ് ബ്ലൈൻഡ് സീസൺ 4'ന്‍റെ ആദ്യ എപ്പിസോഡുകൾ മാർച്ച് 24 ന് നെറ്റ്ഫ്ലിക്‌സിലൂടെ റിലീസ് ചെയ്യും. ഒരിക്കൽ കൂടി നിക്കും വനേസ ലാച്ചെയും ഷോ അവതാരകരാവുകയാണ്. 'ജോണി'യാണ് മറ്റൊരു പ്രധാന ഒടിടി റിലീസ്. മാർച്ച് 23ന് നെറ്റ്‌ഫ്ലിക്‌സിലൂടെയാണ് 'ജോണി' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. ഡാനിയൽ ജറോസ്സെക്കാണ് 'ജോണി'യുടെ സംവിധാനം. 'ജീവിതത്തെ മാറ്റിമറിക്കാൻ കഴിയുന്ന സൗഹൃദം' എന്നതാണ് 'ജോണി'യുടെ തീം.

മാത്യൂ ക്വിർക്കിന്‍റെ 'ദി നൈറ്റ് ഏജന്‍റ്' എന്ന നോവലിനെ ആസ്‌പദമാക്കി അതേ പേരിലുള്ള ചിത്രം മാർച്ച് 23ന് നെറ്റ്‌ഫ്ലിക്‌സിലൂടെ റിലീസിനെത്തുകയാണ്. 'വി ലോസ്‌റ്റ് അവര്‍ ഹ്യൂമണ്‍' മാർച്ച് 21ന് നെറ്റ്‌ഫ്ലിക്‌സിലൂടെ റിലീസിനെത്തും. അനിമേറ്റഡ് ചിത്രമായാണ് 'വി ലോസ്‌റ്റ് അവര്‍ ഹ്യൂമണ്‍' റിലീസിനെത്തുക.

ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാര്‍ റിലീസുകള്‍- മാര്‍ച്ച് 20 മുതല്‍ 'മിഷന്‍ പെര്‍ഫോര്‍മന്‍സ്' ഡിസ്‌നി പ്ലസ് ഹോട്ട്സ്‌റ്റാറില്‍ സ്‌ട്രീമിംഗ് ആരംഭിച്ചു. ഷൗനക് സെന്നിന്‍റെ ഓസ്‌കർ നോമിനേറ്റഡ് ഡോക്യുമെന്‍ററി ഫീച്ചർ ചിത്രം 'ഓള്‍ ദാത്ത് ബ്രീത്തസ്' മാര്‍ച്ച് 22 മുതല്‍ നെറ്റ്ഫ്ലിക്‌സില്‍ സ്‌ട്രീമിങ് ആരംഭിച്ചു. 'സക്‌സെഷന്‍ സീസണ്‍ 4' അവസാന സീസണുകള്‍ മാര്‍ച്ച് 26 മുതല്‍ ഡിസ്‌നി പ്ലസ് ഹോട്ട്സറ്റാറില്‍ സ്‌ട്രീമിംഗ് നടത്തും.

ആമസോണ്‍ പ്രൈം വീഡിയോ റിലീസുകള്‍ - മേജർ ലീഗ് ബേസ്ബോൾ ഹാൾ ഓഫ് ഫെയിമറും ആക്‌ടിവിസ്‌റ്റുമായ റെജ്ജി ജാക്‌സന്‍റെ കരിയറെ ആസ്‌പദമാക്കിയുള്ള ഒരു പുതിയ ഡോക്യുമെന്‍ററിയാണ് 'റെജ്ജി'. മാർച്ച് 24ന് ഡോക്യുമെന്‍ററി പ്രീമിയർ ചെയ്യും. 'ഹൗ ടു സര്‍വൈവ് ബിയിംഗ് സിംഗിള്‍' മാര്‍ച്ച് 22നാണ് ആമോസണില്‍ സട്രീമിങ് ആരംഭിച്ചത്. 'ഹാപ്പി ഫാമിലി: കണ്ടീഷന്‍സ് അപ്ലൈ' പുതിയ എപ്പിസോഡുകൾ മാര്‍ച്ച് 10 ന് സ്‌ട്രീമിങ് ആരംഭിച്ചു. എല്ലാ വെള്ളിയാഴ്‌ചയും രണ്ട് പുതിയ എപ്പിസോഡുകൾ നിര്‍മാതക്കള്‍ റിലീസ് ചെയ്യുന്നു.

പഠാന്‍ - ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ 'പഠാന്‍' മാര്‍ച്ച് 22നാണ് ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്‌ട്രീമിംഗ് ആരംഭിച്ചത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്‌ത ചിത്രം ജനുവരി 25നായിരുന്നു തിയേറ്ററുകളില്‍ എത്തിയത്.

സീ 5ലെ ഒടിടി റിലീസുകള്‍ - കുനാൽ കെമ്മുവും ശ്വേതാ ത്രിപാഠിയും ഒന്നിച്ചെത്തിയ 'കഞ്ചൂസ് മഖിചൂസ്' സീ 5ലൂടെ റിലീസിന് തയ്യാറെടുക്കുകയാണ്. വിപുൽ മേത്ത സംവിധാനം ചെയ്‌ത ഈ ചിത്രം ഗുജറാത്തി നാടകം 'സാജൻ രേ ജൂത് മത് ബോലോ'യുടെ ഹിന്ദി പതിപ്പാണ്. മാതാപിതാക്കളെ തീർത്ഥാടനത്തിന് അയയ്ക്കാൻ പണം ലാഭിക്കുന്ന ഒരു പിശുക്കിനെ ചുറ്റിപ്പറ്റിയുള്ളതാണ് കഥ.

സംവിധായകൻ വിനീത് വാസുദേവന്‍റെ 'പൂവൻ' ഇത് ഏറ്റവും രസകരമായി ചിത്രീകരിച്ചിരിക്കുന്നു. ആന്‍റണി വർഗീസ്‌ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സീ 5ല്‍ റിലീസിനൊരുങ്ങുകയാണ്. സീ 5ല്‍ റിലീസിനെത്തുന്ന മറ്റൊരു ചിത്രമാണ് 'സെങ്കളം'.

എംഎക്‌സ് പ്ലേയറില്‍ റിലീസിനെത്തുന്ന ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. മിസിസ് ഹമ്മിറബ്ബി, മാര്‍ച്ച് 22നാണ് എംഎക്‌സ് പ്ലേയറില്‍ റിലീസിനെത്തുന്നത്. കിശാന്ദ് സംവിധാനം ചെയ്യന്ന 'പുരുഷ പ്രേത'മാണ് സോണി ലൈവിലെത്തുന്ന മറ്റൊരു ഒടിടി റിലീസ്. ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ദേവകി രാജേന്ദ്രന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുക.

അതേസമയം 'മൈ കൈന്‍ഡ് ഓഫി കണ്‍ട്രി', മാര്‍ച്ച് 24ന് ആപ്പിള്‍ ടിവിയിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും. 'ക്കണ്‍ ട്വിന്‍സ്‌ ആന്‍ഡ് ദി അബന്‍ഡണ്‍ഡ്‌ അസൈലം' മാര്‍ച്ച് 25നും, 'ഗോസ്‌റ്റ് ബ്രദേഴ്‌സ്‌ സീസണ്‍ 1, 2' ഭാഗങ്ങള്‍ മാര്‍ച്ച് 24നും ഡിസ്‌നി പ്ലസ് ഹോട്ട്സ്‌റ്റാറിലൂടെ റിലീസ് ചെയ്യും.

Also Read: "ഷാരൂഖിന്‍റെ നഖം പറിച്ചെടുത്ത് റഷ്യന്‍ ഉദ്യോഗസ്ഥന്‍"; പഠാനിലെ നീക്കം ചെയ്‌ത രംഗങ്ങള്‍ ഒടിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.