ETV Bharat / entertainment

'മുഴുവന്‍ സത്യവും പുറത്തു കൊണ്ടു വരും'; കശ്‌മീര്‍ ഫയല്‍സിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് വിവേക് അഗ്‌നിഹോത്രി

author img

By

Published : Dec 1, 2022, 4:24 PM IST

Kashmir Files second part: 'ദ കശ്‌മീര്‍ ഫയല്‍സ്: അണ്‍റിപ്പോര്‍ട്ടഡ്' എന്ന പേരിലാണ് രണ്ടാം ഭാഗം പുറത്തിറങ്ങുക.

Kashmir Files second part  Vivek Agnihotri announces Kashmir Files sequel  Vivek Agnihotri announce next movie  Nadav Lapid criticize Kashmir Files  Nadav Lapid vulgar porpaganda statement  Comments against Nadav Lapid  കശ്‌മീര്‍ ഫയല്‍സിന് രണ്ടാം ഭാഗം  വിവേക് അഗ്‌നിഹോത്രി  കശ്‌മീര്‍ ഫയല്‍സ്  Kashmir Files second part  നദവ് ലാപിഡ്  Nadav Lapid
'മുഴുവന്‍ സത്യവും പുറത്തു കൊണ്ടു വരും'; കശ്‌മീര്‍ ഫയല്‍സിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് വിവേക് അഗ്‌നിഹോത്രി

Kashmir Files second part: 'കശ്‌മീര്‍ ഫയല്‍സി'ന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ഇസ്രയേല്‍ സംവിധായകന്‍ നദവ് ലാപിഡിന്‍റെ വിമര്‍ശനത്തിന് പിന്നാലെയാണ് സംവിധായകന്‍റെ വെളിപ്പെടുത്തല്‍. 'ദ കശ്‌മീര്‍ ഫയല്‍സ്: അണ്‍റിപ്പോര്‍ട്ടഡ്' എന്ന പേരിലാണ് രണ്ടാം ഭാഗം എത്തുന്നത്.

Vivek Agnihotri announces Kashmir Files sequel: കശ്‌മീര്‍ താഴ്‌വരയിലെ പണ്ഡിറ്റുകളുടെ വംശ ഹത്യയുടെ യാഥാര്‍ഥ്യങ്ങളാണ് രണ്ടാം ഭാഗത്തിലൂടെ പറയുന്നതെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു. അതേസമയം സിനിമ ആയാണോ വെബ്‌ സീരീസ്‌ ആയാണോ ചിത്രം എത്തുന്നത് എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നും സംവിധായകന്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.

Vivek Agnihotri announce next movie: 'ഈ മാധ്യമത്തിലൂടെ ഞാന്‍ ഒരു പ്രഖ്യാപനം നടത്താന്‍ ആഗ്രഹിക്കുകയാണ്. കശ്‌മീരില്‍ നമുക്ക് നിരവധി കഥകളുണ്ട്. അതില്‍ നിന്നും 10 സിനിമകള്‍ വരെ നിര്‍മിക്കാം. എന്നാല്‍ ഒരു സിനിമ എടുക്കാനായിരുന്നു എന്‍റെ തീരുമാനം. എന്നാല്‍ ഇപ്പോള്‍ മുഴുവന്‍ സത്യവും പുറത്തു കൊണ്ടു വരാന്‍ ആഗ്രഹിക്കുകയാണ്. 'ദ കശ്‌മീര്‍ ഫയല്‍സ് അണ്‍റിപ്പോര്‍ട്ടഡ്' എന്ന പേരില്‍ സിനിമയ്‌ക്ക് തുടര്‍ച്ച ഉണ്ടാകും.

ഒരു കലാരൂപം എന്നതില്‍ കവിഞ്ഞുള്ള പ്രാധാന്യം ഇപ്പോള്‍ കശ്‌മീര്‍ ഫയല്‍സിന് കൈവന്നിട്ടുണ്ട്. ഇത് രാജ്യത്തിന്‍റെ അഭിമാനത്തിന്‍റെ പ്രശ്‌നമാണ്. എന്‍റെ കയ്യില്‍ എന്തൊക്കെ ഉള്ളതെന്ന് ലോകത്തിന് കാണിച്ച് കൊടുക്കേണ്ടത് ഇപ്പോള്‍ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്.'-വിവേക് അഗ്നിഹോത്രി പറഞ്ഞു.

Nadav Lapid criticize Kashmir Files'കശ്‌മീര്‍ ഫയല്‍സി'നെ അശ്ലീലം എന്നും പ്രൊപഗന്‍ഡ എന്നുമാണ് ഇസ്രയേലി സിനിമ സംവിധായകനും ജൂറി ചെയര്‍പേഴ്‌സണുമായ നദവ് ലാപിഡ് വിശേഷിപ്പിച്ചത്. ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങില്‍ നദവ് ലാപിഡിന്‍റെ വിവാദ പരാമര്‍ശം. ചിത്രം കണ്ട് ജൂറി അസ്വസ്ഥരായെന്നും ഞെട്ടിപ്പോയെന്നും നദവ് ലാപിഡ് സിനിമയുടെ പ്രദര്‍ശനത്തിന് ശേഷമുള്ള ചടങ്ങില്‍ പറഞ്ഞിരുന്നു.

Nadav Lapid vulgar porpaganda statement: 'ഇത്രയും വിഖ്യാതമായ മേളയുടെ മത്സര വിഭാഗത്തില്‍ ഇങ്ങനെയൊരു സിനിമ വന്നത് അശ്ലീലമാണ്. പ്രചാരണ സ്വഭാവമുള്ള ചിത്രം കലാപരമായ ചിത്രങ്ങള്‍ മത്സരിക്കുന്ന വിഭാഗത്തില്‍ എത്തപ്പെട്ടതില്‍ ജൂറി അംഗങ്ങള്‍ക്ക് നടുക്കവും രോഷവും ഉണ്ടായി. മത്സരിക്കാനെത്തിയ 15 സിനിമയില്‍ മറ്റെല്ലാം മികച്ച നിലവാരമുള്ള സിനിമകളായിരുന്നു.'-ലാപിഡ് പറഞ്ഞു. ലാപിഡിന്‍റെ വിവാദ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Comments against Nadav Lapid: ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്‌കാസ്‌റ്റിംഗ് മന്ത്രി അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പടെയുള്ളവര്‍ വേദിയിലിരിക്കെയാണ് നദവ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡര്‍ നവോര്‍ ഗിലോണിയും നദവിന്‍റെ വിവാദ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു. 'കശ്‌മീര്‍ ഫയല്‍സി'നെ കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ നദവ് സ്വയം ലജ്ജിക്കണമെന്നും ജൂറി അധ്യക്ഷ പദവി നദവ് ലാപിഡ് ദുരുപയോഗിച്ചുവെന്നും ഇന്ത്യ ഇസ്രയേല്‍ ബന്ധത്തിന് ഈ പരാമര്‍ശം വരുത്തിയ കോട്ടത്തെ അതിജീവിക്കുമെന്നുമാണ് ഗിലോണ്‍ ട്വീറ്റ് ചെയ്‌തത്.

Also Read: 'കശ്‌മീർ ഫയൽസ് വള്‍ഗര്‍ പ്രൊപ്പഗന്‍ഡ സിനിമ, കലാമൂല്യമില്ലാത്തത്' ; തുറന്നടിച്ച് ഐഎഫ്എഫ്ഐ ജൂറി ചെയര്‍മാന്‍ നദവ് ലാപിഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.