ETV Bharat / entertainment

'ഇളയ ദളപതി വന്തിട്ടേന്ന് സൊല്ല്'... ഇൻസ്റ്റഗ്രാമിൽ ഏറ്റവും വേഗത്തിൽ 1 ദശലക്ഷം ഫോളോവേഴ്‌സുമായി വിജയ്

author img

By

Published : Apr 3, 2023, 10:19 PM IST

ഏറ്റവും വേഗതയിൽ ഒരു ദശലക്ഷം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ് എന്ന ലോക റെക്കോഡിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി നടൻ വിജയ്. 99 മിനിറ്റു കൊണ്ടാണ് വിജയ് 1 ദശലക്ഷം (മില്ല്യൺ) ഫോളോവേഴ്‌സിനെ സ്വന്തമാക്കിയത്.

ചെന്നൈ  Vijay achieved the third position  Vijay achieved world record  Vijay world record  1 million followers on Instagram  fastest 1 million followers on Instagram  fastest 1 million followers on Instagram record  ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ്  ഒരു ദശലക്ഷം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ്  1 ദശലക്ഷം ഫോളോവേഴ്‌സ്  ഏറ്റവും വേഗത്തിൽ 1 ദശലക്ഷം ഫോളോവേഴ്‌സ്  വിജയ്
ഏറ്റവും വേഗത്തിൽ 1 ദശലക്ഷം ഫോളോവേഴ്‌സ് എന്ന ലോക റൊക്കോർഡിൽ മൂന്നാം സ്ഥാനം നേടി വിജയ്

ചെന്നൈ: ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് വിജയ്. കോടിക്കണക്കിന് വരുന്ന ആരാധകരാണ് വിജയ്‌യുടെ കരുത്ത്. അതുകൊണ്ടു തന്നെ സമൂഹമാധ്യമങ്ങളിലെ അദ്ദേഹത്തിൻ്റെ സാന്നിധ്യവും വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. എന്നാൽ ഫേസ്‌ബുക്കിലും, ട്വിറ്ററിലും സജീവമായ താരത്തിന് പക്ഷെ ഇൻസ്റ്റഗ്രാം തുടങ്ങി ഇക്കാലമത്രയായിട്ടും ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിൽ ഉണ്ടായിരുന്നില്ല.

7.8 ദശലക്ഷം പേരാണ് വിജയുടെ ഫേസ്ബുക്കിൽ അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. ഇതുകൂടാതെ 4.4 ദശലക്ഷം പേരാണ് ട്വിറ്ററിൽ അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. ഇത്രയൊക്കെ ഫാൻബേസ് ഉണ്ടായിരുന്നിട്ടും തൻ്റെതായി ഒരു ഇൻസ്റ്റഗ്രാം ഹാൻഡിൽ താരം തുടങ്ങിയിട്ടുണ്ടായിരുന്നില്ല.

ആരാധകരുടെ ഇളയദളപതി: ആരാധകരുടെ പരാതികൾ തീർത്തുകൊണ്ട് സ്വന്തമായി ഒരു ഇൻസ്റ്റഗ്രാം ഹാൻഡിൽ തുടങ്ങിയിരിക്കുകയാണ് ഇളയദളപതി. ഞായറാഴ്‌ചയാണ് താരം തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിൽ തുറക്കുന്നത്. ഹാൻഡിൽ തുടങ്ങി നിമിഷങ്ങൾക്കകം തന്നെ അത് വലിയ വാർത്തയാകുകയും വാർത്തയറിഞ്ഞ് അദ്ദേഹത്തിൻ്റെ ലക്ഷക്കണക്കിന് വരുന്ന ആരാധകർ അദ്ദേഹത്തിൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ തിരഞ്ഞ് വരികയുമായിരുന്നു.

ആരാധകരുടെ ഈ കുത്തൊഴുക്ക് ആഗോള തലത്തിൽ ഏറ്റവും വേഗതയിൽ 1 ദശലക്ഷം ഫോളോവേഴ്സ് നേടിയവരുടെ കൂട്ടത്തിൽ 3-ാം സ്ഥാനമാണ് വിജയ്‌ക്ക് നേടികൊടുത്തത്.

99 മിനിറ്റുകൊണ്ട് 1 ദശലക്ഷം ഫോളോവേഴ്‌സ്: 99 മിനിറ്റുകൊണ്ടാണ് ആക്‌ടർ വിജയ് എന്ന വിജയ്‌യുടെ ഇൻസ്റ്റഗ്രാം ഹാൻഡിൽ 1 ദശലക്ഷം ഫോളോവേഴ്‌സിനെ നേടിയത്. ഏറ്റവു വേഗതയിൽ 1 ദശലക്ഷം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിനെ നേടിയതിൽ വിജയ്യെ പിന്നിലാക്കി വെറും 2 പേരാണ് സൂപ്പർ സ്റ്റാറിൻ്റെ മുൻപിലുള്ളത്. ഒന്നാമത്തെത് ദക്ഷിണ കൊറിയൻ പോപ്പ് ബാൻഡായ ബിടിഎസ് ആണ്.

വെറും 43 മിനിറ്റു കൊണ്ടാണ് ബിടിഎസ് 1 ദശലക്ഷം ഫോളോവേഴ്‌സ് എന്ന നേട്ടം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് ഹോളിവുഡിലെ മിന്നും താരമായ ആഞ്ചലീന ജോളിയാണ്. 59 മിനിറ്റുകളിലാണ് ആഞ്ചലീന ജോളിക്ക് ഇൻസ്റ്റഗ്രാമിൽ ഒരു ദശലക്ഷം ഫോളോവേഴ്സിനെ ലഭിച്ചത്.

also read: 'ഹലോ നൻപാസ് ആൻഡ് നന്‍പീസ്': ഇൻസ്റ്റഗ്രാമിൽ അരങ്ങേറ്റം കുറിച്ച് വിജയ്

വിജയ്‌യെ കൂടാതെ തമിഴിൽ നിന്നുള്ള മറ്റൊരു നടനും ഇൻസ്റ്റഗ്രാമിൽ ഹാൻഡിൽ തുടങ്ങാതെ മാറിനിൽക്കുന്നുണ്ട് എന്നാൽ അദ്ദേഹം വിജയ്‌യിൽ നിന്ന് വ്യത്യസ്തനായി ഒരു വിധത്തിലും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നില്ല. ഫാൻ ഫൈറ്റുകളിൽ വിജയ്‌യുടെ പ്രധാന എതിരാളിയായ അജിത്ത് ആണ് ആ വ്യക്‌തിത്വം.

എന്നാൽ അജിത്തിനെ പോലെ തന്നെ സമൂഹമാധ്യമങ്ങളിൽ നിന്നും വിട്ടു നിന്ന അദ്ദേഹത്തിൻ്റെ ഭാര്യ ശാലിനി ഈ അടുത്ത് ഇൻസ്റ്റഗ്രാം ഹാൻഡിൽ തുടങ്ങിയിരുന്നു. ലോകേഷ് കനകരാജിൻ്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ലിയോ’യാണ് വിജയുടെതായി വരാനിരിക്കുന്ന ചിത്രം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.