ETV Bharat / entertainment

'അവര്‍ക്കൊപ്പമാണ് എന്‍റെ 2023 ആരംഭിക്കുന്നത്‌'; മലൈക്കോട്ട വാലിബനില്‍ മോഹന്‍ലാലിന്‍റെ വില്ലനായി ബോളിവുഡ് താരം

author img

By

Published : Dec 25, 2022, 12:33 PM IST

Bollywood Tollywood actors in Malaikottai Valiban: മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ ബോളിവുഡ് കോളിവുഡ് സാന്നിധ്യം. സ്‌റ്റാന്‍ഡ്‌ അപ് കൊമേഡിയനും കന്നട നടനുമായ ഡാനിഷ് സേത്ത്, ബോളിവുഡ് താരം വിദ്യുത് ജംവാള്‍ എന്നിവരും മലൈക്കോട്ട വാലിബന്‍റെ ഭാഗമാകും.

Malaikottai Valiban title poster  Danish Sait to play in Malaikottai Valiban  Danish Sait tweet  Vidyut Jammwal to play Malaikottai Valiban  Malaikottai Valiban  Vidyut Jammwal  Danish Sait  Mohanal Lijo Jose Pellissery movie  Mohanal Lijo Jose Pellissery  Mohanal  Lijo Jose Pellissery  മോഹന്‍ലാലിന്‍റെ വില്ലനായി ബോളിവുഡ് താരം  Prithviraj about Malaikottai Valiban  Once again Amen team joins with Lijo Jose  Malaikottai Valiban crew  Malaikottai Valiban shooting  Lijo Jose Pellissery latest movies  Bollywood Tollywood actors in Malaikottai Valiban  ഡേനിഷ് സേത്ത്‌  വിദ്യുത് ജംവാള്‍  മോഹന്‍ലാല്‍  ലിജോ ജോസ് പെല്ലിശ്ശേരി  മലൈക്കോട്ട വാലിബന്‍  മലൈക്കോട്ട വാലിബനില്‍ ബോളിവുഡ് കോളിവുഡ് സാന്നിധ്യം
മലൈക്കോട്ട വാലിബനില്‍ ബോളിവുഡ് കോളിവുഡ് സാന്നിധ്യം

Malaikottai Valiban title poster: മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ പ്രമുഖ സ്‌റ്റാന്‍ഡ്‌ അപ്പ് കൊമേഡിയനും കന്നഡ നടനുമായ ഡാനിഷ് സേത്തും. കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാല്‍ ലിജോ ജോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനം. 'മലൈക്കോട്ട വാലിബന്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

Danish Sait to play in Malaikottai Valiban: പേര് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സിനിമ പ്രേമികള്‍ വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ് ഈ ചിത്രത്തിനായി. ഈ സാഹചര്യത്തില്‍ താനും 'മലൈക്കോട്ട വാലിബന്‍റെ' ഭാഗമാകുന്നു എന്നറിയിച്ച് കൊണ്ട് ഡാനിഷ് സേത്ത് രംഗത്തെത്തിയിരിക്കുകയാണ്.

Danish Sait tweet: സിനിമയുടെ ടൈറ്റില്‍ പോസ്‌റ്റര്‍ തന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഷെയര്‍ ചെയ്‌തു കൊണ്ടാണ് ഡാനിഷ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. 'വിഖ്യാതമായ മോഹന്‍ലാലിനും ജീനിയസായ ലിജോ ജോസ് പെല്ലിശ്ശേരിക്കും ഒപ്പമാണ് തന്‍റെ 2023 ആരംഭിക്കുന്നത്‌' -എന്നാണ് ഡാനിഷ് കുറിച്ചത്.

Vidyut Jammwal to play Malaikottai Valiban: ഡാനിഷിനെ കൂടാതെ ബോളിവുഡ് താരം വിദ്യുത് ജംവാളും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 'മലൈക്കോട്ട വാലിബനില്‍' വിദ്യുത് വില്ലന്‍ വേഷത്തിലെത്തുമെന്നാണ് സൂചന. ഒരു ഗുസ്‌തിക്കാരനായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ പ്രാവീണ്യമുള്ള വിദ്യുത് ഈ സിനിമയില്‍ വില്ലനായെത്താനുള്ള സാധ്യതകള്‍ ഏറെയാണ്.

Prithviraj about Malaikottai Valiban: ഒരു മിത്തിനെ ആസ്‌പദമാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് പീരീഡ് ചിത്രമായിരിക്കും 'മലൈക്കോട്ട വാലിബന്‍' എന്നും റിപ്പോര്‍ട്ടുണ്ട്. മോഹന്‍ലാല്‍ - ലിജോ ജോസ്‌ പെല്ലിശ്ശേരി ടീമില്‍ അണിയറയില്‍ ഒരുങ്ങുന്നത് ഒരു വമ്പന്‍ ചിത്രം ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസം നടന്‍ പൃഥ്വിരാജും പറഞ്ഞിരുന്നു.

Once again Amen team joins with Lijo Jose: ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ സൂപ്പര്‍ ഹിറ്റ് ചിത്രം 'ആമേന്' വേണ്ടി പ്രവര്‍ത്തിച്ചവര്‍ ഈ സിനിമയ്‌ക്ക് വേണ്ടി വീണ്ടും ഒരുമിക്കും എന്നതാണ് 'മലൈക്കോട്ട വാലിബന്‍റെ' പ്രത്യേകതകളിലൊന്ന്. 'ആമേന്' വേണ്ടി തിരക്കഥയെഴുതിയ പിഎസ് റഫീക്കാണ് 'മലൈക്കോട്ട വാലിബന്‌' വേണ്ടിയും തിരക്കഥ ഒരുക്കുക. 'ആമേന്' വേണ്ടി ഗാനങ്ങള്‍ ഒരുക്കിയ പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് വേണ്ടി സംഗീതം നിര്‍വഹിക്കുക.

Malaikottai Valiban crew: ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ തന്നെ 'ചുരുളി'ക്ക് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ച മധു നീലകണ്‌ഠനാണ് 'മലൈക്കോട്ട വാലിബന്' വേണ്ടിയും ക്യാമറ ചലിപ്പിക്കുക. ദീപു ജോസഫ്‌ എഡിറ്റിംഗും നിര്‍വഹിക്കും. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്‌, മാക്‌സ്‌ ലാബ്‌സ്‌, സെഞ്ച്വറി ഫിലിംസ് എന്നീ ബാനറുകളില്‍ ഷിബു ബേബി ജോണ്‍ ആണ് സിനിമയുടെ നിര്‍മാണം.

Malaikottai Valiban shooting: സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കുമെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി നേരത്തെ അറിയിച്ചിരുന്നു. 27-ാമത് ഐഎഫ്‌എഫ്‌കെ വേദിയിലായിരുന്നു ലിജോ ജോസ് ഇക്കാര്യം പറഞ്ഞിരുന്നത്. രാജസ്ഥാന്‍ ആണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ജനുവരി 10ന് ചിത്രീകരണം ആരംഭിക്കും. രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ഷെഡ്യൂളാണ് രാജസ്ഥാനിലേത്.

Lijo Jose Pellissery latest movies: മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ 'നന്‍പകല്‍ നേരത്ത് മയക്കം' സിനിമയ്‌ക്ക് ശേഷമാണ് മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ്‌ പെല്ലിശ്ശേരി പുതിയ സിനിമ എടുക്കുന്നത്. 'നന്‍പകല്‍ നേരത്ത് മയക്കം' ഉടന്‍ തന്നെ റിലീസ് ചെയ്യും. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'എലോണ്‍' ആണ് മോഹന്‍ലാലിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. കൊവിഡ് 19 പശ്ചാത്തലത്തിലൊരുക്കിയ ചിത്രം ഡിജിറ്റല്‍ റിലീസായാകും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക.

Also Read: മലൈക്കോട്ടൈ വാലിബൻ; മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്തുവിട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.