ETV Bharat / entertainment

പ്രമുഖ നടി സൊണാലി ചക്രബര്‍ത്തി അന്തരിച്ചു; ഞെട്ടലില്‍ ടോളിവുഡ്‌ ലോകം

author img

By

Published : Oct 31, 2022, 1:03 PM IST

Updated : Oct 31, 2022, 2:20 PM IST

Sonali Chakraborty died: ബംഗാളി നടി സൊണാലി ചക്രബര്‍ത്തിയുടെ മരണത്തിന്‍റെ ഞെട്ടലില്‍ ടോളിവുഡ്‌ ലോകം. ഭര്‍ത്താവും നടനുമായ ശങ്കര്‍ ചക്രബര്‍ത്തിയാണ് നടിയുടെ മരണ വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്.

Sonali Chakraborty passed away  Sonali Chakraborty died  Sonali Chakraborty death  Sonali Chakraborty death reason  Sonali Chakraborty news  Sonali Chakraborty  ബംഗാളി നടി സൊണാലി ചക്രബര്‍ത്തി  സൊണാലി ചക്രബര്‍ത്തി  ടോളിവുഡ്‌ ലോകം  Mamata Banerjee condoled Sonali family  Sonali suffering from chronic Liver disease  Sonali Chakraborty acting career
പ്രമുഖ നടി സൊണാലി ചക്രബര്‍ത്തി അന്തരിച്ചു; ഞെട്ടലില്‍ ടോളിവുഡ്‌ ലോകം

Sonali Chakraborty death: മുതിര്‍ന്ന ബംഗാളി നടി സൊണാലി ചക്രബര്‍ത്തി അന്തരിച്ചു. നടിയുടെ വിയോഗ വാര്‍ത്തയുടെ ഞെട്ടല്‍ വിട്ടുമാറാതെ ടോളിവുഡ് ലോകം. കഴിഞ്ഞ ഏതാനും മാസങ്ങളായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെ നഗരത്തിലെ ആശുപത്രിയില്‍ വച്ചായിരുന്നു സൊണാലി ചക്രബര്‍ത്തി അന്ത്യശ്വാസം വലിച്ചത്.

Mamata Banerjee condoled Sonali family: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി സൊണാലിയുടെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുകയും അവരുടെ ദുഃഖം അറിയിക്കുകയും ചെയ്‌തു. വെസ്‌റ്റ് ബംഗാള്‍ മോഷന്‍ പിക്‌ചര്‍ ആര്‍ട്ടിസ്‌റ്റ് ഫോറവും ദു:ഖം രേഖപ്പെടുത്തിയിട്ടുണ്ട്. ടോളിവുഡ് സിനിമ മേഖലയും ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തുകയാണ്. നടി അനിന്ദിത റേ ചൗധരിയും തന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ സൊണാലിയുടെ മരണവാര്‍ത്ത തന്നെ വളരെയധികം ദു:ഖിപ്പിച്ചതായി കുറിച്ചു.

പ്രമുഖ നടന്‍ ശങ്കര്‍ ചക്രബര്‍ത്തിയുടെ ഭാര്യയാണ് സൊണാലി ചക്രബര്‍ത്തി. ഭര്‍ത്താവ്‌ ശങ്കര്‍ ചക്രബര്‍ത്തിയാണ് മരണ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സൊണാലിയുടെ അന്ത്യകർമങ്ങൾ രാവിലെ 10.30ന് കിയോറട്ടോല ശ്‌മശാനത്തിൽ നടന്നു.

Sonali suffering from chronic Liver disease: ഏറെ നാളായി ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന സൊണാലി അഭിനയ ജീവിതത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. നടിക്ക് ഗുരുതരമായ കരള്‍ രോഗമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ആരംഭത്തില്‍ തന്നെ സൊണാലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Sonali Chakraborty acting career: മിനി സ്‌ക്രീനിലും ബിഗ്‌ സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ നടിയാണ് സൊണാലി ചക്രബര്‍ത്തി. രചന ബാനര്‍ജി, ഫെര്‍ഡസ്‌ അഹമദ് എന്നിവര്‍ക്കൊപ്പം 'ഹര്‍ ജീത്ത്' (2002), കോയല്‍ മല്ലിക്കിനൊപ്പം 'ബന്ധന്‍' (2004) തുടങ്ങി നിരവധി ബംഗാളി ഹിറ്റ് ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്.

കൂടാതെ നിരവധി ജനപ്രിയ ടിവി സീരിയലുകളിലും സജീവമായിരുന്നു സൊണാലി. ബംഗാളി ടെലിവിഷനിലെ ജനപ്രിയ മുഖങ്ങളിലൊന്നാണ് സോണാലി. സൊണാലിയുടെ സ്വാഭാവിക അഭിനയം നിരവധി പ്രേക്ഷക നിരൂപക പ്രശംസകള്‍ക്ക് നടി പാത്രമായിട്ടുണ്ട്.

Last Updated : Oct 31, 2022, 2:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.