ETV Bharat / entertainment

ഹരിവരാസനം പുനരാവിഷ്‌കരിച്ച് ഉണ്ണി മകുന്ദനും കൂട്ടരും; മാളികപ്പുറം പുതിയ ഗാനം ശ്രദ്ധേയം

author img

By

Published : Dec 24, 2022, 10:51 AM IST

മാളികപ്പുറം സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. ഹരിവരാസനത്തിന്‍റെ പുനരാവിഷ്‌കരിച്ച പതിപ്പാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

Unni Mukundan movie  Unni Mukundan  Malikappuram song Harivarasanam released  Malikappuram song Harivarasanam  Malikappuram song  Malikappuram  Harivarasanam song  Harivarasanam  ഹരിവരാസനം പുനരാവിഷ്‌കരിച്ച് ഉണ്ണി  മാളികപ്പുറം പുതിയ ഗാനം  മാളികപ്പുറം  മാളികപ്പുറം ഗാനം  മാളികപ്പുറം സിനിമയിലെ പുതിയ ഗാനം  ഹരിവരാസനത്തിന്‍റെ പുനരാവിഷ്‌കരിച്ച പതിപ്പ്‌  ഉണ്ണി മുകുന്ദന്‍  ഹരിവരാസനം
ഹരിവരാസനം പുനരാവിഷ്‌കരിച്ച് ഉണ്ണി മകുന്ദനും കൂട്ടരും

ഉണ്ണി മുകുന്ദന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മാളികപ്പുറം'. നവാഗതനായ വിഷ്‌ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. പ്രസിദ്ധമായ 'ഹരിവരാസനം' കീര്‍ത്തനം പുനരാവിഷ്‌കരിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

പ്രകാശ് പുത്തൂര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. രഞ്ജിന്‍ രാജ് മ്യൂസിക് പ്രൊഡക്ഷന്‍ നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിക്കാനായി ആയിരത്തിനടുത്ത് ഗായകരില്‍ നിന്നാണ് പ്രകാശിനെ തെരഞ്ഞെടുത്തതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

  • " class="align-text-top noRightClick twitterSection" data="">

നേരത്തെ 'ഗണപതി തുണയരുളുക' എന്ന ഗാനവും പുറത്തിറങ്ങിയിരുന്നു. ഈ ഗാനവും പ്രേക്ഷകപ്രീതി നേടിയിരുന്നു. സിനിമയുടെ ട്രെയിലറും നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഡിസംബര്‍ 22നാണ് ചിത്രം തിയേറ്ററുകളിലെത്തുക. സിനിമയ്‌ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. ഫാന്‍റസി ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നത്.

ആന്‍റോ ജോസഫിന്‍റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് സംവിധായകന്‍ വിഷ്‌ണു ശശിശങ്കര്‍. വിഷ്‌ണുവാണ് സിനിമയുടെ എഡിറ്റിങ്ങും നിര്‍വഹിക്കുക.

ഉണ്ണി മുകുന്ദനെ കൂടാതെ ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, ശ്രീപദ്, സമ്പത്ത് റാം, ദേവനന്ദ, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കും. അഭിലാഷ് പിള്ളയുടേതാണ് രചന.

Also Read: 'ഇത് ഞാന്‍ നിനക്ക് വേണ്ടി ചെയ്യും'; ബാലയുടെ വീഡിയോ ക്ലിപ് പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.