ETV Bharat / entertainment

'ഇതുവരെ കണാത്ത ഒരു കാഴ്‌ചയ്ക്ക് സാക്ഷിയാകൂ...!' ചാവേര്‍ സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്‌റ്റര്‍ ഇന്നെത്തും

author img

By

Published : Jul 29, 2023, 12:31 PM IST

കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്‍റണി വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ചാവേറിന്‍റെ മോഷന്‍ പോസ്‌റ്റര്‍ ഇന്ന് റിലീസ് ചെയ്യും.

Tinu Pappachan Kunchacko Boban movie Chaaver  Tinu Pappachan Kunchacko Boban movie  Tinu Pappachan Kunchacko Boban  Tinu Pappachan  Kunchacko Boban  Chaaver second look motion poster  Chaaver second look  Chaaver motion poster  Chaaver  ആന്‍റണി വര്‍ഗീസ്  അര്‍ജുന്‍ അശോകന്‍  ചാവേറിന്‍റെ മോഷന്‍ പോസ്‌റ്റര്‍  ചാവേര്‍  ടിനു പാപ്പച്ചന്‍  Tinu Pappachan
'ഇതുവരെ കണാത്ത ഒരു കാഴ്ച്ചയ്ക്ക് സാക്ഷിയാകൂ'; ചാവേര്‍ സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്‌റ്റര്‍ ഇന്നെത്തും

കുഞ്ചാക്കോ ബോബന്‍ (Kunchacko Boban) നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ചാവേര്‍' (Chaaver). ടിനു പാപ്പച്ചന്‍ (Tinu Pappachan) സംവിധാനം ചെയ്യുന്ന സിനിമയുടെ സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്‌റ്റര്‍ ഇന്നെത്തും (ജൂലൈ 29). ഇന്ന് വൈകിട്ട് 5 മണിക്കാണ് 'ചാവേര്‍' സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്‌റ്റര്‍ റീലീസാകുക (Chaaver second look motion poster).

കുഞ്ചാക്കാ ബോബനാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഒപ്പം സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്‌റ്റര്‍ അനൗന്‍സ്‌മെന്‍റ് പോസ്‌റ്ററും താരം പങ്കുവച്ചിട്ടുണ്ട്. 'ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കാഴ്‌ചയ്ക്ക് സാക്ഷ്യം വഹിക്കൂ' എന്ന അടിക്കുറിപ്പോട് കൂടിയാണ് താരം പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

കുഞ്ചാക്കോ ബോബനെ കൂടാതെ അര്‍ജുന്‍ അശോകന്‍, ആന്‍റണി വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തും. നേരത്തെ പുറത്തിറങ്ങിയ 'ചാവേറി'ന്‍റെ (Chaaver) ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വളരെ വ്യത്യസ്‌തമാര്‍ന്നതായിരുന്നു ചാവേര്‍ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍.

കല്ലില്‍ കൊത്തിവച്ച ശില്‍പ്പങ്ങള്‍ പോലെയാണ് ഫസ്‌റ്റ്‌ ലുക്കില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്‍റണി വര്‍ഗീസ് എന്നിവരായിരുന്നു ഫസ്‌റ്റ്‌ ലുക്കില്‍. ചോര ചീന്തുന്ന പോരാട്ട വീര്യമുള്ള കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഇവര്‍ മൂവര്‍ക്കും എന്നാണ് സൂചന.

'അജഗജാന്തരം' സിനിമയ്‌ക്ക് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' ആണ് ടിനു പാപ്പച്ചന്‍റെ ആദ്യ ചിത്രം. ആദ്യ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷമുളള ടിനു പാപ്പച്ചന്‍ മൂന്നാമതായി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി വലിയ ആകാംഷയോടെയാണ് സിനിമപ്രേമികള്‍ കാത്തിരിക്കുന്നത്.

പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. 'ചാവേറി'ന്‍റെ ഓരോ പുതിയ അപ്‌ഡേറ്റുകളും വളരെ വ്യത്യസ്‌തമായിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത കുഞ്ചാക്കോ ബോബനെയാണ് 'ചാവേറി'ലൂടെ പ്രേക്ഷകര്‍ക്ക് കാണാനാവുക. സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍റെ ഗെറ്റപ്പുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

മുടി പറ്റവെട്ടി കട്ടത്താടിയില്‍ പരുഷമായ നോട്ടത്തിലുള്ള കുഞ്ചാക്കോ ബോബന്‍റെ ലുക്കും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നേരത്തെ 'ചാവേറി'ലെ ഒരു ലുക്കൗട്ട് നോട്ടിസും അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു. ചിത്രത്തിലെ ചാക്കോച്ചന്‍റെ കഥാപാത്രത്തിന്‍റെ ലുക്കൗട്ട് നോട്ടിസായിരുന്നു അത്.

'ചാവേറി'ല്‍ അശോകന്‍ എന്ന 47 വയസുകാരനെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. സിനിമയിലെ താരത്തിന്‍റെ കഥാപാത്രത്തെ വ്യക്തമാക്കുന്നതാണ് ലുക്കൗട്ട് നോട്ടിസ് (Chaaver look out notice).

'ഈ ഫോട്ടോയില്‍ കാണുന്ന അശോകന്‍ (47) പൊലീസ് അന്വേഷണം നടക്കുന്ന ആക്രമണ കേസിലെയും മറ്റ് അനുബന്ധ ക്രിമിനല്‍ കേസുകളിലെയും പ്രതിയാണ്. നിലവില്‍ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇരുനിറം, 5 അടി, 7 ഇഞ്ചോളം പൊക്കം എന്നിവയാണ് ശരീര അടയാളങ്ങള്‍. മലയാളം, തമിഴ് ഭാഷകള്‍ സംസാരിക്കും. കള്ളി മുണ്ടും ഷര്‍ട്ടുമാണ് അവസാനമായി ധരിച്ചിരുന്ന വേഷം. ടിയാനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ അറിയിക്കുക' -ഇങ്ങനെയായിരുന്നു ലുക്കൗട്ട് നോട്ടിസ്.

Also Read: Chaaver First look| പ്രതീക്ഷ നല്‍കി ടിനു പാപ്പച്ചന്‍റെ 'ചാവേര്‍' ഫസ്‌റ്റ് ലുക്ക്; പോസ്‌റ്റര്‍ പങ്കുവച്ച് നിവിന്‍ പോളി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.