ETV Bharat / entertainment

Jee Karda| 'ഇഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും, ഇത് ഇങ്ങനെയാണ്'; 'ജീ കർദ' വിമർശനങ്ങളില്‍ പ്രതികരിച്ച് തമന്ന

author img

By

Published : Jun 20, 2023, 3:16 PM IST

പരസ്‌പര ബന്ധങ്ങളും പ്രണയവും സ്‌നേഹവുമെല്ലാം പ്രമേയമാവുന്ന ചിത്രങ്ങളില്‍ ഇത്തരത്തിലുള്ള രംഗങ്ങൾ നിർണായക ഘടകമാണെന്ന് തമന്ന.

Jee Karda intimate scenes  Tamannaah on Jee Karda intimate scenes criticism  Tamannaah  Tamannaah responds to Jee Karda intimate scenes  Tamannaah Jee Karda intimate scenes  Jee Karda  ജീ കർദ  ജീ കർദ വിമർശനങ്ങളില്‍ പ്രതികരിച്ച് തമന്ന  ജീ കർദ വിമർശനങ്ങളില്‍ തമന്ന  ജീ കർദ വിമർശനങ്ങൾ  നടി തമന്ന ഭാട്ടിയ  വെബ് സീരീസ് ജീ കർദ  സുഹൈൽ നയ്യാർ  ലസ്റ്റ് സ്റ്റോറീസ് 2 വിലെ നടന്‍ വിജയ് വര്‍മ  ലസ്റ്റ് സ്റ്റോറീസ് 2  നടന്‍ വിജയ് വര്‍മ  വിജയ് വര്‍മ
Jee Karda| 'ഇഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും, ഇത് ഇങ്ങനെയാണ്'; 'ജീ കർദ' വിമർശനങ്ങളില്‍ പ്രതികരിച്ച് തമന്ന

ഹൈദരാബാദ്: തന്‍റെ ഏറ്റവും പുതിയ വെബ് സീരീസായ 'ജീ കർദ' (Jee Karda)യുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന വിവാദങ്ങളോടും വിമർശനങ്ങളോടും പ്രതികരിച്ച് നടി തമന്ന ഭാട്ടിയ (Tamannaah Bhatia). അടുത്തിടെ പുറത്തുവന്ന ചിത്രത്തിലെ ചില രംഗങ്ങളാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. 'ജീ കർദ'യിൽ നായകൻ സുഹൈൽ നയ്യാറുമൊത്തുള്ള (Suhail Nayyar) തമന്നയുടെ ചൂടൻ രംഗങ്ങൾ സൈബർ ലോകത്തുൾപ്പടെ ചൂടൻ ചർച്ചകൾക്കും വഴിവച്ചു. അത്തരം വിമർശനങ്ങളില്‍ പ്രതികരണവുമായി തമന്ന തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

അരുണിമ ശർമ്മയാണ് (Arunima Sharma) ചിത്രം സംവിധാനം ചെയ്യുന്നത്. 'ലാവണ്യ' എന്നാണ് ചിത്രത്തിലെ തമന്ന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഋഷഭ് എന്ന കഥാപാത്രമായാണ് സുഹൈൽ നയ്യാർ വേഷമിടുന്നത്. അടുത്തിടെ, ഒരു അഭിമുഖത്തിൽ തമന്നയും സുഹൈലും സിനിമയിലെ തങ്ങൾക്കിടയിലുണ്ടായ കെമിസ്‌ട്രിയെ കുറിച്ചും സംവിധായിക അരുണിമ ശർമ്മ എങ്ങനെയാണ് അത് അത്രമാത്രം എളുപ്പവും സുഖപ്രദവുമാക്കിയത് എന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു.

തങ്ങളുടെ കഥാപാത്രങ്ങളായ ലാവണ്യയുടെയും ഋഷഭിന്‍റെയും കഥ പറയാൻ ഇത്തരം രംഗങ്ങൾ നിർണായകമാണെന്നും തമന്ന പറഞ്ഞു. ഈ രംഗങ്ങൾ ആരുടെയെങ്കിലും ശ്രദ്ധ ആകർഷിക്കാനായി നിർമിച്ചതല്ലെന്നും നടി വ്യക്തമാക്കി. റിലേഷൻഷിപ്പ് ഡ്രാമകളില്‍, പരസ്‌പര ബന്ധങ്ങളും പ്രണയവും സ്‌നേഹവുമെല്ലാം പ്രമേയമാവുന്ന ചിത്രങ്ങളില്‍ ഇത്തരത്തിലുള്ള രംഗങ്ങൾ നിർണായക ഘടകമാണെന്ന് തമന്ന ചൂണ്ടിക്കാട്ടി.

“ആളുകൾ ഇഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും, ഇത് ഇങ്ങനെയാണ്,” തമന്ന പറഞ്ഞു. തനിക്കോ സുഹൈലിനോ തങ്ങളുടെ കഥാപാത്രങ്ങളെ സ്വീകരിക്കാൻ ബുദ്ധിമുട്ട് തോന്നിയില്ലെന്നും സുഹൈൽ തനിക്ക് വളരെ കംഫർട്ടബിളായ സഹ നടനാണെന്നും അവർ വ്യക്തമാക്കി. "ഇന്‍റിമസി ഇൻസ്ട്രക്‌ടർ" എന്നാണ് സംവിധായകയെ തമന്ന വിശേഷിപ്പിച്ചത്. ഇത്തരം രംഗങ്ങളില്‍ തനിക്ക് കൃത്യമായ മാർഗ നിർദേശങ്ങൾ തന്നത് സംവിധായിക ആയിരുന്നെന്ന് തമന്ന പറഞ്ഞു. താനും സുഹൈലും തമ്മിലുള്ള അടുത്ത ബന്ധം അവർ മനസിലാക്കിയിട്ടുണ്ടെന്നും തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും മനോഹരമാക്കാനാണ് അവർ ശ്രമിച്ചതെന്നും തമന്ന കൂട്ടിച്ചേർത്തു.

തങ്ങളുടെ ആദ്യ ഇന്‍റിമേറ്റ് രംഗം ചിത്രീകരിക്കുന്നതിന് മുമ്പ് താൻ ശരിക്കും പരിഭ്രാന്തനായിരുന്നു എന്നാണ് സുഹൈൽ പറഞ്ഞത്. എന്നാൽ ആ ഘട്ടങ്ങളില്‍ തമന്ന നല്‍കിയ പിന്തുണ എടുത്തു പറയേണ്ടതാണെന്നും പത്ത് വർഷത്തിലേറെയായി പരസ്‌പരം അറിയാവുന്ന ലാവണ്യയുടെയും ഋഷഭിന്റെയും ബന്ധമാണ് സ്‌ക്രീനില്‍ കാണാൻ കഴിയുക എന്നും സുഹൈൽ വ്യക്തമാക്കി.

അടുത്തിടെയാണ് തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ലസ്റ്റ് സ്റ്റോറീസ്- 2' വിലെ നടന്‍ വിജയ് വര്‍മയുമായി പ്രണയത്തിലാണെന്ന് തമന്ന വെളിപ്പെടുത്തിയത്. ഫിലിം കമ്പാനിയന് നല്‍കിയ ഇന്‍റര്‍വ്യൂവില്‍ ആയിരുന്നു തമന്ന ആദ്യമായി മനസ് തുറന്നത്. വിജയ് വര്‍മയെ തന്‍റെ ഹാപ്പി പ്ലേസ് ആയാണ് താരം വിശേഷിപ്പിച്ചത്.

ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചതിനാല്‍ മാത്രം ആര്‍ക്കും ആരോടും ഇഷ്‌ടം തോന്നില്ലെന്നും അങ്ങനെയാണെങ്കില്‍ താന്‍ ധാരാളം നടന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും തമന്ന പറഞ്ഞു. ഒരു വ്യക്തിയോട് ആകര്‍ഷണം തോന്നുന്നത് അയാളും നമ്മളും ചെയ്യുന്ന ജോലിയിലെ സാമ്യത മൂലമല്ല, മറിച്ച് ആ വ്യക്തിയുടെ പേഴ്‌സണലായ സവിശേഷതകള്‍ മൂലമാണെന്നും തമന്ന ചൂണ്ടിക്കാട്ടിയിരുന്നു.

ALSO READ: 'എന്‍റെ സന്തോഷത്തിന്‍റെ ഇടം, ഇത്രയും നാള്‍ താന്‍ തേടിയയാള്‍'; വിജയ്‌ വര്‍മ്മയുമായുള്ള പ്രണയത്തിലെന്ന് തമന്ന ഭാട്ടിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.