ETV Bharat / entertainment

'9-ാം വയസില്‍ എന്‍റെ പിതാവ് ക്ലീനര്‍ ബോയി ആയിരുന്നു, ജീവിക്കുന്നത് മകള്‍ക്ക് വേണ്ടി'; സുനില്‍ ഷെട്ടി

author img

By

Published : Mar 26, 2023, 1:54 PM IST

ഇന്ത്യൻ ഐഡൽ മത്സരാര്‍ഥിയെ പ്രശംസിച്ച സുനില്‍ ഷെട്ടി തന്‍റെ പിതാവിന്‍റെ ബാല്യ കാലത്തെ പ്രയാസകരമായ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തുന്നു.

Suniel Shetty reveals  9ാം വയസ്സില്‍ എന്‍റെ പിതാവ് ക്ലീനര്‍ ബോയി  സുനില്‍ ഷെട്ടി  മത്സരാര്‍ഥിയെ പ്രശംസിച്ച സുനില്‍ ഷെട്ടി  Suniel Shetty  ദേബോഷ്‌മിത  ഇന്ത്യൻ ഐഡൽ  ഷോയിലെ മത്സരാർത്ഥിയായ ദേബോഷ്‌മിത  മകൾ ആതിയ ഷെട്ടി  ആതിയ ഷെട്ടി
9ാം വയസ്സില്‍ എന്‍റെ പിതാവ് ക്ലീനര്‍ ബോയി ആയിരുന്നു

ഇന്ത്യൻ ഐഡൽ എന്ന സംഗീത റിയാലിറ്റി ഷോയുടെ സെറ്റിൽ വിശിഷ്‌ട അതിഥിയായെത്തി ബോളിവുഡ് താരം സുനില്‍ ഷെട്ടി. ഇന്ത്യൻ ഐഡലിലെ ഒരു മത്സരാർഥിയുമായി സംവദിക്കുന്നതിനിടയിൽ സുനിൽ ഷെട്ടി തന്‍റെ പിതാവിന്‍റെ പ്രയാസകരമായ ബാല്യ കാലത്തെ കുറിച്ചും മകൾ ആതിയ ഷെട്ടിയെ കുറിച്ചും മനസ് തുറന്നു.

ഷോയിലെ മത്സരാർഥിയായ ദേബോഷ്‌മിതയാണ് സുനില്‍ ഷെട്ടിയുടെ ഹിറ്റ് ഗാനമായ 'ഝഞ്ജരിയ' പാടിയത്. ദേബോഷ്‌മിതയുടെ ഗാനാലാപനത്തെ പ്രശംസിച്ചിരിക്കുകയാണ് സുനില്‍ ഷെട്ടി. ദേബോഷ്‌മിതയുടെ ഗാനാലാപനത്തിൽ തീര്‍ത്തും ഞെട്ടിപ്പോയ സുനിൽ ഷെട്ടി മത്സരാര്‍ഥിക്ക് വളരെ മധുരമായ അഭിനന്ദനമാണ് നൽകിയത്.

മകളുടെ ഗാനാലാപനം കണ്ട് വികാരാധീനനാകുന്ന പിതാവും സുനില്‍ ഷെട്ടിയുടെ കണ്ണിലുടക്കി. തുടര്‍ന്ന് താരം മത്സരാര്‍ഥിക്ക് മധുരമായ ഉപദേശം നല്‍കി. അച്ഛനും മകളും തമ്മിലുള്ള ബന്ധം എക്കാലവും നിലനിർത്താൻ സുനില്‍ ഷെട്ടി മത്സരാര്‍ഥിയോട് ആവശ്യപ്പെട്ടു. മകൾ ആതിയ ഷെട്ടിയുമായി തനിക്ക് സമാനമായ ബന്ധമുണ്ടെന്നും താരം വേദിയില്‍ പറഞ്ഞു. അതോടൊപ്പം തന്‍റെ മരിച്ചു പോയ പിതാവുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഒമ്പതാം വയസിൽ തന്‍റെ പിതാവ് ഒരു ക്ലീനര്‍ ബോയി ആയിരുന്നുവെന്നാണ് സുനില്‍ ഷെട്ടിയുടെ വെളിപ്പെടുത്തല്‍.

താന്‍ പാടുന്നത് അച്ഛന് ഒരുപാട് ഇഷ്‌ടമാണെന്ന് പറഞ്ഞ ദേബോഷ്‌മിതയോട് സുനില്‍ ഷെട്ടി അച്ഛന്‍ മകള്‍ ബന്ധത്തെ കുറിച്ച് സംസാരിച്ചു. 'നിങ്ങളുടെ അച്ഛനുമായുള്ള നിങ്ങളുടെ ബന്ധം കാണാൻ ഞാൻ ഇഷ്‌ടപ്പെടുന്നു. കാരണം ആതിയയുമായി എനിക്ക് അതേ ബന്ധമാണുള്ളത്. അതേ സ്നേഹമുണ്ട്, ഞാൻ അവൾക്കായി മാത്രമാണ് ജീവിക്കുന്നത്' -സുനില്‍ ഷെട്ടി പറഞ്ഞു.

തന്‍റ അമ്മ ഈ സംഗീത റിയാലിറ്റി ഷോ കാണാറുണ്ടെന്നും മത്സരാര്‍ഥികളുടെ കഴിവിനെ അവര്‍ അഭിനന്ദിക്കാറുണ്ടെന്നും സുനില്‍ ഷെട്ടി പറഞ്ഞു. ദേബോഷ്‌മിതയെ കുറിച്ച് സംസാരിക്കുമ്പോൾ, തന്‍റെ അമ്മ ദേബോഷ്‌മിതയെ കുടുംബത്തിന്‍റെ ഭാഗമായാണ് കണക്കാക്കുന്നതെന്ന് താരം പറഞ്ഞു. അതുപോലെ ദേബോഷ്‌മിതയ്‌ക്ക് താന്‍ അവളുടെ പിതാവിനെ പോലെയോ സഹോദരനെ പോലെയോ ആണ് തോന്നുന്നതെന്നും താരം പറഞ്ഞു.

മത്സരാര്‍ഥിയുടെ അച്ഛന്‍റെ അരികിലിരുന്ന് ദേബോഷ്‌മിതയുടെ പ്രകടനം കാണണമെന്നും കാരണം, അച്ഛന്‍റെ കണ്ണുകളിലെ ആ വികാരം കാണാന്‍ കഴിയുമെന്നും സുനില്‍ ഷെട്ടി പറഞ്ഞു. തുടര്‍ന്ന് ദേബോഷ്‌മിതയുടെ അച്ഛനരികില്‍ ഇരുന്ന് പ്രകടനം കാണുന്ന സുനില്‍ ഷെട്ടിയെയും വീഡിയോയില്‍ കാണാനം.

'ഈ ബന്ധം എക്കാലവും ഇതുപോലെ തന്നെ നിലനിൽക്കണം. എന്‍റെ സ്വന്തം പിതാവുമായി എനിക്ക് അതേ ബന്ധം ഉണ്ടായിരുന്നു. ഞാൻ എന്‍റെ പിതാവില്‍ വളരെ അഭിമാനിക്കുന്നു. കാരണം അദ്ദേഹം ഒമ്പതാം വയസിൽ ഒരു ക്ലീനര്‍ ബോയി ആയിരുന്നു.

ഇത്രയും ചെറുപ്പത്തിൽ മേശ വൃത്തിയാക്കാൻ അദ്ദേഹത്തിന് പോകേണ്ടി വന്നു. എന്നിട്ടും അദ്ദേഹത്തിന്‍റെ കൈ മേശയുടെ മധ്യഭാഗത്ത് എത്തിയിരുന്നില്ല. ഞാനിതെല്ലാം എപ്പോഴും ഓർക്കുന്നു. നിങ്ങൾ എന്തായിരുന്നാലും അത് നിങ്ങളുടെ മാതാപിതാക്കൾ കാരണമാണ്. അവരോട് എപ്പോഴും കടപ്പെട്ടിരിക്കുക, അത് ഒരിക്കലും മറക്കരുത്' -സുനില്‍ ഷെട്ടി പറഞ്ഞു.

Also Read: കെ.എൽ രാഹുലിനൊപ്പം ആതിയ; ലവ് കമന്‍റുമായി അച്ഛൻ സുനിൽ ഷെട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.