ETV Bharat / entertainment

Shruthi Sharanyam Against Alencier 'ഇത്ര നിരുത്തരവാദപരവും നികൃഷ്‌ടവുമായി എങ്ങനെ ഇപ്രകാരം സംസാരിക്കാന്‍ ആകുന്നു'; അലന്‍സിയര്‍ക്കെതിരെ ശ്രുതി ശരണ്യം

author img

By ETV Bharat Kerala Team

Published : Sep 15, 2023, 11:27 AM IST

Shruthi Sharanyam reacts to Alencier statement സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിൽ അലൻസിയർ ലോപസ് നടത്തിയ മറുപടി പ്രസംഗത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി സംവിധായിക ശ്രുതി ശരണ്യം

Shruthi Sharanyam Against Alencier  Shruthi Sharanyam  Alencier  Kerala State awards  അലന്‍സിയര്‍ക്കെതിരെ ശ്രുതി ശരണ്യം  ശ്രുതി ശരണ്യം  അലന്‍സിയര്‍  Shruthi Sharanyam reacts to Alencier statement
Shruthi Sharanyam Against Alencier

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ വേദിയില്‍ സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയര്‍ക്കെതിരെ (Alencier Controversial speech) സോഷ്യല്‍ മീഡിയകളിലടക്കം വ്യാപക പ്രതിഷേധം ഉയരുകയാണ്. പെണ്‍ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അലന്‍സിയര്‍ (Alencier) പ്രതികരിച്ചത്.

അലന്‍സിയറുടെ ഈ വിവാദ പരാമര്‍ശത്തിനെതിരെ സംവിധായികയും അവാര്‍ഡ് ജേതാവുമായ ശ്രുതി ശരണ്യവും രംഗത്തെത്തിയിരിക്കുകയാണ്. ഇത്ര നിരുത്തരവാദപരവും നികൃഷ്‌ടവുമായ അലൻസിയറുടെ ഈ വിവാദ സ്‌ത്രീവിരുദ്ധ പരാമര്‍ശം അങ്ങേയറ്റം നാണക്കേടാണെന്നാണ് ശ്രുതി ശരണ്യത്തിന്‍റെ അഭിപ്രായം. ഫേസ്‌ബുക്കിലൂടെയായിരുന്നു ശ്രുതിയുടെ പ്രതികരണം.

'The lady in my hand is incredible... ഇന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിൽ അലൻസിയർ ലോപസ് നടത്തിയ മറുപടി പ്രസംഗത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. അടുത്ത വർഷത്തെ അവാർഡിനെങ്കിലും പെണ്ണിന്‍റെ പ്രതിമയ്ക്ക് പകരം പൗരുഷമുള്ള ആണിന്‍റെ പ്രതിമ വേണം പോലും...

അതിന് തൊട്ടുമുൻപുള്ള ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ഊന്നി പറഞ്ഞിരുന്നു. സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളെ തകർക്കുന്ന, പരുഷാധിപത്യത്തെ ആഘോഷിക്കുന്ന ഫിലിം കണ്ടന്‍റിനെ പ്രോത്സാഹിപ്പിക്കരുതെന്ന്. സ്ത്രീകൾക്ക് സിനിമ ചെയ്യാനുള്ള ഫണ്ട് ഒരുക്കിയ, സ്ത്രീകളുടെ സിനിമ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറാണ് ഇവിടെ ഉള്ളത്.

എന്നിട്ടും ഇത്ര നിരുത്തരവാദപരവും നികൃഷ്‌ടവുമായി ഇങ്ങനെ ഒരു വേദിയിൽ നിന്നു കൊണ്ട് അലൻസിയറിന് എങ്ങനെ ഇപ്രകാരം സംസാരിക്കാന്‍ ആകുന്നു. ഇത് നാണക്കേടാണ്. സ്ത്രീ / ട്രാൻസ്ജെന്‍റര്‍ വിഭാഗത്തിനുള്ള അവാർഡ് വാങ്ങിയ എന്‍റെ ഉത്തരവാദിത്വമാണ് അലൻസിയറുടെ പ്രസ്‌തുത പ്രസ്‌താവനയോട് പ്രതികരിക്കേണ്ടത് എന്ന് ഞാൻ കരുതുന്നു.' - ശ്രുതി ശരണ്യം ഫേസ്‌ബുക്കില്‍ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

അലന്‍സിയറുടെ വിവാദ സ്‌ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ നടന്‍ ഹരീഷ് പേരടിയും രംഗത്തെത്തിയിരുന്നു. പുരസ്‌കാര വേദിയില്‍ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ അലന്‍സിയറുടെ അവാര്‍ഡ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അലന്‍സിയര്‍ക്ക് മാനസികരോഗം മൂർച്ചിച്ചതിന്‍റെ ലക്ഷണമാണെന്നും ഹരീഷ് പേരടി ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു.

Hareesh Peradi Facebook post against Alencier: 'ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു... പക്ഷേ പറഞ്ഞത് കമ്മ്യൂണിസ്‌റ്റ് പാവാട അലൻസിയര്‍ ആയി പോയി... എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലൻസിയറിനോട് രണ്ട് വാക്ക്... അലൻസിയറെ.. മഹാ നടനെ.. ഒരു പെൺ പുരസ്ക്കാര പ്രതിമ കാണുമ്പോൾ പോലും നിനക്ക് ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കിൽ അത് നിന്‍റെ മാനസികരോഗം മൂർച്ചിച്ചതിന്‍റെ ലക്ഷണമാണ്... അതിന് ചികിത്സിക്കാൻ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ നിലവില്‍ ഉണ്ട്...

അല്ലെങ്കിൽ മറ്റൊരു വഴി സ്വർണ്ണം പൂശിയ ആൺ ലിംഗ പ്രതിമകൾ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടിൽ പ്രദർശിപ്പിച്ച് അതിലേക്ക് നോക്കി ഇരിക്കുക എന്നതാണ്... രാഷ്‌ടീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആൺകരുത്ത് ഇതല്ല... അത് സമരങ്ങളുടെയും പോരട്ടങ്ങളുടേതുമാണ്... ഈ സ്ത്രി വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കേണ്ടതാണ്.' -ഇപ്രകാരമായിരുന്നു ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് കുറിപ്പ്.

Also Read: Alencier Ley Lopez's Controversial Statement :'പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, സ്വർണംപൂശിയത് തരണം '; വിവാദപരാമര്‍ശവുമായി അലന്‍സിയര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.