ETV Bharat / entertainment

വാജ്‌പേയി ആയി ശ്രേയസ് തല്‍പാഡെ; കവിത പങ്കുവച്ച് കങ്കണയ്‌ക്ക് നന്ദി പറഞ്ഞ്‌ ശ്രേയസ്

author img

By

Published : Jul 27, 2022, 2:46 PM IST

Kangana shares Emergency poster: കങ്കണ തന്‍റെ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിടുകയായിരുന്നു. പേര് സൂചിപ്പിക്കുന്ന പോലെ അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്.

Shreyas Talpade in Emergency  Shreyas Talpade to play vajpayee  Shreyas Talpade latest news  Kangana Ranaut Emergency  Shreyas Talpade to play former Prime Minister  Shreyas Talpade first look in Emergency  Kangana shares Shreyas Talpade poster in Emergency  Shreyas Talpade shares Emergency character poster  Shreyas Talpade as Atal Bihari Vajpayee  Emergency first look  Kangana about Emergency  Directorial ventures of Kangana  Kangana shares Emergency poster  വാജ്‌പേയി ആയി ശ്രേയസ് തല്‍പാഡെ  കങ്കണയ്‌ക്ക് നന്ദി പറഞ്ഞ്‌ ശ്രേയസ്
വാജ്‌പേയി ആയി ശ്രേയസ് തല്‍പാഡെ; കവിത പങ്കുവച്ച് കങ്കണയ്‌ക്ക് നന്ദി പറഞ്ഞ്‌ ശ്രേയസ്

Shreyas Talpade first look in Emergency: ബോളിവുഡ്‌ താരസുന്ദരി കങ്കണ റണാവത്ത് മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാകുന്ന ചിത്രമാണ് 'എമര്‍ജെന്‍സി'. സിനിമയിലെ പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി. 'എമര്‍ജെന്‍സി'യിലെ ശ്രേയസ്‌ തല്‍പാഡെയുടെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്ററാണ് പുറത്തിറങ്ങിയത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്‌ ആയാണ് ചിത്രത്തില്‍ ശ്രേയസ്‌ പ്രത്യക്ഷപ്പെടുന്നത്.

Kangana shares Shreyas Talpade poster in Emergency: കങ്കണ തന്‍റെ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിടുകയായിരുന്നു. 'എമര്‍ജെന്‍സി'യില്‍ അടല്‍ ബിഹാരി വാജ്‌പേയിയായി ശ്രേയസ്‌ തല്‍പഡെ അവതരിപ്പിക്കുന്നു. രാജ്യത്തോട്‌ സ്‌നേഹവും, അഭിമാനവുമുള്ള സമാനതകളില്ലാത്ത ഒരു യഥാർത്ഥ ദേശീയവാദിയിരുന്നു വാജ്‌പേയി. അടിയന്തരാവസ്ഥ കാലത്തെ യുവ നേതാവ്‌ കൂടിയായിരുന്നു അദ്ദേഹം.'- ശ്രേയസിന്‍റെ പോസ്‌റ്റര്‍ പങ്കുവച്ച് കങ്കണ കുറിച്ചു.

Shreyas Talpade shares Emergency character poster:ശ്രേയസും തന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 'കടം മിലാകര്‍ ചല്‍നാ ഹോഗ' എന്ന വാജ്‌പേയിയുടെ പ്രശസ്‌ത കവിത പങ്കുവച്ച് കൊണ്ടാണ് ശ്രേയസ്‌ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പങ്കുവച്ചത്. ഒപ്പം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 'ഏറ്റവും പ്രിയപ്പെട്ട, ദീർഘവീക്ഷണമുള്ള, യഥാർത്ഥ രാജ്യസ്‌നേഹിയായ ജനങ്ങളുടെ മനുഷ്യൻ... അടൽ ബിഹാരി വാജ്‌പേയി ജി ആയി അഭിനയിക്കുന്നതിൽ ബഹുമാനവും സന്തോഷവും. എന്‍റെ പ്രതീക്ഷകൾക്ക് അനുസൃതമായി ജീവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

Shreyas Talpade as Atal Bihari Vajpayee: എന്നെ അടൽ ജി ആയി കണ്ടതിന് നന്ദി കങ്കണ. നമ്മുടെ രാജ്യത്തെ ഏറ്റവും കഴിവുള്ള ബഹുമുഖ നടിമാരിൽ ഒരാളാണ് താങ്കള്‍ എന്നതിൽ സംശയമില്ല. കങ്കണ, താങ്കള്‍ നല്ലൊരു നടിയും സംവിധായികയും കൂടിയാണ്‌. ഇപ്പോള്‍ 'എമര്‍ജെന്‍സി'യുടെ സമയാണ്. ഗണപതി ബാപ്പ മോറിയ.'-ശ്രേയസ്‌ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.

Emergency first look: നേരത്തെ 'എമര്‍ജെന്‍സി'യുടെ ഫസ്‌റ്റ് ലുക്ക് പുറത്തിറങ്ങിയിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ആയി എത്തുന്ന കങ്കണയുടെ പോസ്‌റ്ററാണ്‌ നേരത്തെ പുറത്തിറങ്ങിയത്. എമര്‍ജന്‍സി'യുടെ ടീസര്‍ പുറത്തുവിട്ടു കൊണ്ടാണ് കങ്കണയുടെ പോസ്‌റ്റര്‍ പുറത്തിറങ്ങിയത്. ഇന്ദിര ഗാന്ധിയായി വന്‍ മേക്കോവറിലാണ് ടീസറില്‍ കങ്കണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനും രാഷ്ട്രീയ നേതാവുമായ ജയപ്രകാശ് നാരായണന്‍ ആയി ചിത്രത്തില്‍ പ്രമുഖ നടന്‍ അനുപം ഖേറും വേഷമിടുന്നു.

പേര് സൂചിപ്പിക്കുന്ന പോലെ അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ കഥയും സംവിധാനും നിര്‍മാണവും കങ്കണ തന്നെയാണ്‌ നിര്‍വഹിക്കുന്നത്. റിതേഷ്‌ ഷാ ആണ് തിരക്കഥയും സംഭാഷണവും. മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ്‌ നിര്‍മാണം.

ടെറ്റ്സുവോ നഗാത്ത ഛായാഗ്രഹണവും രാമേശ്വര്‍ എസ് ഭഗത്ത് എഡിറ്റിംഗും നിര്‍വഹിക്കും. ജി.വി പ്രകാശ്‌ കുമാര്‍ ആണ് സംഗീതം. തന്‍വി കേസരി പശുമാര്‍ഥിയാണ് ചിത്രത്തിന്‍റെ അഡീഷണല്‍ ഡയലോഗ്‌സ്‌ ഒരുക്കുന്നത്. ശീതള്‍ ശര്‍മ്മ ആണ് വസ്‌ത്രാലങ്കാരം. 2023ല്‍ ചിത്രം തിയേറ്ററുകളിലെത്തും.

Kangana about Emergency: 'എമര്‍ജന്‍സി'യെ കുറിച്ച് കങ്കണ നേരത്തെ പ്രതികരിച്ചിരുന്നു. ചിത്രം ഇന്ദിര ഗാന്ധിയുടെ ജീവചരിത്രമല്ലെന്ന് കങ്കണ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 'എമര്‍ജന്‍സി' ഇന്ദിര ഗാന്ധിയുടെ ജീവചരിത്ര സിനിമ അല്ലെന്നും രാഷ്‌ട്രീയ ചിത്രമാണെന്നും ഒരു മഹത്തായ കാലഘട്ടത്തെ തന്‍റെ തലമുറയ്‌ക്ക് പരിചയപ്പെടുത്തി നല്‍കുന്ന ഇന്ത്യയുടെ സാമൂഹിക-രാഷ്‌ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന രാഷ്‌ട്രീയ ചിത്രമായിരിക്കുമെന്നാണ് കങ്കണ പറഞ്ഞത്.

Directorial ventures of Kangana: കങ്കണയുടെ രണ്ടാമത്തെ സംവിധാന സംരംഭം കൂടിയാണീ ചിത്രം. 2019ല്‍ പുറത്തിറങ്ങിയ 'മണികര്‍ണിക: ദ്‌ ക്വീന്‍ ഓഫ്‌ ഝാന്‍സി' ആയിരുന്നു കങ്കണയുടെ ആദ്യ സംവിധാന സംരംഭം. കൃഷ്‌ ജഗര്‍ലമുഡിക്കൊപ്പം സംവിധാനം ചെയ്‌ത ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിച്ചത്.

Also Read: 'ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ സ്‌ത്രീ': വന്‍ മേക്കോവറില്‍ കങ്കണ; ഫസ്‌റ്റ്‌ ലുക്കും ടീസറും വൈറല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.